തിരുവനന്തപുരം: തിരുവനന്തപുരം പൂവച്ചൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. ഒരു വിദ്യാർത്ഥിയ്ക്ക് കുത്തേറ്റു. സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി അസ്‍ലമിനാണ് കുത്തേറ്റത്.(Plus two student stabbed; seriously injured)
പൂവച്ചൽ ബാങ്ക് നട ജങ്ഷനിലൂടെ നടന്നു പോകുകയായിരുന്ന അസ്‍ലമിനെ പിന്നിലൂടെ വന്ന് ആക്രമിക്കുകയായിരുന്നു. പ്ലസ് വൺ വിദ്യാർഥികളായ നാല് പേരാണ് ആക്രമണം നടത്തിയത്. പിന്നിലൂടെ കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തുകയായിരുന്നു. നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള വിദ്യാർത്ഥിയുടെ നില ഗുരുതരമാണ്.
ഒരു മാസം മുൻപ് ഈ സ്കൂളിലെ പ്ലസ് വൺ- പ്ലസ് ടു വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. സംഭവത്തിൽ ഇടപെട്ട പ്രിൻസിപ്പലിനും പിടിഎ പ്രസിഡന്റിനും പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സംഘർഷത്തിന്റെ ബാക്കിയാണ് ഇപ്പോഴത്തെ ആക്രമണമെന്ന് പൊലീസ് പറഞ്ഞു.