web analytics

പൂച്ചയെ കൊന്ന് കഷ്ണങ്ങളാക്കി

പൂച്ചയെ കൊന്ന് കഷ്ണങ്ങളാക്കി

പാലക്കാട്: പൂച്ചയെ കൊന്ന് കഷ്ണങ്ങളാക്കി അതിന്റെ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത യുവാവിനെതിരെ പൊലീസ് കേസെടുത്തു. പാലക്കാട് ചെറുപ്പുളശ്ശേരി മഠത്തിപറമ്പ് സ്വദേശി ഷജീറിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.

മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ വകുപ്പ് ചുമത്തിയാണ് ഷജീറിനെതിരെ നിലവില്‍ കേസെടുത്തിരിക്കുന്നത്. ലോറി ഡ്രൈവറായ ഷജീര്‍ പൂച്ചയ്ക്ക് ആദ്യം ഭക്ഷണം നല്‍കി. പിന്നാലെ അതിനെ കൊല്ലുകയായിരുന്നു.

കൊന്നതിന് ശേഷവും പൂച്ചയെ വെറുതെ വിടാത്ത ഷജീര്‍ അതിന്റെ തലയും അവയവങ്ങളും വേര്‍തിരിച്ച് ഇറച്ചി ജാക്കി ലിവര്‍ കൊണ്ട് അടിച്ചു പരത്തി അതിന്റെ വീഡിയോ ആണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നത്.

സംഭവത്തിൽ അനിമല്‍ റെസ്‌ക്യൂ പേഴ്‌സണായ ജിനീഷിന്റെ പരാതിയിലാണ് ഷജീറിന്റെ ഈ ക്രൂരതയ്‌ക്കെതിരെ പൊലീസ് കേസെടുത്തത്. ഇയാൾക്കെതിരെ നിരവധി ആളുകളായിരുന്നു കമന്റ് ബോക്‌സില്‍ പ്രതികരണവുമായി എത്തിയത്.

യു.പി.എസ്.സി പരീക്ഷയിക്കിടെ വയർലെസുമായി ആർ.പി.എഫ് ഇൻസ്പെക്ടർ അറസ്റ്റിൽ

കൊച്ചി: യു.പി.എസ്.സിയുടെ സെൻട്രൽ ആംഡ് പൊലീസ് സർവീസ് പരീക്ഷയെഴുതാനെത്തിയ സി.ആ‌ർ.പി.എഫ് ഉദ്യോഗസ്ഥനെ ജാക്കറ്റിലൊളിപ്പിച്ച വയർലെസ് സെറ്റും ട്രാൻസ്മിറ്ററുമായി പരീക്ഷാഹാളിൽ നിന്ന് പിടികൂടി.

സമീപമുള്ള ഹോട്ടൽ മുറിയിൽ മറ്റൊരു വയർലെസ് സെറ്റുമായി ഇയാളുടെ കൂട്ടുകാരിയെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തു.

ഛത്തീസ്ഗഡിൽ സി.ആർ.പി.എഫ് സബ് ഇൻസ്പെക്ടറായ ബീഹാർ സ്വദേശിയും സുഹൃത്തുക്കളുമാണ് എറണാകുളം സെൻട്രൽ പൊലീസിന്റെ പിടിയിലായത്.

ഞായറാഴ്ച എറണാകുളം എസ്.ആർ.വി സ്കൂളിൽ സി.ആർ.പി.എഫ് അസിസ്റ്റന്റ് കമാൻഡന്റ് തസ്തികയിലേക്കുള്ള പരീക്ഷയിലാണ് ക്രമക്കേടിനുള്ള ശ്രമം നടന്നത്.

സ്കൂളിന്റെ പ്രധാനകവാടത്തിൽ സ്ഥാപിച്ചിരുന്ന മെറ്റൽ ഡിറ്റക്ടർ സംവിധാനം മറികടന്നാണ് ഇയാൾ ജാക്കറ്റും ഉപകരണങ്ങളുമായി പരീക്ഷ എഴുതാൻ സ്കൂൾ വളപ്പിലെത്തിയത്.

പരീക്ഷയ്ക്കു മുമ്പുള്ള ദേഹപരിശോധനയിൽ പിടിക്കപ്പെടാതിരിക്കാൻ ജാക്കറ്റ് സ്കൂൾ വളപ്പിൽ ഒളിപ്പിക്കുകയായിരുന്നു. ദേഹപരിശോധനയ്‌ക്കു ശേഷം ജാക്കറ്റ് ധരിച്ച് പരീക്ഷാഹാളിൽ കടന്നു.

