തൃശൂർ: തൃശൂരിൽ സിനിമാ തീയറ്ററിൽ വച്ച് സ്ത്രീകളെ ശല്യപ്പെടുത്തിയ എഎസ്ഐയെ പോലീസ് അറസ്റ്റ് ചെയ്തു.
ഗുരുവായൂർ പോലീസ് സ്റ്റേഷനിലെ എഎസ്ഐ രാഗേഷിനെയാണ് അന്തിക്കാട് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാൾ മദ്യ ലഹരിയിലായിരുന്നുവെന്ന് അന്തിക്കാട് പോലീസ് പറഞ്ഞു.
സിനിമാ കാണാനെത്തിയ സ്ത്രീകളെ ഒരാൾ ശല്യപ്പെടുത്തുന്നതായി പരാതികൾ വന്നതോടെ തീയറ്റർ ജീവനക്കാരാണ് പോലീസിൽ വിവരം അറിയിച്ചത്.