തിരുവനന്തപുരം: ഹയർ സെക്കൻഡറി ഒന്നാം വർഷ പൊതു പരീക്ഷ സമയത്തിൽ മാറ്റം. മാർച്ച് 29നു നടത്താനിരുന്ന ഇംഗ്ലീഷ് പരീക്ഷയുടെ സമയം ആണ് പുനഃക്രമീകരിച്ചത്. ഉച്ചയ്ക്കു ശേഷം നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷ രാവിലെ 9.30 മുതൽ 12.15 വരെയായി പുനഃക്രമീകരിച്ചു.
പൊതു പരീക്ഷ സമയം പുനഃക്രമീകരിക്കണമെന്നു അധ്യാപക സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതുന്ന രണ്ടാം വർഷ വിദ്യാർഥികൾ ഉൾപ്പെടെ കൂടുതൽ വിദ്യാർഥികൾ 29 നു പരീക്ഷ എഴുതുന്നുണ്ട്.
പുതുക്കിയ സമയം എല്ലാ വിദ്യാർഥികളും അറിഞ്ഞുവെന്നു ഉറപ്പു വരുത്തണം. നോട്ടീസ് ബോർഡുകളിൽ പ്രദർശിപ്പിക്കണമെന്നും സർക്കുലറിൽ പറയുന്നു.