പെട്രോള്‍ വില കൂടാന്‍ സാധ്യത; ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ എണ്ണക്കമ്പനികളുടെ നഷ്ടം 23,944 കോടി രൂപ

കൊച്ചി: പെട്രോള്‍ വില കൂടാന്‍ സാദ്ധ്യത, മൂന്ന് മാസത്തിനിടെ എണ്ണക്കമ്പനികളുടെ നഷ്ടം 23,944 കോടി രൂപ.Petrol price is likely to increase

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്ന് മാസത്തില്‍ പൊതുമേഖല എണ്ണക്കമ്പനികളുടെ ലാഭം മൂക്കുകുത്തി.

വില കുറച്ചതും അടിയായിപൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില ലിറ്ററിന് രണ്ട് രൂപ വീതം കുറച്ചതും കമ്പനികള്‍ക്ക് അധിക ബാദ്ധ്യതയായി.

പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘര്‍ഷം ശക്തമായതിനാല്‍ ക്രൂഡോയില്‍ വില ബാരലിന് 80 ഡോളറിന് മുകളില്‍ തുടരുന്നതാണ് മറ്റൊരു വെല്ലുവിളി. ഇതോടൊപ്പം രൂപയുടെ മൂല്യയിടിവ് ഇറക്കുമതി ചെലവും വര്‍ദ്ധിപ്പിച്ചു.

പ്രമുഖ കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍(ഐ.ഒ.സി), ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍(ബി.പി.സി.എല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍(എച്ച്.പി.സി.എല്‍) എന്നിവയുടെ അറ്റാദായത്തില്‍ 70 മുതല്‍ 93 ശതമാനം വരെ ഇടിവുണ്ടായി.

രാജ്യാന്തര വിപണിയിയ്ക്ക് ആനുപാതികമായി പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റം വരുത്താതിരുന്നതിനാല്‍ റിഫൈനിംഗ് മാര്‍ജിന്‍ കുറഞ്ഞതാണ് കമ്പനികള്‍ക്ക് വിനയായത്.

രാജ്യത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ ഐ.ഒ.സിയുടെ അറ്റാദായം ഇക്കാലയളവില്‍ 75 ശതമാനം ഇടിഞ്ഞ് 3,722.63 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇക്കാലയളവില്‍ 14,735.30 കോടി രൂപയായിരുന്നു അറ്റാദായം. ഇന്ധന വില്പനയില്‍ നിന്നുള്ള വരുമാനം മൂന്ന് ശതമാനം കുറഞ്ഞ് 2.19 ലക്ഷം കോടി രൂപയായി.

ബി.പി.സി.എല്ലിന്റെ അറ്റാദായം അവലോകന കാലയളവില്‍ 73 ശതമാനം കുറഞ്ഞ് 2,842.55 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇക്കാലയളവില്‍ 10,644.30 കോടി അറ്റാദായം നേടിയിരുന്നു. എച്ച്.പി.സി.എല്ലിന്റെ അറ്റാദായം 90 ശതമാനം ഇടിഞ്ഞ് 634 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇക്കാലയളവില്‍ അറ്റാദായം 6,203.9 കോടി രൂപയായിരുന്നു.

വരുമാനം 1.21 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.പരീക്ഷണ കാലംഐ.ഒ.സിയുടെ റിഫൈനിംഗ് മാര്‍ജിന്‍(ഉത്പാദന ചെലവും വില്പന വിലയും തമ്മിലുള്ള അന്തരം) ഇത്തവണ 6.39 ഡോളറായാണ് താഴ്ന്നത്.

മുന്‍വര്‍ഷം ജൂണില്‍ മാര്‍ജിന്‍ 8.34 ഡോളറായിരുന്നു. എച്ച്.പി.സി.എല്ലിന്റെ മാര്‍ജിന്‍ 7.44 ഡോളറില്‍ നിന്ന് 5.03 ഡോളറായി താഴ്ന്നു

spot_imgspot_img
spot_imgspot_img

Latest news

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുട്ടിയുടെ മരണം; കേസെടുത്ത് പോലീസ്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ മാലിന്യകുഴിയിൽ വീണ് മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ...

നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. യുവതിയുടെ സുഹൃത്തായ...

കോടതിയലക്ഷ്യ ഹർജി; എം.വി.ഗോവിന്ദന് ഇളവ് നൽകി ഹൈക്കോടതി

കൊച്ചി: കോടതിയലക്ഷ്യ ഹർജിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഇളവ്...

വടക്കഞ്ചേരിയില്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി; പത്തുപേർക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം

പാലക്കാട്: ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി പത്തുപേര്‍ക്ക് പരിക്ക്. വടക്കഞ്ചേരി...

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

Other news

കിണർ വൃത്തിയാക്കാനിറങ്ങിയയാൾ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കിണറിനുള്ളിൽ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്‌സ്

കിണർ വൃത്തിയാക്കാനിറങ്ങിയയാൾ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കിണറിനുള്ളിൽ കുടുങ്ങി. ഫയർ ഫോഴ്സ് എത്തി...

ഇന്ന് വൈകീട്ട് നാട്ടിലേക്ക് മടങ്ങാനിരിക്കെ പ്രവാസി മലയാളിക്ക് ഹൃദയാഘാതം; സാമൂഹ്യ പ്രവർത്തകൻ എം.കെ. സിദ്ധിക്ക് അന്തരിച്ചു

മസ്കത്ത്: ഒമാനിലെ നിസ്വയിൽ സാമൂഹ്യപ്രവർത്തകനും കലാ സാംസ്‌കാരികപ്രവർത്തനങ്ങളിലും നിറ സാനിധ്യമായിരുന്ന എം.കെ....

ഇടുക്കിയുടെ വിവിധ മേഖലകളിൽ പരിശോധന; പിടികൂടിയത് നിരവധി നിരോധിത സൗന്ദര്യ വർധക വസ്തുക്കൾ

ഇടുക്കിയുടെ വിവിധ മേഖലകളിൽ ഡ്രഗ്സ് കൺട്രോൾ വിഭാഗം നടത്തിയ തിരച്ചിലിൽ നിരോധിത...

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

സംസ്ഥാന ബജറ്റ്; ഇടത്തരം വരുമാനക്കാർക്ക് ആശ്വാസം

തിരുവനന്തപുരം: ഇടത്തരം വരുമാനക്കാർക്ക് ആശ്വാസമായി സഹകരണ ഭവനപദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി കെ...

Related Articles

Popular Categories

spot_imgspot_img