web analytics

പാലക്കാട് ഷാഫി പറമ്പിൽ; കെ മുരളീധരനെ വടകരയിൽ നിന്നും തൃശൂരിലേക്ക് മാറ്റി; ലോക്സഭാ തെര‍ഞ്ഞെടുപ്പിനുളള കോൺഗ്രസിന്റെ കേരളത്തിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

ദില്ലി : സർപ്രൈസ് സ്ഥാനാർത്ഥിയായി പാലക്കാട് എംഎൽഎ ഷാഫി പറമ്പിൽ പട്ടികയിലിടം പിടിച്ചപ്പോൾ കെ മുരളീധരനെ വടകരയിൽ നിന്നും തൃശൂരിലേക്ക് മാറ്റി. അവസാന നിമിഷത്തെ വെട്ടിത്തിരുത്തലുകൾക്കും ഒടുവിൽ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടിക പുറത്ത്. കേരളത്തിൽ കോൺഗ്രസ് മത്സരിക്കുന്ന 16 സീറ്റുകളിലെ സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു. രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എന്നിവർ മുതൽ അവസാന നിമിഷം ചിത്രത്തിലേക്കു വന്ന പാലക്കാട് എംഎൽഎ ഷാഫി പറമ്പിൽ വരെയുള്ളവർ പട്ടികയിൽ ഇടംപിടിച്ചു. രാഹുൽ ഗാന്ധി ഇത്തവണയും വയനാട്ടിൽനിന്ന് ജനവിധി തേടും. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. വയനാട്ടിൽ രാഹുൽ ഗാന്ധി തന്നെ സ്ഥാനാർത്ഥിയാകും. ആലപ്പുഴയിൽ കെ.സി വേണുഗോപാലും മത്സരിക്കും. കണ്ണൂരിൽ സുധാകരൻ മാറിനിൽക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും സിറ്റിംഗ് സീറ്റിൽ മാറ്റം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. തൃശൂർ എംപിയായിരുന്ന ടിഎൻ പ്രതാപനാണ് മുരളീധരന്റെ തൃശ്ശൂരിലെ തെരഞ്ഞെടുപ്പ് ചുമതല. മറ്റു സീറ്റുകളിൽ സിറ്റിംഗ് എംപിമാർ തന്നെ മത്സരിക്കും.

തിരുവനന്തപുരം ശശി തരൂർ

ആറ്റിങ്ങൽ അടൂർ പ്രകാശ്

മാവേലിക്കര കൊടിക്കുന്നിൽ സുരേഷ്

പത്തനംതിട്ട ആന്റോ ആന്റണി

ആലപ്പുഴ കെ.സി വേണുഗോപാൽ

എറണാകുളം ഹൈബി ഈഡൻ

ഇടുക്കി ഡീൻ കുര്യാക്കോസ്

ചാലക്കുടി ബെന്നി ബഹ്നാൻ

തൃശൂർ കെ.മുരളീധരൻ

പാലക്കാട് വി. കെ ശ്രീകണ്ഠൻ

ആലത്തൂർ രമ്യ ഹരിദാസ്

കോഴിക്കോട് എം കെ രാഘവൻ

വടകര ഷാഫി പറമ്പിൽ

കണ്ണൂർ കെ.സുധാകരൻ

വയനാട് രാഹുൽ ഗാന്ധി

കാസർകോട് രാജ് മോഹൻ ഉണ്ണിത്താൻ

spot_imgspot_img
spot_imgspot_img

Latest news

ലാനിന: തുലാത്തിൽ കൂടുതൽ മഴ

ലാനിന: തുലാത്തിൽ കൂടുതൽ മഴ ലാനിന പ്രതിഭാസം സജീവമാകുന്നതോടെ രാജ്യത്ത് കാലാവസ്ഥാ വ്യതിയാനങ്ങൾ...

എറണാകുളം സിറ്റി ഹോസ്പിറ്റൽ ജപ്തി ചെയ്ത് ടാറ്റ ഗ്രൂപ്പ്

എറണാകുളം സിറ്റി ഹോസ്പിറ്റൽ ജപ്തി ചെയ്ത് ടാറ്റ ഗ്രൂപ്പ് എറണാകുളം എം ജി...

ഇടുക്കിയിൽ റിസോർട്ടിന്റെ സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെ ഇടിഞ്ഞുവീണു: രണ്ടുപേർക്ക് ദാരുണാന്ത്യം

ഇടുക്കിയിൽ റിസോർട്ടിന്റെ സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെ ഇടിഞ്ഞുവീണു: രണ്ടുപേർക്ക് ദാരുണാന്ത്യം ഇടുക്കി ചിത്തിരപുരത്ത്...

ശബരിമലയിലെ സ്വർണപീഠവും കാണാനില്ല

ശബരിമലയിലെ സ്വർണപീഠവും കാണാനില്ല ശബരിമലയിൽ സ്ഥാപിച്ചിട്ടുള്ള ദ്വാരപാലക ശിൽപങ്ങളോടൊപ്പം സമർപ്പിക്കപ്പെട്ട സ്വർണപീഠം എവിടെയെന്ന...

കേരളത്തിൽ രാജ്യാന്തര അവയവ മാഫിയ

കേരളത്തിൽ രാജ്യാന്തര അവയവ മാഫിയ തിരുവനന്തപുരം: സംസ്ഥാനത്ത് രാജ്യാന്തര അവയവ മാഫിയയുടെ സാന്നിധ്യം...

Other news

ഏതു കേസുണ്ടായാലും എന്റെ നെഞ്ചത്തോട്ട് കേറുന്നതെന്തിനാണ്

ഏതു കേസുണ്ടായാലും എന്റെ നെഞ്ചത്തോട്ട് കേറുന്നതെന്തിനാണ് തിരുവനന്തപുരം: സിപിഎം വനിതാ നേതാവ് കെ...

വിദ്യാർത്ഥികളിൽ നിന്നും കണ്ടെത്തിയത് മദ്യവും കോണ്ടവും

വിദ്യാർത്ഥികളിൽ നിന്നും കണ്ടെത്തിയത് മദ്യവും കോണ്ടവും ഗുജറാത്തിലെ സ്കൂളുകളിൽ നടത്തിയ പരിശോധനയിൽ വിദ്യാർത്ഥികളിൽ...

സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താനൊരുങ്ങി കോൺഗ്രസ്

സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താനൊരുങ്ങി കോൺഗ്രസ് തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളുടെ സ്വർണപ്പാളികളും താങ്ങുപീഠങ്ങളും...

രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും ഇന്ന് വയനാട്ടില്‍

രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും ഇന്ന് വയനാട്ടില്‍ സുല്‍ത്താന്‍ ബത്തേരി: ലോക്‌സഭാ പ്രതിപക്ഷനേതാവ്...

അമേരിക്കയിൽ ഇന്ത്യൻ വനിതയെ വെടിവെച്ച് കൊന്നു

അമേരിക്കയിൽ ഇന്ത്യൻ വനിതയെ വെടിവെച്ച് കൊന്നു. മോഷണശ്രമം തടയുന്നതിനിടെയാണ് വെടിയേറ്റത്. ഗുജറാത്ത്...

അയർലൻഡിൽ കാണാതായ മൂന്ന് വയസുകാരന്‍ ഡാനിയേലിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി

അയർലൻഡിൽ കാണാതായ മൂന്ന് വയസുകാരന്‍ ഡാനിയേലിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി നോര്‍ത്ത് ഡബ്ലിനില്‍ നാല്...

Related Articles

Popular Categories

spot_imgspot_img