കണ്ണൂര്‍: ഫിസിയോതെറാപ്പി വിദ്യാര്‍ഥിനിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂര്‍ തളിപ്പറമ്പിലാണ് സംഭവം. എറണാകുളം തോപ്പുംപടി സ്വദേശി ആന്‍മരിയ ആണ് മരിച്ചത്.(Physiotherapy student found dead in hostel washroom)
ലൂര്‍ദ് നഴ്‌സിങ് കോളജിലെ നാലാം വര്‍ഷ ഫിസിയോതെറാപ്പി വിദ്യാര്‍ഥിയായിരുന്നു ആൻമരിയ. ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് വിദ്യാർത്ഥിയെ കണ്ടെത്തിയത്. ഇന്ന് വൈകിട്ടാണ് സംഭവം.
ഇന്ന് ക്ലാസ്സുണ്ടായിരുന്നെങ്കിലും ആന്‍മരിയ ഹാജരായിരുന്നില്ല. ഹോസ്റ്റല്‍ മുറിയില്‍ കൂടെയുള്ള മറ്റ് വിദ്യാര്‍ഥികള്‍ ക്ലാസ് കഴിഞ്ഞ് എത്തിയപ്പോഴാണ് ആന്‍മരിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ തളിപ്പറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു.