web analytics

വിപണി തിരിച്ചുപിടിച്ച് കറുത്തപൊന്ന്; ഇനിയും കുതിക്കുമോ കുരുമുളക് വില..? വിലയിരുത്തൽ ഇങ്ങനെ:

കഴിഞ്ഞ ഒരു മാസത്തിനിടെ വിപണി തിരിച്ച് പിടിച്ച് കറുത്തപൊന്ന്. ഒരു മാസത്തിനിടെ കിലോയ്ക്ക് 48 രൂപയാണ് വില ഉയർന്നത്. ഇതോടെ ബുധനാ ഴ്ച കൊച്ചിയിൽ അൺഗാർബിൾഡ് ഇനത്തിന് 705 രൂപയും ഗാർബിൾഡിന് 725 രൂപയുമായി. ഗുണനിലവാരം ഉയർന്ന ഇടുക്കി, വയനാട് എന്നിവിടങ്ങളിലെ കുരുമുളക് വില 720 രൂപയിലെത്തിയിട്ടുണ്ട്.

ഉത്പാദനത്തിലെ കുറവാണ് വിലവർധനയ്ക്കുള്ള പ്രധാന കാരണം. 10 -20 ശതമാനത്തോളമാണ് ഉത്പാദനത്തിലെ കുറവ് കണക്കാക്കുന്നത്. വരും ദിവസങ്ങളിൽ ആവശ്യം ഉയരുന്നതോടെ കുരുമുളക് വിലയിൽ കുതിപ്പ് തുടരുമെന്നാണ് വിപണി വിലയിരുത്തുന്നത്. 2016-ൽ കുരുമുളകിന് കിലോയ്ക്ക് 750 രൂപ വരെ എത്തിയിരുന്നു.

പിന്നീട് കോവിഡ് കാലത്ത് വിലയിടിഞ്ഞ് 300 രൂപയിൽ താഴെയെത്തി. നില വിലെ സ്ഥിതി തുടർന്നാൽ അടുത്തുതന്നെ 750 രൂപ മറി കടക്കാനാണ് സാധ്യത. രാജ്യത്ത് കർണാടകയിലാണ് ഏറ്റവും കൂടുതൽ കുരു മുളക് ഉത്പാദിപ്പിക്കുന്നത്. കേരളവും തമിഴ്‌നാടുമാണ് തൊട്ടുപിന്നിൽ. ഉത്പാദത്തിലെ കുറവുമൂലം അയൽ സംസ്ഥാനങ്ങളിലും വില ഉയർന്ന നിലയിലാണ്.

കർണാടക യിൽ ചില ഭാഗങ്ങളിൽ കയറ്റുമതി ഗുണനിലവാരമുള്ള കുരുമുളകിന് കിലോയ്ക്ക് 800 രൂപയോളം വിലയുണ്ട്. വില ഉയരുമെന്ന പ്രതീക്ഷയിൽ സംഭരിക്കുന്നവരും ഏറെയാണ്. സംസ്ഥാനത്ത് കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യാപാരികളാണ് കുരുമുളക് വ്യാപാരം നിയന്ത്രിക്കുന്നത്.

മുനമ്പത്തുകാർ മറക്കില്ലൊരിക്കലും കിടപ്പാടം പോവാതെ കാത്ത പൂഞ്ഞാറുകാരനെ; ഇത് ഷോൺ ജോർജിന്റെ വിജയം

കൊച്ചി: ചെറായി മുതൽ മുനമ്പം വരെയും അങ്ങ് ഏറിപ്പോയാൽ കൊച്ചിവരെയും മാത്രമായി ഒതുങ്ങിപോകേണ്ടിയിരുന്ന വിഷയമാണ് മുനമ്പത്തെ ഭൂസമരം. 600 ഓളം നിർധനരായ മത്സ്യതൊഴിലാളികളായ കുടുംബങ്ങളാണ് കുടിയൊഴുപ്പിക്കൽ ഭീഷണി നേരിട്ടത്.

മാത്രമല്ല ഇടവകപ്പള്ളിയും കോൺവെന്റും വരെ ഒഴിപ്പിക്കൽ ഭീഷണി നേരിട്ടു. രാജ്യത്തെമ്പാടും വഖഫ് ബോർഡിന്റെ അവകാശവാദം കാരണം ഭീഷണി നേരിടുന്ന ജനങ്ങളെ പരി​ഗണിച്ച് അന്വേഷണം നടത്തണമെന്നായിരുന്നു മുനമ്പത്തുകാരുടെ ആവശ്യം.

എന്നാൽ ഇവരുടെ ആവശ്യങ്ങൾ അം​ഗീകരിക്കാനോ ഇവർ പറയുന്നത് കേൾക്കാൻ പോലും സംസ്ഥാന സർക്കാരോ പ്രതിപക്ഷമായ യുഡിഎഫോ ശ്രമിച്ചില്ല എന്നതാണ് യാഥാർഥ്യം.

