വാഹനമിടിച്ച് കുതിര ചത്തു; സവാരിക്കാരനെതിരെ കേസ്
വാഹനമിടിച്ച് കുതിര ചത്ത സംഭവത്തിൽ കുതിരയെ സവാരിക്കാരനെതിരെ പോലീസ് കേസെടുത്തു. ചേരാനല്ലൂരിൽ ഇന്നലെയായിരുന്നു സംഭവം. സവാരി ചെയ്തിരുന്ന ഫത്തഹുദീനെതിരെയാണ് കേസെടുത്തത്.
കുതിരയെ അശ്രദ്ധമായി റോഡിലേക്ക് ഇറക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് ഫത്തഹുദീനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇന്ത്യൻ ശിക്ഷാ നിയമം 291, 120 (ജെ) വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയത്.
പൊതുവഴിയിൽ അപകടകരമായ രീതിയിൽ മൃഗത്തെ ഉപയോഗിച്ചതിനും നിയമവിരുദ്ധമായ പ്രവൃത്തികൾക്ക് പ്രേരിപ്പിച്ചതിനുമാണ് ഈ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തിരിക്കുന്നത്.
രാത്രിയിൽ റിഫ്ലെക്ടറുകൾ ഇല്ലാതെ കുതിരയെ റോഡിലിറക്കിയതാണ് അപകടത്തിനു കാരണമായതെന്ന് പൊലീസ് പറയുന്നു. അപകടത്തിൽപ്പെട്ട കാറിന്റെ മുൻഭാഗത്ത് സാരമായ കേടുപാടുകൾ സംഭവിച്ചു. കാർ ഡ്രൈവർക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.
അതേസമയം മണ്ണുത്തി വെറ്ററിനറി മെഡിക്കൽ കോളേജിൽ കുതിരയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് ചേരാനല്ലൂർ പൊലീസ് അറിയിച്ചു.
പൊതുവഴികളിൽ മൃഗങ്ങളെ ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും പൊലീസ് നിർദേശം നൽകി.
ചാലക്കുടിയില്‍ ഫോറസ്റ്റ് വാച്ചര്‍ക്ക് കാട്ടാനയുടെ ചവിട്ടേറ്റു
തൃശൂര്‍: കാട്ടാന ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ക്ക് പരിക്കേറ്റു. തൃശൂർ ചാലക്കുടി പിള്ളപ്പാറയിലാണ് സംഭവം. പിള്ളപ്പാറ സ്വദേശി സുഭാഷിനാണ്(45) പരിക്കേറ്റത്.
ശനിയാഴ്ച രാത്രി 7.45ഓടെ ആയിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. റോഡില്‍ ഇറങ്ങിയ ആനയെ ഓടിക്കാനായി ഫോറസ്റ്റര്‍ ദിവാകരനും വാച്ചര്‍ സുഭാഷും റോഡില്‍ ഇറങ്ങി ടോർച്ച് അടിച്ചു.
തുടർന്ന് തിരിച്ചു നടക്കുന്നിടെ പിന്നില്‍ നിന്നു ഓടി എത്തിയ ആനയെ കണ്ട് ഇവര്‍ ഭയന്നോടി. ഓടുന്നതിനിടെ സുഭാഷ് കാല്‍ തെറ്റി കാനയിലേക്ക് വീണു.
പിന്നാലെ ആനയുടെ ചവിട്ടേറ്റു സുഭാഷിന്റെ കാല്‍ ഒടിഞ്ഞു. തുമ്പികൈ കൊണ്ട് അടിയേറ്റ് ശരീരത്തിലും പരിക്കേറ്റിട്ടുണ്ട്. സുഭാഷിനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലേക്ക് കൊണ്ടുപോയി.
ഒറ്റക്കൊമ്പന്റെ വിളയാട്ടത്തിൽ മൂന്നാർ; നാൾക്കുനാൾ വർധിക്കുന്ന കാട്ടാനശല്യത്തിൽ പൊറുതിമുട്ടി ജനം
മൂന്നാറിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ജനവാസ മേഖലകളിലും ഒരുപോലെ ഭീതിയുണർത്തി കാട്ടാന ഒറ്റക്കൊമ്പൻ. കഴിഞ്ഞ ദിവസം മാട്ടുപ്പെട്ടിയിലെത്തിയ ഒറ്റക്കൊമ്പൻ ഏറെനേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
പ്രദേശത്ത് എത്തിയ തൊഴിലാളികളും നാട്ടുകാരും വലിയ ശബ്ദം ഉണ്ടാക്കിയതോടെ ആന പ്രദേശത്തു നിന്നും മടങ്ങി. മുൻപ് അരിക്കൊമ്പനും, പടയപ്പയുമായിരുന്നു നാട്ടുകാരിൽ ഭീതിയുണർത്തിയിരുന്നത്.
എന്നാൽ ഇപ്പോൾ വനമേഖലയിൽ നിന്നും ഒറ്റക്കൊമ്പനും ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ്. മൂന്നാർ മേഖലയിൽ നാൾക്കുനാൾ കാട്ടാനശല്യം വർധിക്കുകയാണ്.
കാട്ടാനക്കൂട്ടവും ഒറ്റയാൻമാരും ഇതിൽപെടും. പ്രദേശത്തെ റേഷൻകടകളും വ്യാപാര കേന്ദ്രങ്ങളും ഉൾപ്പെടെ ഭക്ഷണത്തിനായി ആനകൾ തകർക്കാറുണ്ട്.
വ്യാപകമായി കൃഷിയും നശിപ്പിക്കും. ലയങ്ങൾക്ക് സമീപം കാട്ടാനകൾ എത്തുന്നതോടെ തൊഴിലാളികളും ഭീതിയിലാണ്.
പലപ്പോഴും കുട്ടികളെ ഒറ്റയ്ക്ക് സ്‌കൂളിൽ അയക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. പ്രദേശവാസികളിൽ ഭീതി ഉണർത്തിയതിനെ തുടർന്ന് 2023 ജൂണിലാണ് അരിക്കൊമ്പൻ എന്ന ഒറ്റയാനെ മയക്കുവെടിവെച്ച് വനംവകുപ്പ് പിടികൂടി മാറ്റിയത്.
Summary: Police have registered a case against Fathahudeen, the rider of a horse that died after being hit by a vehicle in Cheranalloor. The incident occurred yesterday.