തിരുവനന്തപുരം: പാലക്കാട് തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞടുപ്പ് കമ്മീഷന് കത്തയച്ച് ബിജെപി. കല്‍പ്പാത്തിരഥോത്സവം പ്രമാണിച്ചാണ് തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ടത്. നവംബര്‍ 13 ല്‍ നിന്ന് ഇരുപതിലേക്ക് മാറ്റണമെന്നാണ് ആവശ്യം.(Palakkad election date should be changed; BJP has sent a letter to the Election Commission)
തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് കോണ്‍ഗ്രസും ആവശ്യപ്പെട്ടിരുന്നു. കല്‍പ്പാത്തി രഥോത്സവത്തിന്റെ സമയത്താണ് പാലക്കാട് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതെന്നും അതുകൊണ്ട് തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നും ഷാഫി പറമ്പില്‍ എംപി പറഞ്ഞു. വിഷയത്തില്‍ പ്രതിപക്ഷ നേതാവുമായി സംസാരിച്ച് ആവശ്യമെങ്കില്‍ തെരഞ്ഞെടുപ്പ് നീട്ടിവെക്കാന്‍ കമ്മീഷനോട് ശിപാര്‍ശ ചെയ്യുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
വയനാട് ലോക്സഭാ മണ്ഡലത്തിലേക്കും പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നവംബര്‍ 13ന് ആണ് നിശ്ചയിച്ചിരിക്കുന്നത്. മൂന്നിടത്തും നവംബര്‍ 23നാണ് വോട്ടെണ്ണല്‍.