അങ്ങനെ ഇടതു വലതു മുന്നണികളിലെ പ്രാദേശിക നേതാക്കൾ മുതൽ മുകളിലോട്ട് ആരും ഇവരുടെ പ്രശ്നത്തിൽ ഇടപെടാതെ ഇരുന്ന സമയത്താണ് ബിജെപി സംസ്ഥാന കമ്മിറ്റി അം​ഗം അഡ്വ. ഷോൺ ജോർജ് മുനമ്പത്തെത്തുന്നത്.

എന്നാൽ ചിലർ വരുമ്പോൾ ചരിത്രം വഴി മാറും എന്നു പറഞ്ഞതുപോലെയായിരുന്നു മുനമ്പത്തേക്കുള്ള ഷോൺ ജോർജിന്റെ വരവ്. ഷോണിന്റെ ഇടപെടലോടെ മുനമ്പം വിഷയം പെട്ടന്ന് തന്നെ ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടു.

വിഷയത്തിൽ ഷോണിനെ മുൻനിർത്തി ബി.ജെ.പി കൃത്യമായ ഇടപെടലുകൾ നടത്തി. സമരം ബിജെപി കൂടി ഏറ്റെടുത്തതോടെ നിരവധി വിമർശനങ്ങളും സമരക്കാർക്കെതിരെ ഉയർന്നു വന്നിരുന്നു. പക്ഷെ ഷോൺ പലരുടേയും അൽമതേതരത്വ നിലപാടുകൾ വെളിച്ചത്തു കൊണ്ടു വന്നു എന്ന് പറയാം.

എറണാകുളം ജില്ലയിലെ ചെറായി, മുനമ്പം പ്രദേശങ്ങളിലുള്ളവർ തലമുറകളായി താമസിച്ച് വരുന്ന ഭൂമിയിൽ വഖഫ് ബോർഡ് അവകാശ വാദം ഉന്നയിച്ചതോടെയാണ് ഇവിടെ വിവാദങ്ങൾ തുടങ്ങുന്നത്. പിന്നീട് ചെറിയ ചെറിയ പ്രതിഷേധങ്ങൾ നടത്തി.

പറഞ്ഞു കേട്ടതു പോലെയല്ല പ്രശ്നം ​ഗുരുതരമാണെന്ന് ഷോണിന് മനസിലായി. ഇക്കാര്യം ബിജെപി നേതാക്കളെ അറിയിച്ചു. പിന്നീട് ഇങ്ങോട്ട് നിരവധി സമരങ്ങൾ അരങ്ങേറി. പിന്തുണയുമായി പലരും വന്നു. എന്നാൽ തുടക്കം മുതൽ മുനമ്പത്തുകാർക്കൊപ്പം നിന്ന പൂഞ്ഞാറുകാരനെ എന്തായാലും ഇവിടത്തുകാർ മറക്കില്ല.

എറണാകുളം ജില്ലയിൽ വൈപ്പിൻ കരയുടെ വടക്ക് കടലിനോട് ചേർന്ന് മുനമ്പം, ചെറായി, പള്ളിക്കൽ ദ്വീപ് മേഖലയിൽ 1989 മുതൽ രജിസ്റ്റർ ചെയ്യപ്പെട്ട 1,000ത്തോളം ആധാരങ്ങളും വിവിധ മതസ്ഥരുൾപ്പെട്ട 600ൽപ്പരം കുടുംബങ്ങളും ഉൾപ്പെടുന്ന പ്രദേശത്തിന് വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചു തുടങ്ങിയിട്ട് അഞ്ചു വർഷത്തോളമായിരുന്നു.

വില കൊടുത്തു വാങ്ങിയ തങ്ങളുടെ സ്വന്തം ഭൂമിയിൽ നിന്നും വെറുംകൈയോടെ ഇറങ്ങി പോരേണ്ടി വരുമെന്ന പേടിയിലാണ് ഇവിടത്തെ പാവപ്പെട്ട ജനങ്ങൾ സമരത്തിനിറങ്ങിയത്. കേട്ടുകേൾവിയില്ലാത്ത മനുഷ്യാവകാശ ലംഘനങ്ങളും ജീവിക്കാനും സ്വത്തുകൾ നിയമാനുസൃതം ആർജിക്കാനുമുള്ള ഭരണഘടനാപരമായ അവകാശത്തിൻറെ ലംഘനവുമാണ് അവിടെ നടന്നുകൊണ്ടിരിക്കുന്നതെന്നാണ് ഇവിടെ എത്തിയ ഷോൺ ജോർജ് പ്രതികരിച്ചത്.

