ഇടുക്കി മാങ്കുളം പാമ്പുകയത്ത് കായ്ച്ചു നിൽക്കുന്ന കുരുമുളകുചെടികൾ വെട്ടിനശിപ്പിക്കുന്നത് കർഷകർക്ക് തിരിച്ചടിയാകുന്നു. പ്രദേശത്തെ കർഷകർ വർഷങ്ങളോളം പരിപാലിച്ചിരുന്ന കുരുമുളകു ചെടികളാണ് സമൂഹ വിരുദ്ധർ ചുവടെ വെട്ടി നശിപ്പിച്ചത്. ചുവടുഭാഗം വിദഗ്ദ്ധമായി വെട്ടിവെച്ചത് തുടക്കത്തിൽ കർഷകർ അറിഞ്ഞിരുന്നില്ല. Pepper plants bearing fruit in Idukki are being cut down and destroyed.
എന്നാൽ കുരുമുളകു ചെടികളുടെ മുകൾഭാഗം അസാധാരണാം വിധം വാടുന്നത് കണ്ട് നടത്തിയ പരിശോധനയിലാണ് ചുവട് വെട്ടി നശിപ്പിച്ച കാര്യം ശ്രദ്ധയിൽപെടുപന്നത്. പാമ്പുകയം കളത്തിപ്പറമ്പിൽ അഭിലാഷ്, കുന്നേൽ സെലിൻ ജോസഫ് എന്നിവരുടെ തോട്ടങ്ങളിലാണ് വ്യാപക നാശം ഉണ്ടായിരിക്കുന്നത്. നാളുകളായി പ്രദേശത്ത് സമൂഹ വിരുദ്ധർ കൃഷിവസ്തുക്കൾ നശിപ്പിക്കുന്നത് പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു.