സ്‌കൂൾ ശുചിമുറിയിൽ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; അധ്യാപകനായ ബിജെപി നേതാവ് കുറ്റക്കാരനെന്ന് കോടതി
പാലത്തായി പീഡനക്കേസിൽ തെളിവുകളും അതിജീവിതയുടെ മൊഴികളും മറികടന്ന് കേസ് കുറ്റവാളിക്ക് അനുകൂലമായി ഒതുക്കാൻ പൊലീസ് ശ്രമിച്ചുവെന്ന വിവാദങ്ങൾക്കൊടുവിൽ, പ്രതിയായ അധ്യാപകനും ബിജെപി തൃപ്രങ്ങോട് പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പത്മരാജൻ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി.
നാലാം ക്ലാസ്സുകാരിയായ വിദ്യാർത്ഥിനിയെ സ്‌കൂൾ ശുചിമുറിയിൽ പലവട്ടം ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് തലശ്ശേരി അതിവേഗ കോടതി പ്രതിയെ കുറ്റക്കാരനായി വിധിച്ചത്. ശിക്ഷ നാളെ പ്രഖ്യാപിക്കും.
പാലത്തായി കേസ് സംസ്ഥാനത്ത് വലിയ രാഷ്ട്രീയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ചിരുന്നു.
പീഡനത്തെക്കുറിച്ചുള്ള കുട്ടിയുടെ വ്യക്തമായ മൊഴിയും മെഡിക്കൽ തെളിവുകളും ഉണ്ടായിട്ടും, കേസ് തിരിച്ചുവിടാനും പ്രതിയെ സംരക്ഷിക്കാനുമായിരുന്നു പൊലീസ് ആദ്യ അന്വേഷണത്തിന്റെ ലക്ഷ്യം.
പീഡന തീയതി സംബന്ധിച്ച അതിജീവിതയുടെ ആശയക്കുഴപ്പമാണ് പൊലീസ് പ്രയോജനപ്പെടുത്തിയത്.
എഫ്‌ഐആറിൽ തന്നെ പീഡനം നടന്നതായി രേഖപ്പെടുത്തിയ ദിവസം പ്രതി സ്‌കൂളിൽ ലീവിൽ ആയിരുന്നു എന്ന വ്യാജ അടിസ്ഥാനത്തിൽ കേസ് ദുര്‍ബലമാക്കി.
പാനൂർ പൊലീസ് ‘വ്യാജപരാതി’ സാധ്യത ചൂണ്ടിക്കാട്ടി ലഘു വകുപ്പുകൾ ചുമത്തിയതോടെ, 90 ദിവസം പിന്നിടുമ്പോൾ പ്രതിക്ക് ജാമ്യം ലഭിച്ചു.
തുടർന്ന് കുട്ടിയുടെ മാതാവ് ഹൈക്കോടതിയെ സമീപിക്കുകയും, ജാമ്യം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുമ്പോൾ പൊലീസ് അതിജീവിത “കള്ളം പറയുന്നു” എന്ന റിപ്പോർട്ടും സമർപ്പിച്ചു.
ഇതോടെ ഹൈക്കോടതി ക്രൈം ബ്രാഞ്ചിന് കേസ് ഏൽപ്പിച്ചു. തുടർന്ന് ശക്തമായ വകുപ്പുകൾ ഉൾപ്പെടുത്തി പുതിയ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.
IPC 376 AB അടക്കമുള്ള വധശിക്ഷ സാധ്യതയുള്ള കുറ്റങ്ങളും, പോക്‌സോ നിയമത്തിന്റെ ഗൗരവമുള്ള വകുപ്പുകളും പ്രതിക്കെതിരെ ചുമത്തിയിരുന്നു.
വിചാരണയിൽ 40 സാക്ഷികളെ ചോദ്യം ചെയ്തു, 77 രേഖകളും 14 തൊണ്ടി മുതലുകളും കോടതി പരിഗണിച്ചു.
വിചാരണ സമയത്ത് സ്കൂളിലെ മുൻ പ്രധാനധ്യാപകൻ കെ.കെ. ദിനേശൻ പ്രതിക്ക് അനുകൂലമായി മൊഴിനൽകിയത് കേസിൽ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.
English Summary
A fast-track court in Thalassery has found Padmarajan—BJP leader, former panchayat president, and schoolteacher—guilty in the notorious Palthai child sexual abuse case. Despite earlier attempts by the police to weaken the case and portray the minor survivor as unreliable, the court concluded that the accused repeatedly assaulted his 4th-grade student inside the school restroom. The court will announce the sentence tomorrow. The case had triggered political uproar after it was revealed that initial investigators diluted charges, misrecorded dates, and submitted misleading reports to help the accused secure bail. Later, following a High Court directive, the Crime Branch took over and filed stronger charges under POCSO and IPC 376AB. Forty witnesses and extensive documentary evidence were presented during the trial.
palthai-abuse-case-bjp-teacher-convicted
Palthai case, child abuse, POCSO, BJP leader, Kerala news, crime, court verdict, Thalassery court, Padmarajan









