പ്ലസ് വൺ വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനം; കൈ ചവിട്ടിയോടിച്ചു, നിലത്തിട്ട് ചവിട്ടിയെന്നും കുടുംബം

കണ്ണൂർ: കൊളവല്ലൂരിൽ പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ റാ​ഗിം​ഗിന് ഇരയാക്കിയെന്ന് പരാതി. കൊളവല്ലൂർ പി.ആർ മെമ്മോറിയൽ എച്ച്എസ്എസിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പ്ലസ് വൺ വിദ്യാർഥി മുഹമ്മദ് നിഹാലിനാണ് റാഗിങ്ങിൽ ഗുരുതരമായി പരിക്കേറ്റത്.

സീനിയർ വിദ്യാർത്ഥികളെ അനുസരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സംഘം ചേർന്ന് മർദ്ദനം. സംഭവത്തിൽ നിഹാലിന്റെ കയ്യുടെ എല്ലിന് പൊട്ടലുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. തലശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി ഇപ്പോൾ. സംഭവത്തിൽ അഞ്ച് പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

വിദ്യാർത്ഥിയുടെ കൈ പ്രതികൾ ചവിട്ടിയൊടിച്ചുവെന്ന് കുടുംബം പറഞ്ഞു . ​ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയനാക്കിയേക്കും. നിലത്തിട്ട് ചവിട്ടിയെന്നും മറ്റ് കുട്ടികളും ഇവരുടെ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്നും നിഹാൽ പൊലീസിനോട് വിശദമാക്കി. മുൻപും താൻ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്നും നിഹാൽ പറഞ്ഞു. സ്‌കൂൾ അധികൃതർ പരാതി സ്ഥിരീകരിച്ചിട്ടുണ്ട്. വിദ്യാർത്ഥിയുടെയും രക്ഷിതാക്കളുടെയും മൊഴിയും പൊലീസ് ശേഖരിച്ചു.

spot_imgspot_img
spot_imgspot_img

Latest news

കരിമരുന്ന് പ്രയോഗത്തിന് പിന്നാലെ ആന ഇടഞ്ഞ് മറ്റൊരു ആനയെ കുത്തി; കൊയിലാണ്ടിയിലെ അപകടത്തിൽ മരണം മൂന്നായി, മുപ്പതോളം പേർക്ക് പരിക്ക്

കോഴിക്കോട്: കൊയിലാണ്ടിയിൽ ക്ഷേത്ര ഉത്സവത്തിനിടെ ആനകള്‍ ഇടഞ്ഞുണ്ടായ അപകടത്തില്‍ മരണസംഖ്യ മൂന്നായി....

കോഴിക്കോട് ഉത്സവത്തിനിടെ ആനകൾ ഇടഞ്ഞു; രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം

കോഴിക്കോട്: ക്ഷേത്ര ഉത്സവത്തിനിടെ ആനകള്‍ ഇടഞ്ഞ് രണ്ട് പേർ മരിച്ചു. കോഴിക്കോട്...

പാലാരിവട്ടത്ത് നടുറോഡിലെ പരാക്രമം; യുവാവും യുവതിയും അറസ്റ്റില്‍

കൊച്ചി: പാലാരിവട്ടത്ത് നടുറോഡില്‍ കത്തിയുമായി പരാക്രമം നടത്തിയ യുവാവിനെയും യുവതിയെയും പോലീസ്...

ആശുപത്രി വാസത്തിന് വിരാമം; 46 ദിവസത്തിന് ശേഷം വീട്ടിലേക്ക് മടങ്ങി ഉമാ തോമസ്

കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ നടന്ന നൃത്തപരിപാടിക്കിടെ സ്റ്റേജിൽ നിന്ന് വീണ് പരിക്കേറ്റ...

ചോറ്റാനിക്കരയിലെ യുവതിയുടെ മരണം; ആണ്‍ സുഹൃത്തിനെതിരെ നരഹത്യാക്കുറ്റം ചുമത്തി

കൊച്ചി: ചോറ്റാനിക്കരയില്‍ ആണ്‍ സുഹൃത്തിന്റെ ക്രൂരമായ പീഡനത്തിന് ഇരയായി യുവതി മരിച്ച...

Other news

ബാലരാമപുരത്തെ രണ്ടു വയസ്സുകാരിയുടെ കൊലപാതകം; പ്രതി അമ്മാവൻ മാത്രമെന്ന് പൊലീസ്

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടുവയസ്സുകാരിയെ അതിദാരുണമായി കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതി അമ്മാവൻ...

തിരുവനന്തപുരം റെയിൽവേ സ്റ്റേഷനും നെടുമ്പാശേരി വിമാനത്താവളവും ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണി

തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലും നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലും ബോംബ് ഭീഷണി. രണ്ടിടങ്ങളിലും...

പാലാരിവട്ടത്ത് യുവാക്കളുടെ പരാക്രമം; പോലീസ് വാഹനത്തിന്റെ ചില്ല് തകർത്തു

കൊച്ചി: പാലാരിവട്ടത്ത് യുവാക്കളുടെ വ്യാപക ആക്രമണം. രണ്ടിടങ്ങളിലായി പോലീസിനും വാഹനങ്ങള്‍ക്കുമെതിരെയടക്കം ആക്രമണം...

നാ​ല​ണ​യി​ൽ​നി​ന്ന് 54,110 കോ​ടി​യു​ടെ ആ​സ്തിയിലേക്ക്​; ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് കോ​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി​ക്ക് ഇ​ന്ന് 100 വ​യ​സ്സ്

വ​ട​ക​ര: നാ​ല​ണ​യി​ൽ​നി​ന്ന് 54,110 കോ​ടി​യു​ടെ ആ​സ്തി​യി​ലേ​ക്ക് കു​തി​ച്ച ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട്...

വാക്കുതർക്കം കത്തിക്കുത്തിൽ കലാശിച്ചു; യുവാവിന് ദാരുണാന്ത്യം

കല്‍പ്പറ്റ: വയനാട്ടില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. വയനാട് പുല്‍പ്പള്ളി ഏരിയാപ്പള്ളി ഗാന്ധിനഗര്‍ സ്വദേശി...

Related Articles

Popular Categories

spot_imgspot_img