മുനമ്പം പ്രശ്നത്തിലെ വിദ്വേഷ പരാമർശത്തിൽ സുരേഷ് ഗോപിക്കും ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണനും എതിരായ പരാതികളിൽ അന്വേഷണം അവസാനിപ്പിച്ചതായി പൊലീസ്. പരാതിക്കാരനായ കോൺഗ്രസ് നേതാവ് വി.ആർ.അനുപൂന്റെ മൊഴി പോലും എടുക്കാതെയാണ് ഏകപക്ഷീയമായി അന്വേഷണം അവസാനിപ്പിച്ചത് എന്നാണു ആരോപണം. Police say investigation into complaints against Suresh Gopi and Gopalakrishnan has been closed.
ഈ പൊലീസ് സംവിധാനത്തിൽനിന്ന് ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിച്ചിരുന്നില്ലെന്ന് അനൂപ് പറഞ്ഞു. കേന്ദ്രമന്ത്രി പദവി ദുരുപയോഗം ചെയ്തുകൊണ്ട് വഖഫ് ബോര്‍ഡ് സംബന്ധിച്ച് തെറ്റിധാരണ പരത്തിയെന്നും അതിന്റെ പേരില്‍ കലാപാഹ്വാനം നടത്തിയെന്നുമായിരുന്നു സുരേഷ് ഗോപിക്ക് എതിരായ പരാതി.
വാവര് പള്ളിയെ അധിക്ഷേപിച്ചതിനാണ് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി.ഗോപാലകൃഷ്ണനെതിരായ പരാതി. സുരേഷ് ഗോപിക്കും ഗോപാലകൃഷ്ണനുമെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരാതി. കേസിൽ കോടതിയെ സമീപിക്കാനാണ് അനുപിന്റെ നീക്കം.