മുണ്ടക്കൈ ദുരന്തത്തിൽ കേരളത്തിന് താങ്ങായി അയൽ സംസ്ഥാങ്ങളിൽ നിന്നുള്ളവരും

വയനാട്: വയനാടിനെ ഉലച്ച മുണ്ടക്കൈ ദുരന്തത്തിൽ കേരളത്തിന് താങ്ങായി അയൽ സംസ്ഥാങ്ങളിൽ നിന്നുള്ളവർ സജീവം. ദുരന്തമുഖത്ത് രക്ഷാപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ തമിഴ്നാട്, കർണാടക, ആന്ധ്ര പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും ഉദ്യോഗസ്ഥരെത്തി.
രക്ഷാദൗത്യം ഊർജ്ജിതമാക്കാൻ കേന്ദ്ര സംസ്ഥാന സേനാ വിഭാഗത്തിലെ 1769 പേരും എത്തി.People from neighboring states are active in supporting Kerala in the Mundakai disaster that shook Wayanad

അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള സേനാംഗങ്ങളും രക്ഷാപ്രവർത്തനത്തിൽ സജീവമാണ്. എൻഡിആർഎഫ്, സിആർപിഎഫ്, കര വ്യോമ നാവിക സേനകൾ, കോസ്റ്റ് ഗാർഡ്, പോലീസ്, അഗ്നിശമന സേനാംഗങ്ങൾ ഉൾപ്പെടെയാണ് മൂന്ന് ദിവസങ്ങളിലായി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്.

എൻഡിആർഎഫിലെ 90 പേരും കരസേനയിലെ 120 പേരും ഡിഫൻസ് സെക്യൂരിറ്റിയസിലെ 180 പേരും കോസ്റ്റ് ഗാർഡിലെ 11 പേരും നാവിക സേനയിലെ 68 പേരും ഫയർഫോഴ്സിലെ 360 പേരും കേരള പോലീസിലെ 866 പേരും തമിഴ്‌നാട് ഫയർഫോഴ്‌സ്, എസ്ഡിആർഎഫ് സേനയിൽ നിന്നും 60 പേരടങ്ങുന്ന ടീമും ഇടുക്കി എച്ച്എടി യിൽ നിന്നും 14 പേരും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്.

മിലിട്ടറി എൻജിനീയറിങ് വിഭാഗം, ടെറിറ്റോറിയൽ ആർമി വിഭാഗം, ഡോഗ് സ്‌ക്വാഡിന്റെ സേവനവും രക്ഷാപ്രവർത്തനങ്ങൾക്ക് ഉണ്ട്. കേരള – കർണാടക സബ് ഏരിയ ജനറൽ ഓഫീസർ കമാൻഡിങ് മേജർ ജനറൽ വി ടി മാത്യുവിന്റെ നേതൃത്വത്തിലാണ് കരസേനയുടെ രക്ഷാദൗത്യം ഏകോപിപ്പിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

Related Articles

Popular Categories

spot_imgspot_img