ജനറൽ ടിക്കറ്റുമായി സ്ലീപ്പറിൽ യാത്ര ചെയ്തു; ചോദ്യം ചെയ്ത ടിടിഇയെ മർദിച്ച് യാത്രക്കാരൻ

തിരുവനന്തപുരം: ടിക്കറ്റ് ചോദിച്ചതിന് ടിടിഇയ്ക്ക് യാത്രക്കാരന്റെ മർദനമേറ്റു. കന്യാകുമാരി ഐലൻഡ് എക്സ്പ്രസിലാണ് സംഭവം. നെയ്യാറ്റിൻകരയ്ക്കും പാറശാലയ്ക്കും ഇടയിൽ വെച്ചാണ് ആക്രമണം ഉണ്ടായത്.

ജനറൽ ടിക്കറ്റുമായി സ്ലീപ്പർ ക്ലാസിൽ യാത്ര ചെയ്തത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമായത്. മർദനമേറ്റ ടിടിഇ ജയേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ കന്യാകുമാരി സ്വദേശി രതീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ചോക്ലേറ്റില്‍ എംഡിഎംഎ കലര്‍ത്തി 13കാരിയെ പീഡിപ്പിച്ചു; തിരുവനന്തപുരത്ത് 19കാരന്‍ പിടിയില്‍

തിരുവനന്തപുരം: പതിമൂന്നുകാരിയെ ലഹരി നല്‍കി പീഡിപ്പിച്ച 19കാരന്‍ പിടിയില്‍. തിരുവനന്തപുരത്താണ് സംഭവം. ചോക്ലേറ്റില്‍ എംഡിഎംഎ കലര്‍ത്തി നല്‍കിയായിരുന്നു പീഡനം നടന്നത്.

സംഭവത്തില്‍ 19കാരനായ മുഹമ്മദ് റെയ്‌സിനെ പൊലീസ് പിടികൂടി. ഇയാൾ നിരവധി കേസുകളില്‍ പ്രതിയാണ്. നാല് മാസത്തോളമായി പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നു.

പെണ്‍കുട്ടി പരാതി നൽകിയതോടെ റെയ്‌സ് കൂട്ടുകാരന്റെ വീട്ടില്‍ ഒളിവിൽ കഴിയുകയായിരുന്നു. ഇവിടെ പോലീസ് എത്തിയതോടെ ഇയാൾ രണ്ടാം നിലയില്‍ നിന്ന് എടുത്തുചാടി. തുടർന്ന് പൊലീസ് പിന്തുടര്‍ന്ന് ആണ് പ്രതിയെ പിടികൂടിയത്.

spot_imgspot_img
spot_imgspot_img

Latest news

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

ഹൊറൈസൺ മോട്ടോഴ്സ്- സി.എം.എസ്. കോളജ്- വിമുക്തി മിഷൻ മിനി മാരത്തൺ സീസൺ 3 നാളെ

കോട്ടയം: ഹൊറൈസൺ മോട്ടോഴ്സും സി.എം.എസ്. കോളജും വിമുക്തി മിഷനും ചേർന്ന് നടത്തുന്ന...

Other news

Related Articles

Popular Categories

spot_imgspot_img