കുവൈത്തിൽ വിഷമദ്യ ദുരന്തം; 10 പ്രവാസികൾക്ക് ദാരുണാന്ത്യം
കുവൈത്തിൽ വിഷമദ്യം കഴിച്ച് 10 പ്രവാസികൾ മരിച്ചതായി റിപ്പോർട്ട്. അഹമ്മദി ഗവർണറേറ്ററിലാണ് ദാരുണമായ സംഭവമുണ്ടായത്.
മദ്യത്തില്‍ നിന്നും ആണ് വിഷബാധയേറ്റതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അഹമ്മദി ഗവര്‍ണറേറ്റില്‍ നിരവധി പേര്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
മരിച്ചവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. മരിച്ചവരിൽ മലയാളികളും ഉൾപ്പെടുന്നതായാണ് പ്രാഥമികമായി പുറത്തുവരുന്ന വിവരം. പ്രാദേശിക അറബ് ദിന പത്രം ആണ് റിപ്പോര്‍ട്ട് ചെയ്തത്.
കുവൈത്തിലെ ജലീബ് ബ്ലോക്ക് ഫോറിലെ അനധികൃത മദ്യവില്‍പ്പന കേന്ദ്രത്തില്‍ നിന്നാണ് ഇവര്‍ മദ്യം വാങ്ങിയതെന്നാണ് അറിയുന്നത്. ഫര്‍വാനിയ, അബാസാനിയ എന്നിവിടങ്ങളിലെ ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്
തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ച ഫര്‍വാനിയ, അദാന്‍ ആശുപത്രികളില്‍ 15 ഓളം പ്രവാസികളെ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയില്‍ കഴിയവേ കഴിഞ്ഞദിവസങ്ങളിലാണ് ഇവരില്‍ പത്ത് പേര്‍ മരിച്ചത്.
ഇവരെല്ലാം ഏഷ്യയില്‍നിന്നുള്ള പ്രവാസി തൊഴിലാളികളാണെന്നും പ്രാഥമിക പരിശോധനയില്‍ മദ്യത്തില്‍നിന്ന് വിഷബാധയേറ്റതായി സ്ഥിരീകരിച്ചതായും സ്രോതസ്സ് കൂട്ടിച്ചേര്‍ത്തു.
വിഷയത്തില്‍ കുവൈത്ത് പൊലിസ് ഔദ്യോഗിക പ്രസ്താവന നടത്തിയിട്ടില്ല. എല്ലാം 24 മണിക്കൂറിനുള്ളില്‍ സംഭവിച്ചവയല്ലെന്നും ഒരാഴ്ചയ്ക്കുള്ളിലുണ്ടായതാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
അയര്‍ലണ്ടില്‍ വീണ്ടും ഇന്ത്യക്കാരന് നേരെ ആക്രമണം; സൈക്കിളിൽ ജോലിക്കു പോകുന്നതിനിടെ ക്രൂരമർദ്ദനവും മോഷണവും
അയര്‍ലണ്ടില്‍ വീണ്ടും ഇന്ത്യക്കാരന് നേരെ ആക്രമണം; സൈക്കിളിൽ ജോലിക്കു പോകുന്നതിനിടെ ക്രൂരമർദ്ദനവും മോഷണവും
അയര്‍ലണ്ടില്‍ വീണ്ടും ഇന്ത്യക്കാരന് നേരെ ആക്രമണം. 51-കാരനായ ലക്ഷ്മണ്‍ ദാസ് എന്നയാളെയാണ് ബുധനാഴ്ച രാവിലെആക്രമിച്ചത്.
സൈക്കിള്‍ സവാരിക്കിടെ ഒരു സംഘം ഡബ്ലിനില്‍ വച്ച് ആക്രമിക്കുകയും, കവര്‍ച്ച നടത്തുകയും ചെയ്തത്. ഹെല്‍മറ്റ് ധരിച്ചതിനാലാണ് പരിക്ക് ഗുരുതരമാകാതിരുന്നത്.
കഴിഞ്ഞ 21 വര്‍ഷമായി അയര്‍ലണ്ടില്‍ താമസിച്ചുവരുന്ന ഇദ്ദേഹം, രാവിലെ 4.30-ഓടെ Grand Canal-ന് സമീപത്തുകൂടെ സൈക്കിളില്‍ ജോലിക്ക് പോകുന്നതിനിടെയാണ് സംഭവം.
