കാസർകോഡ്: പെരിയ ഇരട്ടക്കൊലപാതകക്കേസിൽ ഡിസംബര്‍ 28ന് വിധി പറയും. കൊച്ചി സിബിഐ കോടതിയാണ് വിധി പറയുക. മുൻ എം.എൽഎ കെ വി കുഞ്ഞിരാമൻ അടക്കം കേസിൽ 24 പ്രതികളാണുളളത്. (Periya double murder case: verdict to be pronounced on Dec 28)
2019 ഫെബ്രുവരി 17നാണ് സംഭവം. രാഷ്ടീയ വൈരാഗ്യത്തിന്റെ പേരിലാണ് കാസർകോഡ് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തരായ കൃപേഷിനേയും ശരത് ലാലിനേയും വെട്ടിക്കൊലപ്പെടുത്തിയത്. സിബിഐ തിരുവനന്തപുരം യൂണിറ്റ് അന്വേഷണം പൂർത്തിയാക്കിയ കേസിൽ 270 സാക്ഷികളാണ് ഉണ്ടായിരുന്നത്.
ആദ്യം കേസന്വേഷിച്ച ക്രൈംബ്രാഞ്ച് 14 പേരെ പ്രതി ചേർത്തിരുന്നു. ഇതിൽ 11 പേരെ അറസ്റ്റുചെയ്തു. പിന്നീട് കേസ് ഏറ്റെടുത്ത സിബിഐ പത്തുപേരെക്കൂടി പ്രതി ചേർക്കുകയായിരുന്നു.
റോഡിൽ അലക്ഷ്യമായി കിടന്ന കേബിൾ കഴുത്തിൽ കുരുങ്ങി ; ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്ക് പരുക്ക്; അപകടം ആലുവയിൽ