ന്യൂഡൽഹി: കള്ളപ്പണ കേസിൽ അറസ്റ്റിലായ എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം.കെ ഫൈസിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ആറു ദിവസത്തെ ഇഡി കസ്റ്റഡിയിലാണ് ഫൈസിയെ കോടതി വിട്ടത്. വിദേശത്തുനിന്നടക്കം പോപ്പുലർ ഫ്രണ്ടിനായി എത്തിച്ച പണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് സംസ്ഥാന അധ്യക്ഷനെ ചോദ്യം ചെയ്യുന്നത്.
നിരോധിത ഭീകരസംഘടനയായ പോപ്പുലർ ഫ്രണ്ട് തന്നെയാണ് രാഷ്‌ട്രീയ പാർട്ടിയായ എസ്ഡിപിഐ എന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് വ്യക്തമാക്കിയതോടെ എസ്ഡിപിഐ നിരോധനത്തിനുള്ള സാധ്യതകൾ ശക്തമായി.
എസ്ഡിപിഐയുടെ സാമ്പത്തിക ഇടപാടു നിയന്ത്രിച്ചത് പിഎഫ്‌ഐ ആണെന്നാണ് അന്വേഷണ സംഘം പറയുന്നത്. എസ്ഡിപിഐക്കായി തെരഞ്ഞെടുപ്പ് ഫണ്ട് നൽകുന്നത് പോപ്പുലർ ഫ്രണ്ടിൽ നിന്നാണെന്ന് ഇഡി പത്രക്കുറിപ്പിൽ അറിയിച്ചു. എസ്ഡിപിഐ സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത് പോലും പിഎഫ് ഐ ആണ്. കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ നിരോധനകാര്യത്തിൽ പരിശോധനകൾ നടത്തും. പിഎഫ്‌ഐയെ നിരോധിക്കാൻ ബാധകമായ എല്ലാ കാരണങ്ങളും എസ്ഡിപിഐക്കും ബാധകമാണെന്നാണ് ഇ.ഡി പറയുന്നു. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ വെച്ച് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം.കെ ഫൈസിയെ ഇ.ഡി അറസ്റ്റ് ചെയ്തതും രാഷ്‌ട്രീയ പാർട്ടിയെന്ന പദവി ദുരുപയോഗം ചെയ്ത് ഭീകരപ്രവർത്തനങ്ങൾ തുടരുന്നതിനെതിരായ കേന്ദ്രനടപടികളുടെ ഭാഗമാണ്.
ആന്തരികമായി ഒരു ഇസ്ലാമിക പ്രസ്ഥാനമായും ബാഹ്യമായി സാമൂഹിക പ്രസ്ഥാനമായുമാണ് ഇവർ പ്രവർത്തിക്കുന്നതെന്ന് ഏജൻസി വ്യക്തമാക്കുന്നു. പരിശോധനയിൽ നാല് കോടി രൂപയുടെ ഇടപാടുകളുടെ തെളിവ് ലഭിച്ചു. ഗൾഫിൽ നിന്ന് അടക്കം നിയമവിരുദ്ധമായി പണം എത്തിയിച്ചുണ്ടെന്നാണ് ഇ ഡി വ്യക്തമാക്കുന്നത്.
രാജ്യത്ത് ആക്രമണവും ഭീകര പ്രവർത്തനവും നടത്താൻ ഗൾഫ് രാജ്യങ്ങളിൽ നിന്നും പണം സ്വീകരിച്ചതായാണ് സൂചന. ഒപ്പം റമദാൻ കളക്ഷന്റെ പേരിലും പണം സ്വരൂപിച്ചെന്നും ഇഡി ആരോപിക്കുന്നു.
എസ്ഡിപിഐയും പി എഫ് ഐയും ഒന്നുതന്നെയാണെന്നും ഇഡി പറയുന്നു. എസ്ഡിപിഐ ദേശീയ അധ്യക്ഷൻ എം കെ ഫൈസിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട പുറത്തിറക്കിയ വാർത്താക്കുറുപ്പിലാണ് ഇത്തരത്തിലുള്ള കണ്ടെത്തലുകൾ ഉള്ളത്.
