പാലക്കാട്: ആനയെ ലോറിയിൽനിന്ന് ഇറക്കാനുള്ള ശ്രമത്തിനിടെ പാപ്പാന് ദാരുണാന്ത്യം. ആനയുടെയും ലോറിയിൽ സ്ഥാപിച്ച ഇരുമ്പ് കമ്പിയുടെയും ഇടയിൽപെടുകയായിരുന്നു.കുനിശ്ശേരി കൂട്ടാല സ്വദേശി ദേവൻ ആണ് മരിച്ചത്.
മേലാർകോട് കമ്പോളത്തിനു സമീപം ബുധനാഴ്ച വൈകിട്ടു നാലുമണിയോടെ ആയിരുന്നു സംഭവം.
