web analytics

പേരൂർക്കട വിനീത കൊലപാതകം: പ്രതി രാജേന്ദ്രന് വധശിക്ഷ

പേരൂർക്കട അമ്പലമുക്ക് അലങ്കാരച്ചെടി വില്‍പ്പനശാലയിലെ ജീവനക്കാരി നെടുമങ്ങാട് കരിപ്പൂർ സ്വദേശിനി വിനീതയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ. തമിഴ്‌നാട് കന്യാകുമാരി ജില്ലയിലെ തോവാള വെള്ളമടം രാജീവ്‌ നഗറിൽ ഡാനിയൽ മകൻ രാജേന്ദ്രൻ (40) ന് ആണ് തിരുവനന്തപുരം അഡിഷണൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്

കുറ്റകരമായ വസ്തു കൈയേറ്റം (447) കൊലപാതകം (302) മരണം ഉണ്ടാക്കിയുള്ള കവർച്ച (397) തെളിവ് നശിപ്പിക്കൽ (201) എന്നീ കുറ്റങ്ങൾ പ്രതി ചെയ്തതായി കണ്ടെത്തിയിരുന്നു

2022 ഫെബ്രുവരി ആറ് ഞായറാഴ്‌ചയായിരുന്നു തലസ്ഥാന നഗരത്തെ നടുക്കിയ സംഭവം. കടുത്ത ലോക്‌ഡൗണ്‍ നിയന്ത്രണങ്ങൾ നിലനിൽക്കെയാണ് രാജേന്ദ്രൻ പട്ടാപ്പകൽ വിനീതയെ നഗര ഹൃദയത്തിൽ വെച്ച് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട വിനീതയുടെ നാലര പവൻ തുക്കം വരുന്ന സ്വർണ മാല കവരുന്നതിനായാണ് പ്രതി ക്രൂരകൃത്യം നടത്തിയത്.

യുകെയിൽ മലയാളി യുവാവ് മരിച്ചനിലയിൽ: വിടവാങ്ങിയത് പാലാ നഗരസഭാ കൗൺസിലർ സന്ധ്യയുടെ ഭർത്താവ്

യുകെയിൽ മറ്റൊരു മലയാളി കൂടി വിടവാങ്ങി. പാലാ നഗരസഭാ കൗൺസിലർ ആർ. സന്ധ്യയുടെ ഭർത്താവ് എം.എം. വിനുകുമാർ (47) ആണ് അന്തരിച്ചത്. തിങ്കളാഴ്ച ലണ്ടന് സമീപം ഇദ്ദേഹത്തെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

ഗ്രേറ്റർ ലണ്ടനിലെ വാൽത്തംസ്റ്റോയിൽ വച്ചാണ് മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

യുകെയിലെ ടോർക്കിയിൽ ആണ് സന്ധ്യ താമസിക്കുന്നത്. ഡെവൺ ആൻഡ് കോൺവാൾ പൊലീസ് ആണ് വിവരം ഇവരെ അറിയിച്ചത്. മൃതദേഹം യുകെയിൽ തന്നെ സംസ്കരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

പാലാ കണ്ണാടികുറുമ്പ് മുതുകുളത്ത് വീട്ടിൽ പരേതനായ എം.ബി. മധുസൂദനൻ നായരും തുളസി ദേവിയുമാണ് മാതാപിതാക്കൾ. വിദ്യാർഥികളായ കല്യാണി, കീർത്തി എന്നിവരാണ് മക്കൾ. എം.എം. അരുൺ ദേവ് ഏക സഹോദരനാണ്.

2024 ഓഗസ്റ്റിലാണ് വിനുകുമാർ ഹെൽത്ത്കെയർ അസിസ്റ്റന്റ് വീസയിൽ യുകെയിൽ എത്തിയത്. പിന്നീട് സന്ധ്യയും യുകെയിലേക്ക് പോയിരുന്നു. മക്കൾ നാട്ടിലാണ്.

spot_imgspot_img
spot_imgspot_img

Latest news

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ കോഴിക്കോട്: ബസിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി...

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം ആലപ്പുഴ:...

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത്

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത് കൊച്ചി: ശബരിമല ക്ഷേത്രത്തിൽ...

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

Other news

മകന്റെ കാമുകി തുണിക്കടയിൽ കയറി അമ്മയെ കുത്തിവീഴ്ത്തി; കൽപ്പറ്റയിൽ പട്ടാപ്പകൽ ചോരപ്പുഴ

കൽപ്പറ്റ: വയനാട് ജില്ലയുടെ ആസ്ഥാനമായ കൽപ്പറ്റ നഗരത്തെ ഭീതിയിലാഴ്ത്തി പട്ടാപ്പകൽ ക്രൂരമായ...

നടനും ഉർവശി, കൽപ്പന, കലാരഞ്ജിനി എന്നീ നടിമാരുടെ സഹോദരനുമായ കമൽ റോയ് അന്തരിച്ചു

നടനും ഉർവശി, കൽപ്പന, കലാരഞ്ജിനി എന്നീ നടിമാരുടെ സഹോദരനുമായ കമൽ റോയ്...

മെസി വരില്ല! കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് കണ്ണീർ വാർത്ത; അർജന്റീനയുടെ പ്ലാൻ മാറി, വില്ലനായത് ഖത്തർ

തിരുവനന്തപുരം: കേരളക്കര ഒന്നടങ്കം ആവേശത്തോടെ കാത്തിരുന്ന ആ വലിയ സ്വപ്നത്തിന് തിരിച്ചടി....

10000 രൂപ ശമ്പളം, മൂന്നാമത്തെ കുഞ്ഞ്; വാച്ച്മാനെക്കുറിച്ചുള്ള കുറിപ്പ് വൈറൽ

10000 രൂപ ശമ്പളം, മൂന്നാമത്തെ കുഞ്ഞ്; വാച്ച്മാനെക്കുറിച്ചുള്ള കുറിപ്പ് വൈറൽ ബിഹാർ: മാസം...

ഗോവയിലെ റഷ്യൻ കൊലയാളി; ഫോണിൽ 100ലധികം സ്ത്രീകളുടെ ചിത്രങ്ങൾ

ഗോവയിലെ റഷ്യൻ കൊലയാളി; ഫോണിൽ 100ലധികം സ്ത്രീകളുടെ ചിത്രങ്ങൾ ഗോവയിൽ രണ്ട് റഷ്യൻ...

ടോൾ അടക്കാത്തവർക്ക് എൻഒസി ഇല്ല; ഇത്തരക്കാർക്ക് മുട്ടൻ പണി വരുന്നുണ്ട്

ടോൾ അടക്കാത്തവർക്ക് എൻഒസി ഇല്ല; ഇത്തരക്കാർക്ക് മുട്ടൻ പണി വരുന്നുണ്ട് ന്യൂഡൽഹി: ദേശീയപാതകളിലെ...

Related Articles

Popular Categories

spot_imgspot_img