നിഗൂഢത ഉണര്‍ത്തി ഫീനിക്‌സ്

ഫ്രണ്ട് റോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റിനീഷ് കെ.എന്‍. നിര്‍മിച്ച് മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥയെഴുതി വിഷ്ണു ഭരതന്‍ സംവിധാനം ചെയ്യുന്ന ‘ഫീനിക്‌സ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. അനൂപ് മേനോന്‍, അജു വര്‍ഗീസ്, ചന്തുനാഥ് എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. പ്രേക്ഷക പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടുന്ന തരത്തില്‍, നിഗൂഢത ജനിപ്പിക്കുന്ന പോസ്റ്ററാണ് പുറത്തു വന്നിരിക്കുന്നത്. അഞ്ചുപേര്‍ നില്‍ക്കുന്ന സാധാരണ ചിത്രം. പക്ഷേ വെള്ളത്തിലെ പ്രതിബിംബത്തില്‍ 6 പേരെ കാണാനാകും. പോസ്റ്റര്‍ തലതിരിച്ച് നോക്കുമ്പോഴാണ് സസ്‌പെന്‍സ് തെളിയുന്നത്.

മലയാള സിനിമാ പ്രേക്ഷകര്‍ ഒന്നടങ്കം നെഞ്ചിലേറ്റിയ സൂപ്പര്‍ ഹിറ്റ് ക്രൈം ത്രില്ലര്‍ അഞ്ചാം പാതിരയുടെ സംവിധായകനും തിരക്കഥാകൃത്തും കൂടിയായ മിഥുന്‍ മാനുവല്‍ തോമസ് ഈ ചിത്രത്തിന്റ തിരക്കഥ നിര്‍വഹിക്കുന്നു എന്നത് തന്നെയാണ് പ്രേക്ഷകര്‍ ചിത്രത്തില്‍ ഉറ്റുനോക്കുന്ന ഏറ്റവും വലിയ ഘടകം. പൂര്‍ണമായും ഹൊറര്‍ ത്രില്ലര്‍ മോഡലില്‍ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ആല്‍ബിയും സംഗീത സംവിധാനം നിര്‍വഹിക്കുന്നത് സാം സി.എസ്. ആണ്.

പ്രൊഡക്ഷന്‍ ഡിസൈനര്‍ ഷാജി നടുവില്‍, എഡിറ്റര്‍ നിതീഷ് കെ. ടി. ആര്‍, കഥ വിഷ്ണു ഭരതന്‍ ബിഗില്‍ ബാലകൃഷ്ണന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഷിനോജ് ഓടാണ്ടിയില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ കിഷോര്‍ പുറകാട്ടിരി, ഗാനരചന വിനായക് ശശികുമാര്‍, മേക്കപ്പ്: റോണെക്‌സ് സേവ്യര്‍, കോസ്റ്റ്യും: ഡിനോ ഡേവിസ്, ചീഫ് അസോസിയേറ്റ്: രാഹുല്‍ ആര്‍ ശര്‍മ്മ, പിആര്‍ഓ: മഞ്ജു ഗോപിനാഥ്, വാഴൂര്‍ ജോസ്.

spot_imgspot_img
spot_imgspot_img

Latest news

ചാനലിൽ ‘ഇൻ്റേണൽ എമർജൻസി’ പ്രഖ്യാപിക്കുകയാണ്…സ്ഥാപനമാണോ വലുത്, നിങ്ങളുടെ ഈഗോയാണോ വലുത്… പൊട്ടിത്തെറിച്ച് ആർ ശ്രീകണ്ഠൻ നായർ

പത്രപ്രവർത്തനം പഠിക്കാതെ, പത്രപ്രവർത്തകനായി ജോലി ചെയ്യാതെ, ഒരു ന്യൂസ് ചാനൽ മേധാവിയായ...

കേരളത്തിൽ യു.ഡിഎഫിന്റെ നിഴൽ മന്ത്രിസഭ…

തിരുവനന്തപുരം: നിഴൽ മന്ത്രിസഭ, 2018ലാണ് ഇത്തരമൊരു ആശയത്തെപറ്റി കേരളം കേൾക്കുന്നത്.സംസ്ഥാനത്തിന് അധികം...

നീണ്ട കാത്തിരിപ്പിന് വിരാമം; സുനിത വില്യംസ് ഉടൻ ഭൂമിയിലെത്തും, ക്രൂ 10 വിക്ഷേപണം വിജയം

ഫ്ലോറിഡ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരിച്ചുകൊണ്ടുവരാനുള്ള നാസയും...

സോഷ്യൽ മീഡിയ താരം ജുനൈദ് മരിച്ചു

മലപ്പുറം: വാഹനാപകടത്തിൽ സോഷ്യൽ മീഡിയ താരം ജുനൈദ്(32) മരിച്ചു. മലപ്പുറം തൃക്കലങ്ങോട്...

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

Other news

ഒരു വർഷം നീണ്ട ക്രൂരത;പത്തുവയസുകാരിക്ക് നേരെ 57 കാരന്‍റെ അതിക്രമം

കായംകുളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ. പത്തുവയസ്...

പൊള്ളുന്ന ചൂടിന് ആശ്വാസം; ഈ ഏഴു ജില്ലകളിൽ മഴ പെയ്യും

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയരുന്നതിനിടെ ആശ്വാസമായി മഴ പ്രവചനം. കേരളത്തിൽ ഇന്ന്...

പകുതിയോളം ആളുകൾക്കും ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ല: യുകെയിൽ അങ്ങനൊരു ഗ്രാമമുണ്ടെന്ന് അറിയാമോ..?

43 ശതമാനം ആളുകൾക്കും ഇംഗ്ലീഷ് സംസാരിക്കാൻ അറിയത്തില്ലാത്തതും കുറച്ച് ആളുകൾ ബുദ്ധിമുട്ടോടെ...

സ്കൂളുകളിൽ അധ്യാപകർ ചൂരലെടുക്കണമെന്ന് ഹൈക്കോടതി

കൊച്ചി: സ്കൂളുകളിൽ വിദ്യാർഥികളുടെ അച്ചടക്കമുറപ്പാക്കാൻ അധ്യാപകർ കൈയിൽ ചെറുചൂരൽ കരുതട്ടെയെന്ന് കേരള...

വെളുക്കാൻ തേച്ചത് പാണ്ടായി! സൗന്ദര്യ വർധക ചികിത്സയെ തുടർന്ന് പാർശ്വഫലം; പരാതിയുമായി മോഡൽ

കണ്ണൂർ: മുഖസൗന്ദര്യം വർധിപ്പിക്കുന്നതിനായുള്ള ചികിത്സ നടത്തിയതിനെ തുടർന്ന് പാർശ്വഫലങ്ങളുണ്ടായെന്ന പരാതിയുമായി മോഡൽ...

29ാം നിലയിൽ നിന്നും എട്ടുവയസ്സുകാരിയെ വലിച്ചെറിഞ്ഞു, പിന്നാലെ ചാടി മാതാവും; ദാരുണാന്ത്യം

പൻവേൽ: മഹാരാഷ്ട്രയിലെ നവി മുംബൈയിലെ പനവേലിലാണ് ഞെട്ടിക്കുന്ന സംഭവം. എട്ടുവയസുള്ള മകളെ...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!