ഡൽഹി: ഓമനിക്കുന്നതിനിടയിൽ യുവാവിന്റെ ചെവി പിറ്റ്ബുൾ കടിച്ചു പറിച്ചു. ഉടമയായ 22കാരന്റെ ഇടതു ചെവിയാണ് നായ കടിച്ചു കുടഞ്ഞത്. 11 മണിക്കൂർ നിണ്ട ശസ്ത്രക്രിയയിലൂടെ ചെവി തുന്നി ചേർത്തു.(Pitbull Attack Leaves 22year old Man’s Ear Severed)
ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയ ചെയ്തത്. ചെവി ശരീരത്തിൽ നിന്ന് 2 മില്ലി മീറ്റർ ത്വക്കിൽ തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. ഇൻട്രിക്കറ്റ് മൈക്രോ സർജിക്കൽ റീ പ്ലാൻറേഷൻ എന്ന നടപടിയിലൂടെയാണ് ആരോഗ്യ വിദഗ്ധർ ചെവി തിരികെ തുന്നിച്ചേർത്തത്.
വലിച്ച് കീറിയ നിലയിലായിരുന്നു ചെവിയിലേക്കുള്ള രക്തക്കുഴലുണ്ടായിരുന്നത്. ചെവിയിലേക്കുള്ള രക്തചംക്രമണം പുനസ്ഥാപിക്കാൻ ആയതാണ് ശസ്ത്രക്രിയയ്ക്ക് കൂടുതൽ പ്രതീക്ഷ നൽകിയതെന്ന് ഡോക്ടർമാർ പ്രതികരിച്ചു.