മൊബൈൽ ഷോപ്പിലും മോഷണം നടത്തിയ പ്രതിയെ ശാന്തൻപാറ പോലീസ് അറസ്റ്റ് ചെയ്തു
ചിന്നക്കനാലിലെ ക്ലബ്ബ് മഹീന്ദ്ര റിസോർട്ടിലും സൂര്യനെല്ലിയിലെ മൊബൈൽ ഷോപ്പിലും മോഷണം നടത്തിയ പ്രതിയെ ശാന്തൻപാറ പോലീസ് അറസ്റ്റ് ചെയ്തു. മുറിഞ്ഞപുഴ അറക്കപ്പറമ്പിൽ അഖിലാണ് അറസ്റ്റിലായത്.
പ്രതി ക്ലബ്ബ് മഹീന്ദ്ര റിസോർട്ടിലെ ജീവനക്കാരനാണ്. ഒന്നാം തീയതി രാത്രിയാണ് സൂര്യനെല്ലിയിലെ ഫോൺ ഷോപ്പിൽ നിന്നും ഫോണും ചാർജ്ജറും പവർ ബാങ്കും 53000 രൂപയും മോഷണം പോയത്.
രണ്ടാം തീയതി രാത്രിയിലാണ് ക്ലബ്ബ് മഹീന്ദ്ര റിസോർട്ടിലെ കൗണ്ടറിൽ നിന്നും പണം മോഷണം പോയത്. സിസിടിവി തിരിച്ചു വച്ചതിനാൽ ജീവനക്കാരാകും പ്രതിയെന്ന് പോലീസ് ഉറപ്പിച്ചു.
ഓണത്തിന് മലയാളി കുടിച്ചത് 920 കോടിയുടെ മദ്യം
പിന്നീട് മൊബൈൽ ഷോപ്പിൽ നിന്നും അവ്യക്തമായ സിസിടിവി ദൃശ്യങ്ങളും കൂടി കിട്ടിയതോടെയാണ് പ്രതിയിലേക്ക് പോലീസ് എത്തിയത്.
പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് മോഷണം നടന്ന സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
ഇടുക്കിയിൽ നിയമങ്ങൾ കാറ്റിൽ പറത്തി വീണ്ടും ട്രെക്കിങ് ജീപ്പുകൾ
കാന്തല്ലൂർ, മറയൂർ മേഖല യിൽ ട്രെക്കിങ് ജീപ്പുകളുടെ അപകടങ്ങൾ തുടർക്കഥയാകുന്നു. ഒട്ടേറെ സഞ്ചാരികളുൾപ്പെടെയുള്ളവർ അപകടത്തിൽപ്പെട്ടിട്ടും ജീപ്പുകളുടെ അതി വേഗം നിയന്ത്രിക്കാൻ കഴിയുന്നില്ല.
തിരക്കുകൂടുമ്പോൾ വിവിധയിടങ്ങളിൽനിന്ന് മതിയായ രേഖകളില്ലാതെ ഒട്ടേറെ ജീപ്പുകളാണ് ഇവിടെ സർവീസ് നടത്തുന്നത്.
കഴിഞ്ഞദിവസം സഹായഗിരിയിൽ അതിവേഗംമൂലം കൂട്ടിയിടിച്ച രണ്ടുജിപ്പ് പോലീസ് പിടികൂടിയിരുന്നു. അപ കടങ്ങൾ തുടർക്കഥയായപ്പോൾ മുൻ കളക്ടറായിരുന്ന വി. വിഗ്നേശ്വരി ഇടപെട്ടിരുന്നു.
ജി ല്ലയിൽ ട്രെക്കിങ് നിരോധിക്കുകയും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, ട്രെക്കിങ് നടത്തിവരുന്ന വാഹനങ്ങളുടെ രേഖകളും ഡ്രൈവിങ് ലൈസൻ സടക്കം എല്ലാരേഖകളും പരിശോ ധന നടത്തിയ ശേഷമേ അനുവാദം നൽകാൻ പാടുള്ളൂവെന്ന് നിർദേശം നൽകി.
പഞ്ചായത്ത്, പോലീസ്, മോ ട്ടോർവാഹന വകുപ്പുകൾക്ക് ഇതിന്റെ ചുമതല നൽകി. സുരക്ഷിതമായ ട്രെക്കിങ് നടത്താൻ കഴിയുന്ന പ്രദേശങ്ങളിൽ മാത്രം ട്രെക്കിങ്ങിന് അനുവാദം കൊടുക്കാൻ പാടുള്ളൂവെന്ന നിർദേശവും നൽകി.
ചില വാഹനഉടമകളും ഡ്രൈവർമാരും രേഖകൾ തയ്യാറാക്കി അധികൃതർക്ക് സമർപ്പിച്ചു. 200-ലധികം ട്രെക്കിങ് ജീപ്പുകൾ ഓടിക്കൊണ്ടിരിക്കുന്ന മറയൂർ, കാന്തല്ലൂർ മേഖലയിൽ അൻപതിൽ താഴെ വാഹനഉടമകൾ മാത്രമാണ് രേഖകൾ നൽകിയത്.