കൊച്ചി: നടൻ സിദ്ദിഖിനെതിരെ യുവനടി നൽകിയ പരാതിയിൽ കേസെടുത്ത് പോലീസ്. മ്യൂസിയം പോലീസ് ആണ് കേസെടുത്തിരിക്കുന്നത്.Police registered a case against Siddique on the complaint filed by the young actress
ഡിജിപിക്ക് ഇമെയിൽ മുഖേനെ നൽകിയ പരാതിയിൽ ആണ് നടപടി. ഐ പി സി 376,503 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മുൻകൂർ ജാമ്യത്തിനായി താരം നിയമോപദേശം തേടിയിട്ടുണ്ട്.
ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്. 2016 ൽ തിരുവനന്തപുരത്തെ ഹോട്ടലിൽ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തെന്നായിരുന്നു നടിയുടെ പരാതി. പിന്നാലെ സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജി വച്ചിരുന്നു.
സിനിമയിൽ അവസരം വാദ്ഗാനം ചെയ്തായിരുന്നു പീഡനം. സമൂഹമാധ്യമങ്ങളിലൂടെ നേരത്തെ നടി വിഷയം ഉന്നയിച്ചിരുന്നു.
എന്നാൽ ഇതൊന്നും കൂസാതെ യുവനടിയെ വെല്ലുവിളിച്ച സിദ്ദിഖ് താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചു ജയിച്ചു.
ഒടുവിൽ ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് നടി മാധ്യമങ്ങൾക്ക് മുന്നിൽ സിദ്ധിക്കിന്റെ പേരെടുത്ത് പറഞ്ഞ് ആരോപണം ആവർത്തിച്ചത്.
പിന്നാലെ താരസംഘടന അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും സിദ്ദിഖ് രാജി വെച്ചു. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സ്വമേധയാ രാജിവയ്ക്കുന്നു എന്നാണ് സിദ്ദിഖ് അമ്മക്ക് അയച്ച കത്തിലുള്ളത്.