web analytics

ഭാര്യയെ റൂം ബോയ് പീഡിപ്പിച്ചെന്ന് ഭർത്താവിന്റെ പരാതി; അന്വേഷിക്കാൻ ചെന്ന പോലീസ് ഒടുവിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തു

ഭാര്യയെ റൂം ബോയ് പീഡിപ്പിച്ചെന്ന് ഭർത്താവിന്റെ പരാതി. പോലീസെത്തി അന്വേഷണം ആരംഭിച്ചപ്പോൾ കുടുങ്ങിയത് ഭർത്താവെന്ന വ്യാജേന ഒപ്പം താമസിച്ചയാൾ. ഒട്ടേറെ കേസുകളിൽ പ്രതിയായ കാഞ്ഞങ്ങാട് സ്വദേശി കാരക്കോട് വട്ടപ്പള്ളി വീട്ടിൽ മുഹമ്മദ് ഇഖ്ബാൽ ആണ് പോലീസിന്റെ വലയിൽ കുടുങ്ങിയത്

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ:

ഭർത്താവിനെ കുറച്ചുകാലമായി കാണാനില്ലാത്ത ആയതിനെ തുടർന്ന് ഒറ്റയ്ക്ക് താമസിച്ചു വന്ന സ്ത്രീയുടെ അടുത്ത് ഇയാൾ രക്ഷകനായി അടുത്ത് കൂടുകയും ഇവർ ഒരുമിച്ച് താമസിക്കുകയും ആയിരുന്നു. ഏതാനും ദിവസം മുൻപാണ് ഇവർ മാഹിയിലെ ഒരു ലോഡ്ജിൽ മുറിയെടുത്തത് മൂന്നുദിവസം ലോഡ്ജിൽ താമസിച്ച് ഇയാൾ പിറ്റേന്ന് ഭാര്യയെ ലോഡ്ജിലെ റൂം ബോയ് പീഡിപ്പിച്ചതായി പോലീസിൽ വ്യാജ പരാതി നൽകുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചതോടെ ഇയാൾ നൽകിയ പരാതി വ്യാജമാണെന്ന് തെളിഞ്ഞു ലോഡ്ജ് ഉടമയിൽ നിന്ന് പണം തട്ടാൻ ആയിട്ടാണ് ഇയാൾ വ്യാജ പരാതി ചമച്ചതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. സിസിടിവി ദൃശ്യങ്ങളും വിരലടയാളങ്ങളും ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് ഇത് വ്യാജ പരാതിയാണെന്ന് കണ്ടെത്തിയത്.

കഴിഞ്ഞ കുറെ നാളായി ഈ സ്ത്രീക്ക് ഒപ്പം താമസിക്കുന്ന ഇയാൾ ഇവരെ ഭീഷണിപ്പെടുത്തുകയും മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും ചെയ്തതായും പോലീസ് കണ്ടെത്തി. സമാനമായ പരാതികൾ ഇയാൾ മറ്റു പല സ്ഥലങ്ങളിൽ വച്ചും നൽകിയതായും പോലീസ് പറഞ്ഞു. സ്ഥിരം കുറ്റവാളിയായ ഇയാൾ മോഷണം നടത്തി പിടിയിൽ ആയാൽ വ്യാജ മേൽവിലാസവും പേരും ആണ് നൽകുന്നത്. മനു ബാബു, സൂര്യനാരായണൻ, ശിവശങ്കർ, ജയപ്രകാശ് , മനോജ്, വിഷ്ണു തുടങ്ങിയ പേരുകളിൽ ആണ് ഇയാൾ അറിയപ്പെടുന്നത്. പലതവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട് മാഹി സി ഐ ആർ ഷണ്മുഖത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ച് സംഭവത്തിന്റെ നിജസ്ഥിതി വെളിച്ചത്തു കൊണ്ടുവന്നത്.

Also read: രാമക്ഷേത്ര പ്രാണപ്രതിഷ്ഠ: പൊതു അവധി പ്രഖ്യാപിച്ച് 11 സംസ്ഥാനങ്ങള്‍; റിസർവ് ബാങ്കിനും അവധി

 

spot_imgspot_img
spot_imgspot_img

Latest news

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ധാക്ക: ബംഗ്ലാദേശിലെ...

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല തിരുവല്ല: പീഡനക്കേസിൽ റിമാൻഡിലായ...

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും മരിക്കുന്നതും പുഴയോരത്ത്; ആറളത്തെ കാഴ്ചകൾ

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും...

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്…

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്… തൃശൂർ: സംസ്ഥാനത്തെ...

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി വാങ്ങാൻ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി...

Other news

പച്ചമീനിന്റെ പിത്തസഞ്ചി വിഴുങ്ങിയത് തലവേദന മാറാൻ; മധ്യവയസ്ക ഗുരുതരാവസ്ഥയിൽ

പച്ചമീനിന്റെ പിത്തസഞ്ചി വിഴുങ്ങിയത് തലവേദന മാറാൻ; മധ്യവയസ്ക ഗുരുതരാവസ്ഥയിൽ വിട്ടുമാറാത്ത തലവേദന മാറുമെന്ന...

ഡ്രോണ്‍ പറത്തല്‍ തുടര്‍ന്ന് പാക്കിസ്ഥാന്‍; ഭീകരരെ വിടാനാണെങ്കില്‍ വിടവില്ലെന്ന് ഇന്ത്യ

ഡ്രോണ്‍ പറത്തല്‍ തുടര്‍ന്ന് പാക്കിസ്ഥാന്‍; ഭീകരരെ വിടാനാണെങ്കില്‍ വിടവില്ലെന്ന് ഇന്ത്യ ഓപ്പറേഷൻ സിന്ദൂറുമായി...

കൂട്ടുകാർക്കൊപ്പം കുളത്തിൽ ഇറങ്ങിയ ഏഴാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു

കൂട്ടുകാർക്കൊപ്പം കുളത്തിൽ ഇറങ്ങിയ ഏഴാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കുളത്തിൽ...

മൂന്നാം ബലാത്സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

പത്തനംതിട്ട: കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച ബലാത്സംഗ കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ...

നാവായിക്കുളത്ത് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; വിദ്യാർത്ഥികൾക്ക് പരിക്ക്, രണ്ട് പേരുടെ നില അതീവ ഗുരുതരം

തിരുവനന്തപുരം: വിനോദസഞ്ചാരത്തിന് എത്തിയ വിദ്യാർത്ഥി സംഘം സഞ്ചരിച്ച ബസ് അപകടത്തിൽ ....

Related Articles

Popular Categories

spot_imgspot_img