web analytics

ജയം തുടരാൻ ഇന്ത്യ; അട്ടിമറിക്ക് കാനഡ; സഞ്ജു കളിച്ചേക്കും; മത്സരത്തിന് മഴ ഭീഷണി

ഫ്‌ളോറിഡ: ടി20 ലോകകപ്പില്‍ സൂപ്പര്‍ എട്ട് സ്ഥാനമുറപ്പിച്ച ഇന്ത്യ ഇന്ന് അവസാന ഗ്രൂപ്പ് പോരിനിറങ്ങും. കാനഡയാണ് എതിരാളികള്‍. ഫ്‌ളോറിഡയില്‍ മഴ ഭീഷണിയുണ്ട്. കളി നടന്നില്ലെങ്കില്‍ ഓരോ പോയിന്റ് വീതം ഇരു ടീമുകള്‍ക്കും ലഭിക്കും. ഇന്ന് ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ് പോരാട്ടം.Perhaps India will test their bench strength as they reach the Super Eight

സൂപ്പര്‍ എട്ടിലെത്തിയതിനാല്‍ ഒരുപക്ഷേ ഇന്ത്യ ബെഞ്ച് കരുത്ത് അളന്നേക്കാം. അങ്ങനെയെങ്കില്‍ മലയാളി താരം സഞ്ജു സാംസണ്‍, സ്പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവര്‍ക്ക് അവസരം ലഭിച്ചേക്കും.

ഓപ്പണിങില്‍ തുടരെ മൂന്ന് വട്ടവും വന്‍ പരാജയമായ വിരാട് കോഹ്‌ലി മൂന്നാം നമ്പറിലേക്ക് തിരിച്ചിറങ്ങുമോ എന്നു കണ്ടറിയാം. ഇന്നും ഓപ്പണിങില്‍ തുടരാന്‍ അനുവദിച്ചാലും അത്ഭുതമില്ല. സൂപ്പര്‍ എട്ടിലേക്കും ഇതേ തന്ത്രം നിലനിര്‍ത്താന്‍ തീരുമാനിച്ചാല്‍ കോഹ്‌ലിക്ക് ഫോമിലെത്താനുള്ള അവസരം കൂടിയാണ്.

കാനഡ അട്ടിമറി ജയത്തോടെ ടൂര്‍ണമെന്റിനോടു വിട പറയാനാണ് ലക്ഷ്യമിടുന്നത്. അയര്‍ലന്‍ഡിനെതിരായ പോരാട്ടത്തില്‍ ജയിച്ചതിന്റെ ആത്മവിശ്വാസവും അവര്‍ക്കുണ്ട്. ആദ്യ കളിയില്‍ അമേരിക്കക്കെതിരെ മികച്ച സ്‌കോര്‍ നേടിയിട്ടും അതു പ്രതിരോധിക്കാന്‍ സാധിക്കാത്തതിന്റെ നിരാശയും കാനഡയ്ക്കുണ്ട്. ​കളിച്ച​ ​മൂ​ന്ന് ​മ​ത്സ​ര​വും​ ​ജ​യി​ച്ച​ ​ഇ​ന്ത്യ​ ​നേ​ര​ത്തേ​ ​ത​ന്നെ​ ​സൂ​പ്പ​ർ​ 8​ ​ഉ​റ​പ്പി​ച്ചു​ ​ക​ഴി​ഞ്ഞു.​ ​

ക​ഴ​ഞ്ഞ​ ​ദി​വ​സം​ ​ഇ​ന്ത്യ​ ​ഫ്ലോ​റി​ഡ​യി​ൽ​ ​എ​ത്തി.​ ​മ​ത്സ​ര​ ​ഫ​ലം​ ​ഇ​ന്ത്യ​യ്ക്ക് ​അ​പ്ര​സ​ക്ത​മാ​യ​തി​നാ​ൽ​ ​ക​ളി​ ​ന​ട​ന്നാ​ൽ​ ​പ്ര​ധാ​ന​ ​താ​ര​ങ്ങ​ൾ​ക്ക് ​വി​ശ്ര​മം​ ​അ​നു​വ​ദി​ക്കാ​ൻ​ ​സാ​ധ്യ​ത​യു​ണ്ട്.​ ​അ​തി​നാ​ൽ​ ​ത​ന്നെ​ ​മ​ല​യാ​ളി​ ​താ​രം​ ​സ​ഞ്ജു​ ​സാം​സ​ണ് ​ഇ​ന്ന് ​അ​വ​സ​രം​ ​ല​ഭി​ച്ചേ​ക്കാം.​ ​ഇനി മത്സരം വിൻഡീസിൽ ആയതിനാൽ ഏതെങ്കിലും പേസർക്ക് വിശ്രമം നൽകി കുൽദീപിന് കളിക്കാനുള്ല അവസരവും തെളിയും. കാ​ന​ഡ​യ്ക്ക് ​എ​തി​രാ​യ​ ​മ​ത്സ​ര​ത്തോ​ടെ​ ​ഇ​ന്ത്യ​യു​ടെ​ ​യു.​എ​സി​ലെ​ ​മ​ത്സ​ര​ങ്ങ​ൾ​ ​അ​വ​സാ​നി​ക്കും. കാനഡ നേരത്തെ തന്നെ പുറത്തായിരുന്നു.


