web analytics

രാഹുലിനെ പൊതുപരിപാടിയിൽ നിന്ന് വിലക്കി പാലക്കാട് നഗരസഭ

രാഹുലിനെ പൊതുപരിപാടിയിൽ നിന്ന് വിലക്കി പാലക്കാട് നഗരസഭ

പാലക്കാട്: ഗുരുതര ലൈംഗികാരോപണത്തെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊതുപരിപാടിയില്‍ നിന്ന് വിലക്കി പാലക്കാട് നഗരസഭ.

പാലക്കാട്ടെ ബസ് സ്റ്റാന്‍ഡ് ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കരുതെന്ന് രാഹുലിനോട് അഭ്യർത്ഥിച്ചാണ് നഗരസഭ കത്തയച്ചത്.

നാളെ വൈകിട്ടാണ് പാലക്കാട് നഗരത്തില്‍ ബസ് സ്റ്റാന്‍ഡ് ഉദ്ഘാടന പരിപാടി തീരുമാനിച്ചിരുന്നത്. ഈ പരിപാടിയില്‍ മുഖ്യാതിഥിയായാണ് എംഎല്‍എ രാഹുല്‍ പങ്കെടുക്കേണ്ടിയിരുന്നത്. എന്നാൽ പരിപാടിയില്‍ പങ്കെടുക്കുന്നത് വിലക്കിക്കൊണ്ട് പാലക്കാട് നഗരസഭ കത്ത് നല്‍ക്കുകയായിരുന്നു.

വലിയ പ്രതിഷേധങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭ രാഹുലിന് കത്ത് നല്‍കിയത്.

യുവതിയെ ഗർഭഛിദ്രത്തിന് നിർബന്ധിച്ചു; രാഹുലിനെതിരെ പരാതി, കൂടുതൽ ചാറ്റുകൾ പുറത്ത്

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് എതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി. യുവതിയെ ഗർ‍ഭഛിദ്രം നടത്താൻ നിർബന്ധിച്ചു എന്നു കാട്ടിയാണ് പരാതി.

അഭിഭാഷകനായ ഷിന്റോ സെബാസ്റ്റ്യനാണ് രാഹുലിനെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. കൂടാതെ ഇദ്ദേഹം ബാലാവകാശ കമ്മിഷനും പരാതി നൽകിയിട്ടുണ്ട്.

തനിക്കെതിരെ എവിടെയും പരാതിയില്ലെന്നും ആരും പരാതിപ്പെട്ടിട്ടില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ അവകാശപ്പെട്ടതിനു പിന്നാലെയാണ് സംഭവം.

യുവതിയുമായി രാഹുൽ നടത്തി എന്നവകാശപ്പെടുന്ന ഫോൺ സംഭാഷണം ഉള്‍പ്പെടെയാണ് ഷിന്റോ പരാതി നൽകിയിരിക്കുന്നത്.

ഈ സംഭാഷണത്തിലെ വിവരങ്ങൾ പരിശോധിച്ച ശേഷം യുവതിയുമായി സംസാരിച്ചു വേണം പൊലീസിന് തുടർനടപടിക്രമങ്ങളിലേക്ക് കടന്നേക്കും. ഇത് ഇന്ത്യൻ നിയമം പ്രകാരം കുറ്റകരമാണെന്ന് പരാതിക്കാരൻ പറയുന്നു.

അതിനിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നു.

യുവതിയുമായി രാഹുല്‍ നടത്തിയ വാട്ട്‌സ്ആപ്പ്, ടെലഗ്രാം ചാറ്റുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ഗർഭഛിദ്രം നടത്താൻ ഡോക്ടറെ കാണേണ്ടതില്ലെന്നും അതിനൊക്കെയുളള മരുന്നുണ്ടെന്നും ഉൾപ്പെടെ യുവതിയോട് രാഹുൽ പറഞ്ഞിട്ടുണ്ട്.

അമിത രക്തസ്രാവവും മറ്റ് പ്രശ്നങ്ങളും ഉണ്ടാകുമെന്ന് യുവതി പറഞ്ഞപ്പോൾ ഡോക്ടറുടെ നിരീക്ഷണം ഉണ്ടായാൽ മതി എന്നാണ് രാഹുലിന്റെ മറുപടി.

എങ്ങനെ മുന്നോട്ടുപോകുമെന്ന പേടിയും വയറ്റിലുളള കുഞ്ഞിനോടുളള ഇഷ്ടവും, അതിനിടയിൽ വീർപ്പുമുട്ടുകയാണെന്നും താൻ ഒരു സ്ത്രീയാണെന്നും യുവതി പറഞ്ഞപ്പോൾ എങ്കിൽ നീ തന്നെ പ്രശ്നം തീർക്കൂ എന്നാണ് രാഹുൽ പറഞ്ഞത്.

Summary: Palakkad Municipality has barred MLA Rahul Mankootathil, who resigned as Youth Congress state president following serious sexual allegations, from attending a public function. The municipality sent him a letter requesting not to participate in the Palakkad bus stand inauguration ceremony.

spot_imgspot_img
spot_imgspot_img

Latest news

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല കൊച്ചി:...

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത ന്യൂഡൽഹി: പെരുമ്പാവൂർ...

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന്...

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര തുറമുഖത്തേക്ക്

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര...

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

Other news

ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരൻ

ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരൻ കൊല്ലം: കൊട്ടാരക്കര താലൂക്ക്...

പെരുമ്പാവൂരിൽ ലക്ഷ്മിപ്രിയ, തൃപ്പൂണിത്തുറയിൽ അഞ്ജലി നായർ….ട്വന്റി20 സ്ഥാനാർഥികൾ

പെരുമ്പാവൂരിൽ ലക്ഷ്മിപ്രിയ, തൃപ്പൂണിത്തുറയിൽ അഞ്ജലി നായർ….ട്വന്റി20 സ്ഥാനാർഥികൾ കൊച്ചി: ട്വന്റി20 പാർട്ടിയുടെ സ്ഥാനാർഥി...

കിണറ്റിൽ വീണ മകനെ രക്ഷിക്കാൻ പിന്നാലെ ചാടി; പിതാവിന് ദാരുണാന്ത്യം

കിണറ്റിൽ വീണ മകനെ രക്ഷിക്കാൻ പിന്നാലെ ചാടി; പിതാവിന് ദാരുണാന്ത്യം Wadakkanchery: കിണറ്റിൽ...

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല കൊച്ചി:...

മുഖംമൂടിയണിഞ്ഞെത്തി, സിസിടിവി തിരിച്ചു വെച്ച് പണവും ഇലക്ട്രോണിക് സാധനങ്ങളും കവർന്നു

മുഖംമൂടിയണിഞ്ഞെത്തി, സിസിടിവി തിരിച്ചു വെച്ച് പണവും ഇലക്ട്രോണിക് സാധനങ്ങളും കവർന്നു Punalur: പുനലൂരിൽ...

Related Articles

Popular Categories

spot_imgspot_img