ലക്ഷ്മണിനെ മുഖംമൂടി ധാരികളായ മൂന്ന് ചെറുപ്പക്കാര്‍ സമീപിക്കുകയും, ശബ്ദമുണ്ടാക്കാതിരിക്കാന്‍ വായ് മൂടിപ്പിടിച്ച ശേഷം മര്‍ദ്ദിക്കുകയുമായിരുന്നു.
തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ഫോണ്‍, പണം, പാസ്‌പോര്‍ട്ട്, ക്രെഡിറ്റ് കാര്‍ഡുകള്‍, ഇ-ബൈക്ക് എന്നിവ തട്ടിയെടുക്കുകയും ചെയ്തു.
ആക്രമണത്തില്‍ തനിക്ക് സാരമായി പരിക്കേല്‍ക്കുകയും, തലയ്ക്ക് സ്‌കാനിങ് വേണ്ടി വരികയും ചെയ്തതായി ലക്ഷ്മണ്‍ ദാസ് പറയുന്നു. ശരീരത്തില്‍ വേറെ പലയിടത്തും പരിക്കുകളുണ്ടായിട്ടുമുണ്ട്.തുടർന്ന് ഇദ്ദേഹം St Vincent’s Hospital-ൽ ചികിത്സ തേടി
Docklands പ്രദേശത്തെ Marker Hotel-ല്‍ െഷഫ് ആയി ജോലി ചെയ്യുകയാണ് ലക്ഷ്മണ്‍ ദാസ്. ഇദ്ദേഹത്തിന്റെ കുടുംബം നിലവില്‍ ഇന്ത്യയില്‍ അവധിയാഘോഷിക്കാന്‍ പോയിരിക്കുകയാണ്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇന്ത്യന്‍ വംശജര്‍ക്കെതിരെ അയര്‍ലണ്ടില്‍ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. ജാഗ്രത പാലിക്കാന്‍ ഡബ്ലിനിലെ ഇന്ത്യന്‍ എംബസി തങ്ങളുടെ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അയർലണ്ടിൽ മലയാളിയായ ആറു വയസ്സുകാരിക്ക് നേരെ വംശീയാക്രമണം…! മകൾക്കുണ്ടായ ഞെട്ടിക്കുന്ന അനുഭവത്തില്‍ തകർന്ന് മലയാളി നഴ്‌സ്
അയർലണ്ടിൽ മലയാളിയായ ആറു വയസ്സുകാരിക്ക് നേരെ വംശീയാക്രമണം. വീടിന് പുറത്ത് കുട്ടി കളിക്കുമ്പോഴാണ് സംഭവമെന്ന് അനുപ ഐറിഷ് ടൈംസിനോട് പറഞ്ഞു. വാട്ടര്‍ഫോര്‍ഡ് നഗരത്തില്‍, കില്‍ബാരിയില്‍, തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം.
മലയാളി നഴ്‌സ് അനുപ അച്യുതന്റെ മകളായ നിയ നവീനുണ്ടായ ഞെട്ടിക്കുന്ന അനുഭവത്തില്‍ ആകെ തകര്‍ന്നിരിക്കുകയാണ് ഇവരും കുടുംബാംഗങ്ങളും.
എട്ടുവയസുളള പെണ്‍കുട്ടിയും 12 നും 14 വയസിനു ഇടയില്‍ പ്രായമുള്ള നിരവധി ആണ്‍കുട്ടികളും ചേര്‍ന്നാണ് വംശീയ ആക്രമണം നടത്തിയത്.
വീണ്ടും അപകടകരമായ ബാക്ടീരിയ; അയർലണ്ടിൽ രണ്ട് ഭക്ഷ്യോൽപ്പന്നങ്ങൾക്ക് വിലക്ക്
എനിക്ക് അവളെ ഓര്‍ത്ത് വല്ലാത്ത വിഷമം തോന്നുന്നു. എനിക്ക് അവളെ സംരക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇങ്ങനെയൊരു സംഭവം ഉണ്ടാകുമെന്ന് ഞാന്‍ കരുതിയതേയില്ല. അവളിവിടെ സുരക്ഷിതയാണെന്ന് ഞാന്‍ കരുതി’.-അവർ പറയുന്നു.