web analytics

വീണ്ടും ആൾക്കൂട്ടക്കൊല; പെരുമ്പാവൂരിൽ യുവാവിനെ സംഘം ചേർന്ന് തല്ലിക്കൊന്നു, 6 പേർ അറസ്റ്റിൽ

വീണ്ടും ആൾക്കൂട്ടക്കൊല; പെരുമ്പാവൂരിൽ യുവാവിനെ സംഘം ചേർന്ന് തല്ലിക്കൊന്നു, 6 പേർ അറസ്റ്റിൽ

കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ യുവാവിനെ സംഘം ചേർന്ന് മർദിച്ച് കൊലപ്പെടുത്തി. പെരുമ്പാവൂർ മുടിക്കലിൽ പ്ലൈവുഡ് കമ്പനിക്കുള്ളിലാണ് സംഭവം നടന്നത്. മോഷണം ആരോപിച്ചാണ് ഒരു സംഘം തൊഴിലാളികൾ യുവാവിനെ ക്രൂരമായി മർദിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

സംഭവത്തിൽ അസം സ്വദേശികളായ ആറ് ഇതര സംസ്ഥാന തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. അലാവുദ്ദീൻ, മിനാരുൾ, സാക്കിർ ഹുസൈൻ, ഹബീസുദീൻ, ഹസൻ അലി, മുസമ്മിൽ എന്നിവരാണ് പിടിയിലായത്. 

കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാളും ഇതര സംസ്ഥാന തൊഴിലാളിയാണെന്നാണ് വിവരം.

പെരുമ്പാവൂർ മുടിക്കലിലെ ‘എ എം വിനീർ’ എന്ന പ്ലൈവുഡ് സ്ഥാപനത്തിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു ദാരുണമായ ഈ സംഭവം നടന്നത്. തൊഴിലാളികൾ താമസിക്കുന്ന മുറിയിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു മർദ്ദനം.

പിടിയിലായവരിൽ മൂന്ന് പേർ സഹോദരങ്ങളാണ്. പ്ലൈവുഡ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന മരക്കഷണങ്ങൾ (കോർ) ഉപയോഗിച്ചാണ് യുവാവിനെ സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ചത്.

ഏഴ് മൊബൈൽ ഫോണുകളും ഒരു ലക്ഷം രൂപയും മോഷ്ടിച്ചു എന്നാരോപിച്ചായിരുന്നു മർദനം. എന്നാൽ പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ ഇത് സ്ഥിരീകരിച്ചിട്ടില്ല.

മർദ്ദനത്തിൽ യുവാവിന്റെ മുഖത്തും വയറിലും കൈകാലുകളിലും മാരകമായി പരിക്കേൽക്കുകയും പല്ലുകൾ ഒടിഞ്ഞുപോവുകയും ചെയ്തു.

ഗുരുതര പരിക്കേറ്റ യുവാവ് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. പ്രതികളെ പ്ലൈവുഡ് കമ്പനിയിൽ നിന്ന് തന്നെയാണ് പോലീസ് പിടികൂടിയത്.

മൃതദേഹം നിലവിൽ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ആറു ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ വിശദമായി ചോദ്യം ചെയ്ത് സംഭവത്തിന്റെ യഥാർത്ഥ കാരണം അന്വേഷിക്കുകയാണ്.

English Summary

A young man was beaten to death by a group of workers in a plywood company in Perumbavoor, Ernakulam, over alleged theft. Six migrant workers have been arrested; the victim is yet to be identified.

spot_imgspot_img
spot_imgspot_img

Latest news

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി; ലക്ഷ്യം ‘വികസിത കേരളം’

എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി; ലക്ഷ്യം ‘വികസിത കേരളം’ തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള...

അവസാന വിസിൽ വരെ ശ്വാസം മുട്ടിച്ചു! കൊച്ചിയിൽ ഇന്ത്യക്ക് 2-1 ത്രില്ലർ ജയം

അവസാന വിസിൽ വരെ ശ്വാസം മുട്ടിച്ചു! കൊച്ചിയിൽ ഇന്ത്യക്ക് 2-1 ത്രില്ലർ...

മിശ്രയുടെ മിന്നൽ, കാമാർഗോയുടെ തിരിച്ചടി! കൊച്ചിയിൽ തീപാറുന്ന പോരാട്ടം

മിശ്രയുടെ മിന്നൽ, കാമാർഗോയുടെ തിരിച്ചടി! കൊച്ചിയിൽ തീപാറുന്ന പോരാട്ടം കൊച്ചിയിലെ ജവഹർലാൽ നെഹ്റു...

കൊച്ചിയിൽ  ഇന്ത്യ – ഹോങ്കോങ് പോരാട്ടം; നീലക്കടുവകൾക്ക് ഇന്ന്  അഗ്നിപരീക്ഷ; മീഡിയ ബോക്സിൽ നിന്നും തത്സമയ വിവരങ്ങൾ പങ്കുവെക്കാൻ ന്യൂസ് 4 മീഡിയയും

കൊച്ചിയിൽ  ഇന്ത്യ - ഹോങ്കോങ് പോരാട്ടം; നീലക്കടുവകൾക്ക് ഇന്ന്  അഗ്നിപരീക്ഷ പ്രത്യേക ലേഖകൻ കൊച്ചി:...

Other news

ലൈംഗികാതിക്രമക്കേസ്; സംവിധായകൻ രഞ്ജിത്ത് റിമാൻഡിൽ; എറണാകുളം സബ് ജയിലിലേക്ക്

ലൈംഗികാതിക്രമക്കേസ്; സംവിധായകൻ രഞ്ജിത്ത് റിമാൻഡിൽ മലയാള ചലച്ചിത്ര ലോകത്തെ പ്രമുഖ സംവിധായകനും നടനുമായ...

രാജ്യത്ത് സെൻസസ് നടപടികൾക്ക് ഇന്ന് തുടക്കം; കേരളത്തിൽ ജൂൺ 16 മുതൽ

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്ന നിർണ്ണായകമായ ജനസംഖ്യാ കണക്കെടുപ്പിന് ഇന്ന്...

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

സാമ്പത്തികവും മാനസികവുമായ വെല്ലുവിളികൾ ഉണ്ടാകാം; ഇന്നത്തെ രാശിഫലം

സാമ്പത്തികവും മാനസികവുമായ വെല്ലുവിളികൾ ഉണ്ടാകാം;ഇന്നത്തെ രാശിഫലം ചില രാശികൾക്ക് മികച്ച നേട്ടങ്ങൾ പ്രതീക്ഷിക്കുമ്പോൾ,...

ക്രൂരത: 4 വയസുകാരനെ നിലത്തടിച്ച് യുവാവ്; നില ഗുരുതരം

ക്രൂരത: 4 വയസുകാരനെ നിലത്തടിച്ച് യുവാവ്; നില ഗുരുതരം മുംബൈ: പിതാവുമായുണ്ടായ തർക്കത്തെ...

Related Articles

Popular Categories

spot_imgspot_img