web analytics

ഗുരുവായൂരിൽ ഉദയാസ്തമന പൂജ മാറ്റിയ നടപടി; ഭരണസമിതി തീരുമാനത്തില്‍ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി, ഹർജി തള്ളി

കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശി ദിവസത്തെ ഉദയാസ്തമന പൂജ മാറ്റിയ നടപടിക്കെതിരെയുള്ള ഹർജി ഹൈക്കോടതി തള്ളി. തന്ത്രി കുടുംബം നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. ക്ഷേത്ര ഭരണസമിതിയുടെ തീരുമാനത്തില്‍ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് വ്യക്തമാക്കി.(Petition against change of Guruvayur Udayastamana Pooja was rejected)

ഏകാദശി ഉദയാസ്തമന പൂജ മാറ്റാനുള്ള ദേവസ്വം ബോര്‍ഡിന്റെ നടപടി ആചാര ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തന്ത്രി കുടുംബം ഹര്‍ജി നല്‍കിയത്. എന്നാൽ തിരക്ക് കണക്കിലെടുത്തും ശ്രീകോവില്‍ അടച്ചിടാതെ ദര്‍ശനം സുഗമമാക്കാനുമാണ് ഏകാദശി ഉദയാസ്തമന പൂജ നവംബര്‍ 12-ന് നടത്തിയതെന്നാണ് ഗുരുവായൂര്‍ ദേവസ്വത്തിന്റെ വിശദീകരണം.

വൃശ്ചികമാസത്തിലെ ഏകാദശിക്ക് വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുക. ഉദയാസ്തമന പൂജയ്ക്കായി അഞ്ച് മണിക്കൂറോളം സമയം നഷ്ടപ്പെടുമെന്നതിനാലാണ് ഒഴിവാക്കാന്‍ തീരുമാനിച്ചതെന്നും ദേവസ്വം കോടതിയെ അറിയിച്ചു. ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, മുരളീകൃഷ്ണ എന്നിവരുള്‍പ്പെട്ട ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്.

spot_imgspot_img
spot_imgspot_img

Latest news

ലാനിന: തുലാത്തിൽ കൂടുതൽ മഴ

ലാനിന: തുലാത്തിൽ കൂടുതൽ മഴ ലാനിന പ്രതിഭാസം സജീവമാകുന്നതോടെ രാജ്യത്ത് കാലാവസ്ഥാ വ്യതിയാനങ്ങൾ...

എറണാകുളം സിറ്റി ഹോസ്പിറ്റൽ ജപ്തി ചെയ്ത് ടാറ്റ ഗ്രൂപ്പ്

എറണാകുളം സിറ്റി ഹോസ്പിറ്റൽ ജപ്തി ചെയ്ത് ടാറ്റ ഗ്രൂപ്പ് എറണാകുളം എം ജി...

ഇടുക്കിയിൽ റിസോർട്ടിന്റെ സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെ ഇടിഞ്ഞുവീണു: രണ്ടുപേർക്ക് ദാരുണാന്ത്യം

ഇടുക്കിയിൽ റിസോർട്ടിന്റെ സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെ ഇടിഞ്ഞുവീണു: രണ്ടുപേർക്ക് ദാരുണാന്ത്യം ഇടുക്കി ചിത്തിരപുരത്ത്...

ശബരിമലയിലെ സ്വർണപീഠവും കാണാനില്ല

ശബരിമലയിലെ സ്വർണപീഠവും കാണാനില്ല ശബരിമലയിൽ സ്ഥാപിച്ചിട്ടുള്ള ദ്വാരപാലക ശിൽപങ്ങളോടൊപ്പം സമർപ്പിക്കപ്പെട്ട സ്വർണപീഠം എവിടെയെന്ന...

കേരളത്തിൽ രാജ്യാന്തര അവയവ മാഫിയ

കേരളത്തിൽ രാജ്യാന്തര അവയവ മാഫിയ തിരുവനന്തപുരം: സംസ്ഥാനത്ത് രാജ്യാന്തര അവയവ മാഫിയയുടെ സാന്നിധ്യം...

Other news

മോഹന്‍ലാലിന് അധിക്ഷേപം

മോഹന്‍ലാലിന് അധിക്ഷേപം നടൻ മോഹൻലാലിനെതിരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപ വർഷം. ബിഗ് ബോസ്...

ഏതു കേസുണ്ടായാലും എന്റെ നെഞ്ചത്തോട്ട് കേറുന്നതെന്തിനാണ്

ഏതു കേസുണ്ടായാലും എന്റെ നെഞ്ചത്തോട്ട് കേറുന്നതെന്തിനാണ് തിരുവനന്തപുരം: സിപിഎം വനിതാ നേതാവ് കെ...

മാങ്കൂട്ടത്തിലിനെ പിന്തുണച്ച പിഷാരടിക്കെതിരെ വനിതാ നേതാവ്

മാങ്കൂട്ടത്തിലിനെ പിന്തുണച്ച പിഷാരടിക്കെതിരെ വനിതാ നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയ സിനിമ...

താമരശ്ശേരിയിൽ കാറിലെത്തിയ സംഘം യുവാവിനെ കുത്തി

താമരശ്ശേരിയിൽ കാറിലെത്തിയ സംഘം യുവാവിനെ കുത്തി കോഴിക്കോട്: കാറിലെത്തിയ സംഘം യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു....

റഷ്യയിൽ വൻ ഭൂകമ്പം; സൂനാമി മുന്നറിയിപ്പ്

റഷ്യയിൽ വൻ ഭൂകമ്പം; സൂനാമി മുന്നറിയിപ്പ് മോസ്കോ: റഷ്യയിൽ വൻ ഭൂചലനം. കംചത്കയിലാണ്...

വിദ്യാർത്ഥികളിൽ നിന്നും കണ്ടെത്തിയത് മദ്യവും കോണ്ടവും

വിദ്യാർത്ഥികളിൽ നിന്നും കണ്ടെത്തിയത് മദ്യവും കോണ്ടവും ഗുജറാത്തിലെ സ്കൂളുകളിൽ നടത്തിയ പരിശോധനയിൽ വിദ്യാർത്ഥികളിൽ...

Related Articles

Popular Categories

spot_imgspot_img