ട്വ​ന്റി​-20​ ​ലോ​ക​ക​പ്പി​നു​ള്ള​ ​ഇ​ന്ത്യ​ൻ​ ​ടീ​മി​നൊ​പ്പ​മു​ള്ള​ ​റി​സ​ർ​വ് ​ടീം​ ​അം​ഗ​ങ്ങ​ളാ​യ​ ​ഓ​പ്പ​ണ​ർ​ ​ശു​ഭ് ​മാ​ൻ​ ​ഗി​ല്ലും​ ​പേ​സ​ർ​ ​ആ​വേ​ശ് ​ഖാ​നും​ ​ആ​ദ്യ​ ​റൗ​ണ്ട് ​മ​ത്സ​ര​ങ്ങ​ൾ​ ​അ​വ​സാ​നി​ക്കു​ന്ന​തി​ന് ​പി​ന്നാ​ലെ​ ​നാ​ട്ടി​ലേ​ക്ക് ​മ​ട​ങ്ങും.​ ​അ​തേ​സ​മ​യം​ ​ടീ​മി​നൊ​പ്പ​മു​ള്ള​ ​മ​റ്റ് ​റി​സ​ർ​വ് ​അം​ഗ​ങ്ങ​ളാ​യ​ ​റി​ങ്കു​ ​സിം​ഗ്,​ ​ഖ​ലീ​ൽ​ ​അ​മ്മ​ദ് ​എ​ന്നി​വ​ർ​ ​തു​ട​രും. 

spot_imgspot_img
spot_imgspot_img

Latest news

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ…

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ… കൊച്ചി: എറണാകുളം...

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ…

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ… കൊല്ലം: ഡോ....

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി …

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി … വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സൈനിക...

Other news

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ…

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ… കൊച്ചി: എറണാകുളം...

ദാമ്പത്യത്തിൽ സന്തോഷം, ജോലിയിൽ മുന്നേറ്റം, ചിലർക്കു ചെലവ് കൂടും!നിങ്ങളുടെ ദിവസം എങ്ങനെയെന്ന് നോക്കാം

ദാമ്പത്യത്തിൽ സന്തോഷം, ജോലിയിൽ മുന്നേറ്റം, ചിലർക്കു ചെലവ് കൂടും!നിങ്ങളുടെ ദിവസം എങ്ങനെയെന്ന്...

വീടിനുള്ളിൽ ദമ്പതികളുടെ മൃതദേഹങ്ങൾ അഴുകിയ നിലയിൽ! ദുർഗന്ധം വമിച്ചതോടെ പുറംലോകമറിഞ്ഞത് ഞെട്ടിക്കുന്ന കാഴ്ച

തിരുവനന്തപുരം: തലസ്ഥാന നഗരിയെ നടുക്കിക്കൊണ്ട് ഉള്ളൂരിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ...

യുഎഇയിൽ കനത്ത മഴ മുന്നറിയിപ്പ്; മിന്നൽ പ്രളയത്തിന് സാധ്യത

യുഎഇയിൽ കനത്ത മഴ മുന്നറിയിപ്പ്; മിന്നൽ പ്രളയത്തിന് സാധ്യത അബുദാബി: യുഎഇയിൽ കനത്ത...

2 ദിവസത്തിൽ 350 കോടി കടന്ന് ‘ധുരന്ധർ 2’; ബോക്സ് ഓഫീസിൽ റെക്കോർഡ് കുതിപ്പ്

2 ദിവസത്തിൽ 350 കോടി കടന്ന് ‘ധുരന്ധർ 2’; ബോക്സ് ഓഫീസിൽ...

അതിരപ്പിള്ളി വനത്തിലെ തുമ്പിക്കൈ ഇല്ലാത്ത ആനക്കുട്ടി വീണ്ടും ക്യാമറയിൽ 

അതിരപ്പിള്ളി വനത്തിലെ തുമ്പിക്കൈ ഇല്ലാത്ത ആനക്കുട്ടി വീണ്ടും ക്യാമറയിൽ  അതിരപ്പിള്ളി: ഏതാനും ദിവസങ്ങൾക്ക് മുമ്പ്...

Related Articles

Popular Categories

spot_imgspot_img