എസ്ഡിപിഐയുടെ സാമ്പത്തിക ഇടപാടുകൾ നിയന്ത്രിച്ചിരുന്നത് പിഎഫ്ഐ ആണ്. ഗൾഫ് രാജ്യങ്ങളിൽ നിന്നടക്കം നിയമവിരുദ്ധമായി പണം എത്തിയിട്ടുണ്ട്. എം കെ ഫൈസിയുടെ അറിവോടെയാണ് ഇത്തരത്തിലുള്ള ഇടപാടുകൾ നടന്നത്. ഹവാലയടക്കം വിവിധ മാർഗ്ഗങ്ങളിലൂടെ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് രാജ്യത്തേക്ക്പണം എത്തിച്ചു.
12 തവണ നോട്ടീസ് നൽകിയിട്ടും ഫൈസി ഹാജരായില്ലെന്നും ഇതോടെയാണ് മറ്റു നടപടികൾ തുടങ്ങിയതെന്നും ഇഡി വ്യക്തമാക്കുന്നു. പി എഫ്.ഐയുമായി ബന്ധപ്പെട്ട കേസിൽ ഇതുവരെ 61.72 കോടിയുടെ സ്വത്ത് കണ്ടെത്തിയിട്ടുണ്ടെന്ന് ഇഡി അറിയിച്ചു.
വിവിധ പിഎഫ്ഐ ട്രസ്റ്റുകളുടെയും സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും പേരിലുള്ള 35 ഓളം സ്വത്തുവകകളാണ് കണ്ടുകെട്ടിയത് . രാജ്യത്തിനകത്തും പുറത്തും നിന്ന് അനധികൃതമായി ഫണ്ട് സ്വരൂപിച്ച് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താനും സാമ്പത്തിക സഹായം നൽകാനും പിഎഫ്ഐയും അതിന്റെ അംഗങ്ങളും ഗൂഢാലോചന നടത്തിയെന്നും ഇഡി പറയുന്നു.
35.43 കോടി രൂപ വിലമതിക്കുന്ന 19 സ്ഥാവര സ്വത്തുക്കളും 21.13 കോടി രൂപ വിലമതിക്കുന്ന 16 സ്ഥാവര വസ്തുക്കളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. കേരളം, കർണാടക, തമിഴ്നാട്, തെലങ്കാന, ഡൽഹി, രാജസ്ഥാൻ, മഹാരാഷ്ട്ര, ബിഹാർ, പശ്ചിമ ബംഗാൾ, അസം, ജമ്മു കശ്മീർ, മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഇത്തരത്തിൽ സ്വത്തുവകകൾ കണ്ടുകെട്ടിയത്.
ഇവ സംഘടനയുടെ വിവിധ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചതായും ഇഡി പറയുന്നു. സിങ്കപ്പൂർ, സൗദി അറേബ്യ, ഒമാൻ, ഖത്തർ, യു.എ.ഇ. തുടങ്ങിയ ഇടങ്ങളിലാണ് ഇവർ പ്രവർത്തിച്ചിരുന്നത്. പോപ്പുലർ ഫ്രണ്ടിന്റെ കണ്ടുകെട്ടിയ സ്വത്തുക്കളിൽ ഉൾപ്പെട്ട മലപ്പുറം മഞ്ചേരിയിലെ സത്യസരണി, മതപരിവർത്തന കേന്ദ്രമെന്നും ഇ ഡി പറയുന്നു. പോപ്പുലർഫ്രണ്ടിന്റെ കോഴിക്കോടെ ആസ്ഥാനമായ യൂണിറ്റി ഹൗസിൽ നടത്തിയ റെയിഡിൽ കണ്ടെത്തിയ രേഖകളിൽ എസ്ഡിപിഐ എങ്ങനെ പ്രവർത്തിക്കണമെന്നും സ്ഥാനാർത്ഥികളെ അടക്കം ഏതുതരത്തിൽ കണ്ടെത്തണമെന്നും പിഎഫ്‌ഐ നൽകുന്ന നിർദ്ദേശങ്ങൾ കണ്ടെത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് എസ്ഡിപിഐക്ക് വേണ്ടി ഗൾഫ് രാജ്യങ്ങളിൽ പിഎഫ്‌ഐ പണപ്പിരിവ് നടത്തിയെന്നും ഇതുവഴി 3.75 കോടി രൂപ സമാഹരിച്ചെന്നും ഇ.ഡി കണ്ടെത്തിയിരുന്നു. പിഎഫ്‌ഐയുമായുള്ള സാമ്പത്തിക ബന്ധങ്ങളും ഒരേ കേഡർ സംവിധാനങ്ങളുമെല്ലാം എസ്ഡിപിഐയുടെ നിരോധനത്തിലേക്കാണ് വഴിതുറക്കുന്നത്.
