ഇരുവരും തമ്മിൽ രൂക്ഷ തർക്കം; പിന്നാലെ മീനാക്ഷി മുറിയിൽ കയറി വാതിലടച്ചു…..ഇടുക്കിയിൽ കമിതാക്കൾ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് പറയുന്നത്:
വാടക വീട്ടിൽ യുവതിയേയും യുവാവിനെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പൊലീസ്. ഇടുക്കി ഉടുമ്പന്നൂർ മനയ്ക്കത്തണ്ടിൽ നടന്ന സംഭവത്തിൽ അസ്വാഭാവികതയില്ലെന്നാണ് പൊലീസ് പറയുന്നത്. രണ്ടുപേരും സ്വയം ജീവനൊടുക്കുകയായിരുന്നു എന്നാണ് കണ്ടെത്തൽ.
പാറത്തോട് സ്വദേശികളായ മണിയനാനിക്കൽ വീട്ടിൽ ശിവഘോഷ് (20) ഇഞ്ച പ്ലാക്കൽ വീട്ടിൽ മീനാക്ഷി (20) എന്നിവരുടെ . ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. ഇരുവരും തമ്മിൽ തർക്കം നിലനിന്നിരുന്നെന്നും പോലീസ് പറയുന്നു.
തർക്കത്തിനിടെ, യുവതി തൂങ്ങിമരിക്കുകയും യുവതിയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ യുവാവും തൂങ്ങുകയായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
ശിവഘോഷും മീനാക്ഷിയും തമ്മിൽ കുറച്ച് ദിവസമായി തർക്കമുണ്ടായിരുന്നു. സംഭവ ദിവസം, ശിവഘോഷിന്റെ അച്ഛനും അമ്മയും ജോലിയ്ക്കും സഹോദരി സ്കൂളിലും പോയിരിക്കുകയായിരുന്നു.
അന്നും ഇരുവരും തമ്മിൽ തർക്കമുണ്ടായി. പിന്നാലെ മീനാക്ഷി കിടപ്പുമുറിയിലേയ്ക്ക് പോയി വാതിലടച്ചു. തുടർന്ന് മുറിക്കുള്ളിലെ ശുചിമുറിയിലെ ജനലിൽ ഷാൾ കുരുക്കി ജീവനൊടുക്കുകയായിരുന്നു എന്നാണു പോലീസ് പറയുന്നത്.
തുടർന്ന് മുറിയുടെ വാതിൽ തകർത്ത് അകത്തുകടന്ന ശിവഘോഷ് കുരുക്കഴിച്ച് മീനാക്ഷിയെ രക്ഷിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ മീനാക്ഷിക്ക് അനക്കമില്ലെന്ന് കണ്ടതോടെ തൊട്ടടുത്ത മുറിയിലെ ഫാനിൽ ഷാൾ കുരുക്കി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു
വെള്ളിയാഴ്‌ച ഉച്ചയ്ക്ക് ഒരു മണിയോടെ ശിവഘോഷിനെ കാണാനെത്തിയ സുഹൃത്ത് ആദർശാണ് യുവാവിനെ മുറിയിലെ ഫാനിൽ തുണി ഉപയോഗിച്ച് തൂങ്ങിയ നിലയിൽ ആദ്യം കാണുന്നത്.
ഉടൻ ആദർശ് തുണിമുറിച്ച് ശിവഘോഷിനെ താഴെയിറക്കി മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നീടാണ് തൊട്ടടുത്ത മുറിയിൽ മീനാക്ഷിയുടെ മൃതദേഹം കണ്ടെത്തിയത്.
ശിവ ഘോഷ് വാഴക്കുളത്തെ സ്വകാര്യ എൻജിനിയറിംഗ് കോളേജിലെ ഫുഡ് ടെക്‌നോളജി നാലാം വർഷ വിദ്യാർത്ഥിയാണ്. മീനാക്ഷി മൂവാറ്റുപുഴയിലെ സ്വകാര്യ കോളേജിലെ ടി.ടി.സി വിദ്യാർത്ഥിയും.
മരിച്ച വിഷ്ണുവും കുടുംബവും രണ്ട് വർഷമായി ഇവിടെ വാടകയ്ക്ക് താമസിക്കുകയാണ്. ഈ വീട്ടിൽ പലപ്പോഴും പെൺകുട്ടി സന്ദർശനം നടത്തിയിരുന്നതായാണ് വിവരം.