എന്തായാലും ലോകസഭയിൽ വഖഫ് ബിൽ എത്തിയതോടെ ആശ്വാസത്തിലാണ് മുനമ്പത്തുകാർ. വഖഫ് ബിൽ നാളെ പാസാകുന്നതോടെ ഇവരുടെ പ്രശ്നത്തിന് ശാശ്വത പരിഹാരമാകും. എന്നാൽ വഖഫ് വിഷയത്തിൽ ഇടതു വലതു മുന്നണികൾ എടുത്ത നിലപാടിന്റെ ചൂടറിയണമെങ്കിൽ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കണമെന്ന് മാത്രം.

spot_imgspot_img
spot_imgspot_img

Latest news

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി; ലക്ഷ്യം ‘വികസിത കേരളം’

എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി; ലക്ഷ്യം ‘വികസിത കേരളം’ തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള...

അവസാന വിസിൽ വരെ ശ്വാസം മുട്ടിച്ചു! കൊച്ചിയിൽ ഇന്ത്യക്ക് 2-1 ത്രില്ലർ ജയം

അവസാന വിസിൽ വരെ ശ്വാസം മുട്ടിച്ചു! കൊച്ചിയിൽ ഇന്ത്യക്ക് 2-1 ത്രില്ലർ...

മിശ്രയുടെ മിന്നൽ, കാമാർഗോയുടെ തിരിച്ചടി! കൊച്ചിയിൽ തീപാറുന്ന പോരാട്ടം

മിശ്രയുടെ മിന്നൽ, കാമാർഗോയുടെ തിരിച്ചടി! കൊച്ചിയിൽ തീപാറുന്ന പോരാട്ടം കൊച്ചിയിലെ ജവഹർലാൽ നെഹ്റു...

കൊച്ചിയിൽ  ഇന്ത്യ – ഹോങ്കോങ് പോരാട്ടം; നീലക്കടുവകൾക്ക് ഇന്ന്  അഗ്നിപരീക്ഷ; മീഡിയ ബോക്സിൽ നിന്നും തത്സമയ വിവരങ്ങൾ പങ്കുവെക്കാൻ ന്യൂസ് 4 മീഡിയയും

കൊച്ചിയിൽ  ഇന്ത്യ - ഹോങ്കോങ് പോരാട്ടം; നീലക്കടുവകൾക്ക് ഇന്ന്  അഗ്നിപരീക്ഷ പ്രത്യേക ലേഖകൻ കൊച്ചി:...

Other news

പെരുന്നാൾ വിപണിയിൽ ‘മട്ടൺ ഷോക്ക്’! കിലോയ്ക്ക് 200 രൂപ വർധിച്ചു; ആശ്വാസമായി ചിക്കൻ വിലയിലെ ഇടിവ്

പെരുന്നാൾ വിപണിയിൽ 'മട്ടൺ ഷോക്ക്'! കിലോയ്ക്ക് 200 രൂപ വർധിച്ചു; ആശ്വാസമായി...

സ്വർണവിലയിൽ വൻ കുതിപ്പ്! പവന് 1,440 രൂപ വർധിച്ചു; ഇന്നത്തെ സ്വർണ്ണ നിരക്ക് അറിയാം

സ്വർണവിലയിൽ വൻ കുതിപ്പ്! പവന് 1,440 രൂപ വർധിച്ചു; ഇന്നത്തെ സ്വർണ്ണ...

വീണ്ടും ആൾക്കൂട്ടക്കൊല; പെരുമ്പാവൂരിൽ യുവാവിനെ സംഘം ചേർന്ന് തല്ലിക്കൊന്നു, 6 പേർ അറസ്റ്റിൽ

വീണ്ടും ആൾക്കൂട്ടക്കൊല; പെരുമ്പാവൂരിൽ യുവാവിനെ സംഘം ചേർന്ന് തല്ലിക്കൊന്നു, 6 പേർ...

പരിസ്ഥിതി ഗവേഷണത്തിൽ നേട്ടം; മലയാളി ശാസ്ത്രജ്ഞയ്ക്ക് 2.5 കോടി രൂപയുടെ മേരി ക്യൂറി ഫെലോഷിപ്

പരിസ്ഥിതി ഗവേഷണത്തിൽ നേട്ടം; മലയാളി ശാസ്ത്രജ്ഞയ്ക്ക് 2.5 കോടി രൂപയുടെ മേരി...

യുവനടിയുടെ പരാതി: സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ

മലയാള ചലച്ചിത്ര ലോകത്ത് വീണ്ടും ലൈംഗിക അതിക്രമ പരാതിയും അറസ്റ്റും. പ്രമുഖ സംവിധായകൻ...

Related Articles

Popular Categories

spot_imgspot_img