ഇ ഡി റിപ്പോർട്ട് പ്രകാരം പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതോ അവരുടെ സഹായം ലഭിക്കുന്നതോ ആയ 25 ട്രസ്റ്റുകളും സ്ഥാപനങ്ങളും കേരളത്തിലുണ്ടെന്നാണ് റിപ്പോർട്ട്. മലപ്പുറം മഞ്ചേരി സത്യ സരണി ചാരിറ്റബിൾ ട്രസ്റ്റ്, കോഴിക്കോട് മീഞ്ചന്തയിലെ ഒബേലിസ്‌ക് പ്രോപ്പർട്ടീസ് ആൻഡ് ഡവലപ്പേഴ്‌സ്, കൊച്ചി ഇടപ്പള്ളിയിലെ കമ്മ്യൂണിറ്റി കെയർ ഫൗണ്ടേഷൻ, ഇടുക്കി മുരിക്കാശേരിയിലെ ഹിൽ വാലി ചാരിറ്റബിൾ ട്രസ്റ്റ്, കോട്ടയം ഹിദായത്തുൽ ഇസ്ലാം സഭ, കാര്യവട്ടം ഹ്യൂമൻ വെൽഫെയർ ട്രസ്റ്റ് എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
നിയമവിരുദ്ധവും തീവ്രവാദപരവുമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതായി സംശയിക്കുന്ന സംഘടനകളുമായി ബന്ധപ്പെട്ട സാമ്പത്തിക ശൃംഖലകൾ തകർക്കാനുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമായാണ് അറസ്റ്റെന്ന് ഇഡി പറയുന്നു. ഫൈസി നിയമ വിരുദ്ധമായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും കള്ളപ്പണം വെളുപ്പിക്കലിൽ ഇദ്ദേഹത്തിന് പങ്കുണ്ടെന്നും സമഗ്രമായ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
രാജ്യത്തെ നിരോധിത ഭീകരസംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ 56.56 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടു കെട്ടിയിരുന്നു. . വിവിധ പിഎഫ്ഐ ട്രസ്റ്റുകളുടെയും സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും പേരിലുള്ള 35 ഓളം സ്വത്തുക്കളാണ് അന്ന് കണ്ടുകെട്ടിയത് . രാജ്യത്തിനകത്തും പുറത്തും നിന്ന് അനധികൃതമായി ഫണ്ട് സ്വരൂപിച്ച് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താനും സാമ്പത്തിക സഹായം നൽകാനും പിഎഫ്ഐയും അതിന്റെ അംഗങ്ങളും ഇതിന്റെ ഭാഗമായി ഗൂഢാലോചന നടത്തിയെന്നും ഇഡി വ്യക്തമാക്കിയിരുന്നു.
ഗൾഫ് രാജ്യങ്ങളിൽ നിന്നും സംഘടന ധനസമാഹരണ പ്രവർത്തനങ്ങൾ നടത്തിയെന്നും തെളിവുകളുണ്ട്. വ്യാജ ദാതാക്കളിൽ നിന്ന് പണം ശേഖരിച്ചു, അത് ഹവാലയായി ഇന്ത്യയിലേക്ക് കടത്തി തുടങ്ങിയ കണ്ടെത്തലും അന്ന് ഇഡി നടത്തിരുന്നു. പിഎഫ്‌ഐക്ക് 13,000-ത്തിലധികം സജീവ അംഗങ്ങളുണ്ടായിരുന്നുവെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) റിപ്പോർട്ട്. സിങ്കപ്പുർ, സൗദി അറേബ്യ, ഒമാൻ, ഖത്തർ, യു.എ.ഇ. തുടങ്ങിയ രാജ്യങ്ങളിലാണ് ഇവർ പ്രവർത്തിച്ചിരുന്നത്. പോപ്പുലർ ഫ്രണ്ടിന്റെ പണത്തിന്റെ പ്രധാന സ്രോതസ് ഗൾഫ് രാജ്യങ്ങളാണ്. ഇവയുടെ ശരിയായ ഉറവിടം കണ്ടെത്തുക ബുദ്ധിമുട്ടാണെന്നും ഇഡി വ്യക്തമാക്കിയരുന്നു. 2022 സെപ്റ്റംബറിലാണ് പോപ്പുലർ ഫ്രണ്ടിനെ രാജ്യത്ത് നിരോധിച്ചത്.