ഓൺലൈൻ മുഖേനെ
പെൺകുട്ടികളോട് സ്ഥിരമായി ലൈംഗിക ചുവയോടെ സംസാരിച്ച ഇന്ത്യൻ വംശജനായ യുവാവ് യുഎസിൽ അറസ്റ്റിൽ. 13കാരിയെന്ന വ്യാജേന യുവാവിനോട് സംസാരിച്ചത് ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻസ് (എച്ച്.എസ്.ഐ) വിഭാഗത്തിലെ ഉദ്യോഗസ്ഥനായിരുന്നു.Police disguise themselves as ’13-year-olds’ to catch online nerd: 24-year-old arrested
ഫ്ലോറിഡയിൽ താമസിക്കുന്ന കിർതാൻ പട്ടേൽ ഇക്കഴിഞ്ഞ മേയ് മാസം 22 മുതൽ 24 വരെയുള്ള ദിവസങ്ങളിൽ ഓൺലൈനായി നടത്തിയ ചാറ്റുകളിൽ നിന്നാണ് ഇയാളെ പിടി കൂടിയത്.
13 വയസുള്ള പെൺകുട്ടിയെന്ന തരത്തിൽ സംസാരിക്കാൻ തുടങ്ങിയ വ്യക്തിയോട് ഇയാൾ ലൈംഗിക ചുവയോടെ സംസാരിക്കുകയും പിന്നീട് ലൈംഗിക ബന്ധത്തിന് ക്ഷണിക്കുകയുമായിരുന്നു.
പെൺകുട്ടിയായി പോലീസ് സംസാരിക്കുകയായിരുന്നു. ചാറ്റ് ചെയ്ത ശേഷം പരസ്പരം കണ്ടുമുട്ടാനുള്ള സ്ഥലം നിശ്ചയിക്കുകയും അവിടേക്ക് യാത്ര ചെയ്യുന്നതിനിടെ വഴിയിൽ വെച്ച് പിടിയിലാവുകയായിരുന്നു.
24 വയസുള്ള കിർതാൻ പട്ടേലിനെതിരെ കുറഞ്ഞത് പത്ത് വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്.