‘നീ മരിക്കുന്നതാണ് നല്ലത്, ഞാൻ വേറെ കെട്ടും’; സ്ത്രീധഖനത്തിന്റെ പേരിൽ യുവതിയെ തീകൊളുത്തി കൊലപ്പെടുത്തി ഭർത്താവ്
സ്ത്രീധനം കൊടുക്കാത്തതിന് പേരിൽ യുവതിയെ ഭർത്താവും ഭർതൃമാതാപിതാക്കളും ചേർന്ന് മർദ്ദിക്കുകയും തീകൊളുത്തി കൊല്ലുകയും ചെയ്തതായി പരാതി. നിക്കി (26) എന്ന യുവതിയാണ് ഭർത്താവിന്റെ വീട്ടിൽ ദാരുണമായി കൊല്ലപ്പെട്ടത്.
ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ആണ് മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം ഉണ്ടായത്. നിക്കിയുടെ ദേഹത്ത് എന്തോ ഒഴിച്ച ശേഷം ലൈറ്റർ ഉപയോഗിച്ച് തീ കൊളുത്തുകയായിരുന്നെന്ന് നിക്കിയുടെ മകൻ പറഞ്ഞു.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിപിൻ, ഇയാളുടെ മാതാപിതാക്കളായ ദയ, സത്‌വീർ, സഹോദരൻ രോഹിത് എന്നിവർക്കെതിരെയാണ് കേസ്.
സംഭവം ഇങ്ങനെ:
2016ലാണ് സിർസ ഗ്രാമത്തിലുള്ള വിപിനെ നിക്കി വിവാഹം കഴിക്കുന്നത്. നിക്കിയുടെ സഹോദരി കാഞ്ചനെയും ഈ കുടുംബത്തിലേക്കാണ് വിവാഹം ചെയ്തയച്ചത്.
ആറുമാസത്തിനുശേഷം സ്ത്രീധനം ആവശ്യപ്പെട്ട് വിപിനും കുടുംബവും നിക്കിയെ പീഡിപ്പിക്കാൻ തുടങ്ങിയതായി നിക്കിയുടെ കാഞ്ചൻ പറഞ്ഞു.
36 ലക്ഷം രൂപ സ്ത്രീധനമായി വിപിന്റെ കുടുംബം ചോദിച്ചെന്നും കാഞ്ചൻ പറഞ്ഞു. വ്യാഴാഴ്ച രാത്രി വിപിന്റെ മുന്നിൽവച്ച് അയാളുടെ മാതാപിതാക്കളാണ് നിക്കിയെ തീകൊളുത്തിയതെന്നും അവർ ആരോപിച്ചു.
‘എന്നെ വ്യാഴാഴ്ച പുലർച്ചെ ഒന്നരമുതൽ നാലു മണി വരെ ഉപദ്രവിച്ചു. ഒരാളുടെ സ്ത്രീധനം കിട്ടി. രണ്ടാമത്തെ ആളിന്റേത് എവിടെ എന്നു ചോദിച്ചായിരുന്നു പീഡനം. നീ മരിക്കുന്നതാണ് ഭേദമെന്നും വീണ്ടും വിവാഹം ചെയ്യുമെന്നും എന്റെ ഭർത്താവ് പറഞ്ഞു.
ഇതേ ദിവസമാണ് എന്റെ സഹോദരിയെ എന്റെയും കുട്ടികളുടെയും കൺമുന്നിൽവച്ച് ക്രൂരമായി മർദിച്ചത്. അവളെ രക്ഷിക്കാൻ ഞാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
ആരോ അവളെ ആശുപത്രിയിലെത്തിച്ചു. ആരാണെന്നറിയില്ല. എന്റെ ബോധം പോയിരുന്നു. ഞങ്ങൾക്ക് നീതി വേണം.’’– കാഞ്ചൻ പറഞ്ഞു.
സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നിക്കിയുടെ ഭർത്താവ് വിപിനും മറ്റൊരു സ്ത്രീയും ചേർന്ന് നിക്കിയുടെ മുടിയിൽ പിടിച്ച് വലിക്കുന്നതും ഉപദ്രവിക്കുന്നതുമാണ് ഒരു ദൃശ്യത്തിലുള്ളത്. ഷർട്ട് ധരിക്കാതെ നിൽക്കുന്ന വിപിന്റെ പുറത്തും വയറിലും ചോരപ്പാടുകളും കാണാം.
മറ്റൊരു വിഡിയോ ദൃശ്യത്തിൽ തീപടർന്ന ശരീരവുമായി നിക്കി പടിക്കെട്ടുകളിലൂടെ ഓടുന്നതും ഒടുവിൽ നിലത്തിരിക്കുന്നതും കാണാം. തുടർന്ന് ഒരു സ്ത്രീ നിക്കിയുടെ ദേഹത്ത് വെള്ളമൊഴിക്കുന്നതും ദൃശ്യത്തിൽ കാണാം.