നോക്ക്ഹാൾട്ടിൽ കെന്റിലെ പബ്ബിലുണ്ടായ വെടിവെപ്പിൽ 40 കാരി മരിച്ച സംഭവത്തിൽ അന്വേഷണം ഈർജിതമാക്കി പോലീസ്. വാലന്റൈൻസ് ദിനത്തിൽ വൈകീട്ട് നോക്ക്ഹാൾട്ട് ഗ്രാമത്തിലെ ത്രീഹോഴ്‌സ്ഷൂസിലാണ് വെടിവെപ്പ് നടന്നത്.
തുടർന്ന് പോലീീസ് നടത്തിയ അന്വേഷണത്തിൽ ഡാർട്ട്‌ഫോർഡിനുടുത്തുള്ള തേംസ് നദിയ്ക്ക് കുറുകെയുള്ള പാലത്തിൽ നിന്നും തോക്ക് ഉൾപ്പെടെ ഉപേക്ഷിക്കപ്പെട്ട വാഹനം കണ്ടെത്തി. യുവതിയുമായി ബന്ധമുള്ളയാളാണ് കൊലയ്ക്കു പിന്നിലെന്നാണ് പോലീസിന്റെ നിഗമനം.
പ്രതി പൊതുജനങ്ങൾക്ക് അപകടമുണ്ടാക്കില്ലെന്നും ആക്രമണത്തിന് തീവ്രവാദ സ്വഭാവമില്ലെന്നും പോലീസ് കരുതുന്നു. വെടിവെയ്പ്പിനെ തുടർന്ന് പബ്ബിലുള്ളവർ ഏറെ ഭയപ്പെട്ടിരുന്നു. വളരെ തിരക്കുള്ള പബ്ബിലാണ് വെടിവെയ്പ്പ് നടന്നത്. എന്നാൽ നാലു റൗണ്ട് വെടിവെയ്പ്പ് നടത്തിയ അക്രമി പൊതുജനങ്ങളെ ലക്ഷ്യം വെയ്ക്കാതെ രക്ഷപെടുകയായിരുന്നു.