ഇയാളുടെ ജാക്കറ്റിൽ ഒളിപ്പിച്ചിരുന്ന പഴയ ചോദ്യപേപ്പർ അബദ്ധത്തിൽ നിലത്ത് വീഴുന്നത് കണ്ട് ഇൻവിജിലേറ്റർക്ക് സംശയം തോന്നിയതോടെയാണ് കള്ളി പൊളിഞ്ഞത്.

ഇൻവിജിലേറ്ററുടെ നി‌ർദ്ദേശപ്രകാരം സുരക്ഷാ ഉദ്യോഗസ്ഥർ ദേഹപരിശോധന നടത്തിയപ്പോൾ വയർലെസും ട്രാൻസ്മിറ്ററും കണ്ടെടുക്കുകയായിരുന്നു.

തുടർന്നാണ് എറണാകുളം സെൻട്രൽ പൊലീസ് ആണ്ഇയാളെ കസ്റ്റഡിയിലെടുത്തത്. എസ്.ആർ.വി സ്കൂളിന് സമീപത്തെ ഹോട്ടലിലാണ് ഇയാളും സംഘവും താമസിരുന്നത്.

തമിഴ്നാട് സ്വദേശിനിയെയും ബീഹാർ സ്വദേശിയേയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മൂന്നുപേരെയും റിമാൻഡ് ചെയ്തു.

Summary: A disturbing case has emerged from Palakkad, Kerala, where a man allegedly killed a cat, mutilated its body, and posted the gruesome visuals on Instagram. The accused, identified as Shajir from Cheruppulassery, has been booked by the police under charges of animal cruelty.

spot_imgspot_img
spot_imgspot_img

Latest news

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ ജയിലിലായില്ലേ…അയ്യപ്പകോപം തന്നെ

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ...

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്? 

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്?  കൊച്ചി...

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിൽ

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി...

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; അമ്മ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ കണ്ണൂർ ∙ ഒന്നര...

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

Other news

മകന്റെ ഭാര്യയെ വെട്ടിപ്പരുക്കേൽപ്പിച്ചു; പിന്നാലെ എലിവിഷം കഴിച്ചു ജീവനൊടുക്കി 75 കാരൻ

മകന്റെ ഭാര്യയെ വെട്ടിപ്പരുക്കേൽപ്പിച്ച പിന്നാലെ എലിവിഷം കഴിച്ചു ജീവനൊടുക്കി 75 കാരൻ കുഴൽമന്ദം:...

‘എന്തായാലും ​ഗില്ലി ബാലയുടെ അത്ര കോമാളി ആയിട്ടില്ല വാൾട്ടർ’

'എന്തായാലും ​ഗില്ലി ബാലയുടെ അത്ര കോമാളി ആയിട്ടില്ല വാൾട്ടർ' കൊച്ചി: അർജുൻ അശോകൻ,...

ആലപ്പുഴയിൽ മുണ്ടിനീര് പടരുന്നു: സ്കൂളിന് അവധി; ജാഗ്രതാനിർദ്ദേശവുമായി കളക്ടർ

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ മാരാരിക്കുളം ഗവ. എൽപി സ്‌കൂളിൽ മുണ്ടിനീര് രോഗബാധ...

ബ്രിട്ടനില്‍ നോറോ വൈറസ് വ്യാപനം അതിരൂക്ഷമാകുന്നു; യുകെയിലെ മലയാളികൾ ഉൾപ്പെടെ കരുതിയിരിക്കുക

ബ്രിട്ടനില്‍ നോറോ വൈറസ് വ്യാപനം അതിരൂക്ഷമാകുന്നു ലണ്ടൻ: ബ്രിട്ടനിൽ നോറോ വൈറസ് വ്യാപനം...

സ്മാർട്ട്ഫോൺ കാലത്തിന് അവസാനമാകുന്നു…? വസ്ത്രത്തിൽ കുത്തിവയ്ക്കാവുന്ന ‘എഐ പിൻ’ അവതരിപ്പിച്ച് ആപ്പിൾ

വസ്ത്രത്തിൽ കുത്തിവയ്ക്കാവുന്ന ‘എഐ പിൻ’ അവതരിപ്പിച്ച് ആപ്പിൾ സ്മാർട്ട്ഫോണുകളുടെ ലോകത്ത്...

സത്യപ്രതിജ്ഞ ചെയ്തത് ആശുപതിക്കിടക്കയിൽ; അവസാന നിമിഷം വരെ ജനസേവനം; പാലക്കാട് പട്ടഞ്ചേരി പഞ്ചായത്തംഗം സുഷമ മോഹൻദാസ് അന്തരിച്ചു

പാലക്കാട് പട്ടഞ്ചേരി പഞ്ചായത്തംഗം സുഷമ മോഹൻദാസ് അന്തരിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ പട്ടഞ്ചേരി...

Related Articles

Popular Categories

spot_imgspot_img