എനിക്ക് കഠിനാധ്വാനം ചെയ്യണം, ദരിദ്ര വീടുകള്‍ സന്ദര്‍ശിക്കണം; പത്രസമ്മേളനങ്ങള്‍ നടത്താത്തതിൽ വിശദീകരണവുമായി മോദി

ന്യൂഡല്‍ഹി: പത്രസമ്മേളനങ്ങള്‍ നടത്താന്‍ താത്പര്യമില്ലാത്തതിന് പിന്നിലെ കാരണം വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടത്തിയതുപോലുള്ള പത്ര സമ്മേളനങ്ങളോ മാധ്യമ അഭിമുഖങ്ങളോ ഇപ്പോള്‍ നടത്താത്തതെന്തെന്ന ചോദ്യത്തിന് മാധ്യമങ്ങള്‍ ഒരു രീതിയില്‍ മാത്രം പ്രവര്‍ത്തിക്കുന്നുവെന്നും തനിക്ക് ആ പാത പിന്തുടരാന്‍ താത്പര്യമില്ലെന്നുമാണ് മോദി മറുപടി നൽകിയത്. മുന്‍ കാലത്തെ മാധ്യമ പ്രവര്‍ത്തനത്തില്‍ നിന്നും നിലവിലെ രീതികള്‍ മാറിയെന്നും മോദി ആരോപിച്ചു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

എനിക്ക് കഠിനാധ്വാനം ചെയ്യണം. ദരിദ്ര വീടുകള്‍ സന്ദര്‍ശിക്കണം. വേണമെങ്കില്‍ എനിക്ക് ഉത്ഘാടനങ്ങളില്‍ പങ്കെടുക്കുകയും പത്ര സമ്മേളനങ്ങളില്‍ നടത്തുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവെക്കും ചെയ്യാം. എന്നാൽ ഞാനത് ചെയ്യുന്നില്ല. പകരം ഝാര്‍ഖണ്ഡ്പോലുള്ള സ്ഥലങ്ങളിലെ ചെറു ഗ്രാമങ്ങളില്‍ പോയി ചെറിയ പദ്ധതികള്‍ നടപ്പിലാക്കുകയാണ് ചെയ്യുന്നതെന്നും നരേന്ദ്ര മോദി പറഞ്ഞു. പുതുതായൊരു സംസ്‌കാരം താന്‍ പടുത്തുയര്‍ത്തിയെന്നും അത് ശരിയായി തോന്നുന്നുണ്ടെങ്കില്‍ മാധ്യമങ്ങള്‍ അത് കൃത്യമായി അവതരിപ്പിക്കണമെന്നും മറിച്ചാണെങ്കില്‍ ജനങ്ങളിലേക്കെത്തിക്കേണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

 

Read Also: കനത്ത മഴ കറണ്ട് പോക്ക് പതിവ്; ഒരു ഫ്യൂസ് കെട്ടാൻ പോലും തൊഴിലാളികളില്ല; പ്രതിസന്ധിയിൽ കെഎസ്ഇബി

Read Also: ഛബഹാർ തുറമുഖ നടത്തിപ്പ് : ഇന്ത്യ പാകിസ്താനും ചൈനയ്ക്കും കൊടുത്ത എട്ടിന്റെ പണി

Read Also: സപ്ലൈകോ ആണത്രെ സപ്ലൈകോ, സബ്സീഡി ഉണ്ടത്രേ സബ്സീഡി; വെളിച്ചെണ്ണയ്ക്ക് പൊതുവിപണിയേക്കാൾ ഉയർന്ന വില; എന്തിനിങ്ങനെ പിഴിയുന്നു

spot_imgspot_img
spot_imgspot_img

Latest news

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

Other news

നേപ്പാളിൽ ഇന്ത്യാക്കാരിക്ക് ദാരുണാന്ത്യം

നേപ്പാളിൽ ഇന്ത്യാക്കാരിക്ക് ദാരുണാന്ത്യം ന്യൂഡൽഹി: നേപ്പാളിൽ നടന്ന അക്രമാസക്തമായ പ്രതിഷേധത്തിനിടെ തീപിടിച്ച ഹോട്ടലിൽ...

ജപ്പാനിലെങ്ങും ഒഴിഞ്ഞ വീടുകൾ…കേരളവും ഭയക്കണം

ജപ്പാനിലെങ്ങും ഒഴിഞ്ഞ വീടുകൾ…കേരളവും ഭയക്കണം ജനന നിരക്ക് കുറയുകയും അവിടെയുള്ള 'ക്രീം ജനവിഭാഗം'...

യു എസ്സിൽ അരുംകൊല..! ഇന്ത്യക്കാരനായ മോട്ടൽ മാനേജറെ ഭാര്യയുടെയും മകന്റെയും മുന്നിൽ വച്ച് തലയറുത്ത് കൊലപ്പെടുത്തി

യു എസ്സിൽ അരുംകൊല..! ഇന്ത്യക്കാരനായ മോട്ടൽ മാനേജറെ ഭാര്യയുടെയും മകന്റെയും മുന്നിൽ...

സി പി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു

സി പി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു ന്യൂഡല്‍ഹി: ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി സി പി...

ബ്രസീല്‍ മുന്‍ പ്രസിഡൻ്റിന് 27 വര്‍ഷം തടവ്

ബ്രസീല്‍ മുന്‍ പ്രസിഡൻ്റിന് 27 വര്‍ഷം തടവ് ബ്രസീലിയ: ലുല ഡ സില്‍വ...

വിജില്‍ തിരോധാനക്കേസ്; ചതുപ്പില്‍ നിന്ന് അസ്ഥി കണ്ടെത്തി

വിജില്‍ തിരോധാനക്കേസ്; ചതുപ്പില്‍ നിന്ന് അസ്ഥി കണ്ടെത്തി കോഴിക്കോട്: വെസ്റ്റ്ഹില്‍ സ്വദേശി കെ.ടി....

Related Articles

Popular Categories

spot_imgspot_img