കൊച്ചി: ലഗേജിൽ ബോംബാണെന്ന് പറഞ്ഞ യാത്രക്കാരൻ അറസ്റ്റിൽ. നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് സംഭവം. എറണാകുളം കരുവേലിപ്പടി സ്വദേശി നിഥിനെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തോടെ നിഥിന്റെ യാത്രയും മുടങ്ങി.
ഇന്ന് രാത്രി 8.15നുള്ള എയര്‍ ഇന്ത്യ വിമാനത്തിൽ പോകാനെത്തിയതാണ് നിഥിൻ. ഇയാളുടെ ലഗേജിൽ എന്തൊക്കെയുണ്ടെന്ന് സുരക്ഷാ പരിശോധനക്കിടെ ജീവനക്കാർ ആവർത്തിച്ച് ചോദിച്ചു. ഇത് ഇഷ്ടപ്പെടാതെ വന്നതോടെയാണ് യുവാവ് യുവാവ് ബോംബാണെന്ന് മറുപടി നൽകിയത്.
തുടർന്ന് ജീവനക്കാർ റിപ്പോർട്ട് ചെയ്തതനുസരിച്ച് ഇയാളുടെ ബാഗേജ് തുറന്നു പരിശോധിക്കുകയായിരുന്നു. തുടർന്ന് യാത്ര നിഷേധിച്ച ശേഷം ഇയാളെ നെടുമ്പാശ്ശേരി പൊലീസിന് കൈമാറി.
എറണാകുളത്തെ മൂന്ന് വനിതാ ഹോസ്റ്റലുകളിൽ മോഷണശ്രമം; ദൃശ്യങ്ങൾ പുറത്ത്
എറണാകുളം: വനിതാ ഹോസ്റ്റലുകളിൽ മോഷണ ശ്രമമെന്ന് പരാതി. എറണാകുളം കാക്കനാട് ആണ് സംഭവം. ഇന്ന് പുലർച്ചെയാണ് മോഷണ ശ്രമം നടന്നത്. പെൺകുട്ടികൾ ബഹളം വെച്ചതിനെ തുടർന്ന് മോഷ്ടാവ് ഓടി രക്ഷപ്പെട്ടു.
കാക്കനാടുള്ള മൂന്ന് വനിതാ ഹോസ്റ്റലുകളിലാണ് വ്യത്യസ്ത സമയത്തായി മോഷ്ടാവ് എത്തിയത്. ആദ്യത്തെ രണ്ട് ഹോസ്റ്റലുകളിൽ കയറിയിട്ടും വിലപിടിപ്പുള്ള ഒന്നും കിട്ടാത്തിനെ തുടർന്ന് കുന്നുംപുറം നിഹാരിയ ഹോസ്റ്റലിലും മോഷ്ടാവ് കയറുകയായിരുന്നു. മോഷ്ടാവ് ഹോസ്റ്റലിലേക്ക് അതിക്രമിച്ച് കയറുന്നിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.