ആലപ്പുഴ: പ്രസവ ശസ്ത്രക്രിയക്കിടെ ഗുരുതര വീഴ്ച്ച വരുത്തിയ വനിതാ ഡോക്ടര്‍ക്കെതിരെ കേസെടുത്ത് പോലീസ്. ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ ആണ് സംഭവം.Police registered a case against the woman doctor who caused a serious fall during the delivery operatio
വനിതാ ഡോക്ടര്‍ ജയിന്‍ ജേക്കബിനെതിരെയാണ് കേസെടുത്തത്. ആലപ്പുഴ പെണ്ണൂക്കര സ്വദേശിനിയായ 28 വയസുകാരിയുടെ പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഗുരുതര വീഴ്ചയുണ്ടായത്.
ശസ്ത്രക്രിയക്ക് ശേഷം വയറ്റിനുള്ളില്‍ പഞ്ഞിയും തുണിയും വച്ച് തുന്നിക്കെട്ടുകയായിരുന്നു. ഇതോടെ വയറിനുളളിൽ രക്തം കട്ടപിടിച്ചു.
രണ്ടാമത് ശസ്ത്രക്രിയ നടത്തിയാണ് പഞ്ഞിക്കെട്ടും തുണിയും യുവതിയുടെ വയറ്റിൽ നിന്നും പുറത്തെടുത്തത്.
നടപടി ആവശ്യപ്പെട്ട് യുവതിയുടെ മാതാവ് ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.