പാലക്കാട്: കോൺഗ്രസ് നേതാവ് പി സി വിഷ്ണുനാഥ് കുഴഞ്ഞു വീണു. ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയാഹ്ലാദത്തിനിടയിലാണ് സംഭവം. പാലക്കാട് നഗരത്തിൽ നടന്ന റോഡ് ഷോയ്ക്കിടെയാണ് പി സി വിഷ്ണുനാഥ് കുഴഞ്ഞു വീണത്. (PC Vishnunath Unwell during Victory Celebration At Palakkad)
മറ്റു നേതാക്കന്മാർക്കൊപ്പം തുറന്ന ജീപ്പിൽ കയറി പ്രവർത്തകർക്കൊപ്പം വിജയം ആഘോഷിക്കുന്നതിനിടെ വിഷ്ണുനാഥിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ് വിഷ്ണു നാഥ്.
പി സി വിഷ്ണുനാഥിന്റെ ആരോഗ്യനില തൃപ്തികരമാണെന്നു നേതാക്കൾ അറിയിച്ചു. ഭക്ഷണം കഴിക്കാത്തതും കനത്ത ചൂടുകൊണ്ടും അവശനായി കുഴഞ്ഞു വീഴുകയായിരുന്നു, മറ്റ് പ്രശ്നങ്ങളില്ലെന്നും നേതാക്കൾ പ്രതികരിച്ചു.