രണ്ടുലക്ഷം രൂപ ശമ്പളം മേടിക്കുന്നവനാടാ ഞാന്‍, നിനക്ക് കഴിഞ്ഞമാസം ശമ്പളം കിട്ടിയോ, നിന്റെ വീട്ടില്‍ കഞ്ഞികുടിച്ചോ; ടിക്കറ്റ് ചോദിച്ചതിന് കെഎസ്ആര്‍ടിസി കണ്ടക്ടർക്ക് നേരെ അസഭ്യ വർഷം

പത്തനംതിട്ട: ടിക്കറ്റ് ചോദിച്ചതിന് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് നേരേ അസഭ്യവര്‍ഷവും കൈയ്യേറ്റശ്രമവും നടത്തി യാത്രക്കാരൻ. അടൂര്‍ ഡിപ്പോയിലെ കണ്ടക്ടര്‍ മനീഷിനെയാണ് യാത്രക്കാരന്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. കായംകുളത്തുനിന്ന് അടൂരിലേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം.(Passenger misbehaved with the KSRTC conductor)

ഇന്നലെ രാത്രി 8.40-ഓടെയാണ് കായംകുളത്തുനിന്ന് ബസ് അടൂരിലേക്ക് അവസാന ട്രിപ്പ് ആരംഭിച്ചത്. അടൂരിനടുത്ത് ആദിക്കാട്ടുക്കുളങ്ങര എത്തിയപ്പോള്‍ കണ്ടക്ടര്‍ മനീഷ് യാത്രക്കാരുടെ എണ്ണമെടുത്തു. ബസിലെ യാത്രക്കാരില്‍ ഒരാള്‍ ടിക്കറ്റെടുത്തട്ടില്ലെന്ന് മനസിലായതോടെ യാത്രക്കാരോട് ടിക്കറ്റ് കാണിക്കാന്‍ കണ്ടക്ടര്‍ ആവശ്യപ്പെടുകയായിരുന്നു.

തുടർന്ന് ടിക്കറ്റ് ചോദിച്ചപ്പോഴാണ് യാത്രക്കാരന്‍ കണ്ടക്ടറുമായി തര്‍ക്കിച്ചത്. ഇയാള്‍ അസഭ്യം പറഞ്ഞെന്നും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നുമാണ് പരാതി. ”രണ്ടുലക്ഷം രൂപ ശമ്പളം മേടിക്കുന്നവനാടാ ഞാന്‍, നിനക്ക് കഴിഞ്ഞമാസം ശമ്പളം കിട്ടിയോ, നിന്റെ വീട്ടില്‍ കഞ്ഞികുടിച്ചോ” എന്നായിരുന്നു ഇയാള്‍ പറഞ്ഞത്. ഇതിന്റെ വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ അടൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Read Also: ബീച്ചിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ടു; ഒരു കുടുംബത്തിലെ രണ്ടു പേർക്ക് ദാരുണാന്ത്യം

Read Also: ഈ ബോർഡ് ഇവിടെ വേണ്ട; ഗതാഗത മന്ത്രിയുടെ നിർദേശപ്രകാരം സ്ഥാപിച്ച നോ പാർക്കിംഗ് ബോർഡ് എടുത്ത് മാറ്റി കടയുടമ

Read Also: നൊസ്റ്റു നോക്കിയിട്ട് കാര്യമില്ല; ഇപ്പോൾ കിട്ടുന്നത് മൊത്തം വിഷമാണ്;കാൻസർ വരും; പഞ്ഞി മിഠായി വിൽപ്പന നിരോധിച്ച് കേരളം

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

പങ്കാളികളുടെ ഫോൺ സംഭാഷണവും തെളിവ്

ന്യൂഡൽഹി: വിവാഹമോചന കേസുകളിൽ പങ്കാളികളുടെ ഫോൺ സംഭാഷണവും തെളിവായി സ്വീകരിക്കാമെന്ന് സുപ്രീം...

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു കൊച്ചി: മൂവാറ്റുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മൂവാറ്റുപുഴ-പെരുമ്പാവൂര്‍ എംസി...

പി എസ് ശ്രീധരൻ പിള്ളയെ മാറ്റി

പി എസ് ശ്രീധരൻ പിള്ളയെ മാറ്റി ന്യൂഡൽഹി: ​ഗോവയിൽ പുതിയ ഗവർണറെ നിയമിച്ച്...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

മധുര- എണ്ണ പലഹാരങ്ങൾ വേണ്ട

മധുര- എണ്ണ പലഹാരങ്ങൾ വേണ്ട ന്യൂഡൽഹി: പുകയില ഉൽപ്പന്നങ്ങൾ പോലെ തന്നെ എണ്ണ-...

Related Articles

Popular Categories

spot_imgspot_img