web analytics

അച്ഛനോടുള്ള വൈരാ​ഗ്യത്തിന് പതിമൂന്നുകാരനെ ക്ഷേത്ര മുറ്റത്തിട്ട് ചവിട്ടി; ഗ്രേഡ് എസ്ഐയ്ക്കെതിരെ കേസെടുത്ത് പോലീസ്

തിരുവനന്തപുരം: അച്ഛനോടുള്ള വൈരാ​ഗ്യത്തിന് പതിമൂന്നുകാരനായ മകനെ ക്ഷേത്ര മുറ്റത്തിട്ട് ചവിട്ടിയ എസ്ഐക്കെതിരെ കേസെടുത്ത് പോലീസ്.

ഉത്സവത്തിനിടെ ക്ഷേത്രപരിസരത്ത് നിന്ന് മാറി നിൽക്കാൻ ആവശ്യപ്പെട്ടായിരുന്നു യൂണിഫോമിൽപോലുമല്ലാതിരുന്ന എസ്ഐ വിദ്യാർഥിയെ നിലത്തിട്ട് ചവിട്ടിയത്.

ചിറയിൻകീഴ് ‌സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയായ മേനംകുളം സ്വദേശി വി എസ് ശ്രീബുവിനെതിരെയാണ് കഴക്കൂട്ടം പൊലീസ് കേസെടുത്തത്. രക്ഷിതാക്കളുടെ പരാതിയെത്തുടർന്നാണ് കേസ് എടുത്ത് എഫ് ഐ ആർ ഇട്ടത്.

ആക്രമണത്തിൽ വലതുകാലിന് പരിക്കേറ്റ മേനംകുളം സ്വദേശി വിനായകൻ (13) നിലവിൽ ചികിത്സയിലാണ്. വിനായകന്‍റെ അച്ഛൻ സുമേഷും ശ്രീബുവും തമ്മിലുണ്ടായ തർക്കവും വൈരാഗ്യവുമാണ് ആക്രമണത്തിന് പിന്നിലെന്നാണ് അമ്മ നൽകിയ പരാതിയിൽ പറയുന്നു.

ക്ഷേത്രത്തിലെ തൂക്ക ദിവസമായിരുന്നു വ്യാഴാഴ്ച. അന്നു രാത്രി ക്ഷേത്രത്തിനു സമീപം നിൽക്കുകയായിരുന്ന വിനായകനെ, ശ്രീബു പിടിച്ചുതള്ളുകയും ചവിട്ടുകയുമായിരുന്നു എന്നാണ് പരാതി.

ഉത്സവക്കമ്മിറ്റി ഭാരവാഹി കൂടിയായ ശ്രീബു, ക്ഷേത്ര പരിസരത്തുനിന്ന് മാറി നിൽക്കാൻ ആവശ്യപ്പെട്ടാണ് വിനായകനെ ക്രൂരമായി ആക്രമിച്ചത്.

ഡ്യൂട്ടിയിലല്ലാതിരുന്ന എസ്ഐയുടെ ആക്രമണത്തിൽ മനുഷ്യാവകാശ കമ്മിഷനും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകാനാണ് രക്ഷിതാക്കളുടെ തീരുമാനം.

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

മൂന്നാറിലെ മനുഷ്യ-വന്യജീവി സംഘർഷം-പ്രൈമറി റെസ്‌പോൺസ് ടീമിനായി പരിശീലന ക്യാമ്പ്

മൂന്നാറിലെ മനുഷ്യ-വന്യജീവി സംഘർഷം-പ്രൈമറി റെസ്‌പോൺസ് ടീമിനായി പരിശീലന ക്യാമ്പ് മൂന്നാറിൽ മനുഷ്യ-വന്യജീവി സംഘർഷം...

തിങ്ങി നിറഞ്ഞ് ജയിലുകൾ

തിങ്ങി നിറഞ്ഞ് ജയിലുകൾ കോഴിക്കോട്: സംസ്ഥാനത്തെ ജയിലുകൾ കുറ്റകൃത്യങ്ങളും തടവുകാരുടെ എണ്ണവും വർധിച്ചിട്ടും...

കണ്ണൂരിൽ ബിഎൽഒ ജീവനൊടുക്കി

കണ്ണൂരിൽ ബിഎൽഒ ജീവനൊടുക്കി കണ്ണൂർ: പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ)...

നൂറ് രൂപയെ ചൊല്ലി തർക്കം

നൂറ് രൂപയെ ചൊല്ലി തർക്കം; മർദിച്ച് അവശനിലയിൽ ആക്കിയ ശേഷം കത്തിയും...

Related Articles

Popular Categories

spot_imgspot_img