കൊല്ലപ്പെട്ടത് പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ

കൊല്ലപ്പെട്ടത് പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ

കശ്മീർ: പഹൽഗാം ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരൻ ഹാഷിം മൂസ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഓപ്പറേഷൻ മഹാദേവ് എന്ന് പേരിട്ട സൈനിക ദൗത്യത്തിൽ മൂന്ന് ഭീകരരെ വധിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ സേന ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ശ്രീനഗർ ദച്ചിഗാമിലെ ഹർവാൻ മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. കൊല്ലപ്പെട്ട മറ്റു ഭീകരരെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്.

പഹൽഗാമിൽ ഭീകരാക്രമണം നടത്തിയവരിൽ നേരത്തെ തന്നെ തിരിച്ചറിഞ്ഞവരിൽ ഒരാളാണ് ഹാഷിം മൂസ. ഇയാൾ പാക്കിസ്ഥാൻ സൈന്യത്തിൻറെ ഭാഗമായിരുന്നുവെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. സ്പെഷ്യൽ സെക്യൂരിറ്റി ഫോഴ്സിൽ പാര കമാൻഡറായിരുന്നു ഹാഷിം മൂസ. പാക്കിസ്ഥാനി ഭീകരസംഘടനയായ ലഷ്കറെ തയ്ബയുടെ പ്രധാന പ്രവർത്തകരിൽ ഒരാളാണിയാൾ.

കശ്മീരിൽ പുറത്തുനിന്നുള്ളവർക്കും സുരക്ഷാഉദ്യോഗസ്ഥർക്കും നേരെ ആക്രമണം നടത്താനുള്ള ദൗത്യവുമായാണ് ലഷ്കർ ഭീകരർ ഹാഷിം മൂസയെ കശ്മീരിലേക്ക് വിട്ടത്. പാക്കിസ്ഥാൻ സൈന്യത്തിൻറെ ഭാഗമായ ഇയാളെ കശ്മീർ ദൗത്യത്തിനായി ലഷ്കറിന് അനുവദിച്ചതാകാം എന്നാണ് അന്വേഷണ സംഘം കരുതുന്നത്. ആസിഫ് ഫൗജി, ഹാഷിം മൂസ എന്ന സുലൈമാൻ ഷാ,അബു തൽഹ എന്നിവരടങ്ങുന്ന അഞ്ച് അംഗ സംഘമാണ് പഹൽഗാമിൽ ആക്രമണം നടത്തിയത്. കശ്മീരിൽ നേരത്തെ നടന്ന പല ഭീകരാക്രമണങ്ങളിലും ഇയാൾക്ക് പങ്കുണ്ടെന്ന് നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 2024 ഒക്ടോബറിൽ ഗന്ദർബാലിലെ ഗഗൻഗീറിൽ നടന്ന ഭീകരാക്രമണത്തിൽ ആറ് ഇതരസംസ്ഥാനക്കാരും ഒരു ഡോക്ടറും കൊല്ലപ്പെട്ടിരുന്നു.

മൂന്നു പാകിസ്ഥാൻ ഭീകരരെ വധിച്ചു

ശ്രീനഗർ: മൂന്ന് മാസങ്ങൾക്ക് മുമ്പ് പഹൽഗാമിൽ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണവുമായി ബന്ധപ്പെട്ട മൂന്നു പാകിസ്ഥാൻ ഭീകരരെ വധിച്ചു. മൗണ്ട് മഹാദേവിന് സമീപമുള്ള ലിഡ്വാ മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ സൈന്യവും, ജമ്മു കശ്മീർ പൊലീസും, സിആർപിഎഫും സംയുക്തമായി നടത്തിയ ഓപ്പറേഷൻ മഹാദേവ് എന്ന ദൗത്യത്തിലാണ് ഭീകരരെ വധിച്ചത്.

സൈനിക വൃത്തങ്ങളാണ് ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് മുൻകൂട്ടി വിവരം നൽകിയത്. തുടർന്ന് നടത്തിയ തിരച്ചിലിനിടെയായിരുന്നു ശക്തമായ ഏറ്റുമുട്ടൽ. രണ്ട് ദിവസം മുമ്പ് ഡാച്ചിഗാം കാട്ടിൽ സംശയാസ്പദമായ ആശയവിനിമയം സൈനിക സംഘം പിന്തുടർന്നിരുന്നു – അതിന്റെ തുടർച്ചയായാണ് നടപടി. വധിച്ച മൂന്ന് ഭീകരരിൽനിന്ന് നിരവധി ഗ്രനേഡുകളും ആയുധങ്ങളും സൈന്യം പിടിച്ചെടുത്തു. അവർ പഹൽഗാം ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തവരാകാമെന്നാണ് കരുതപ്പെടുന്നത്. കൊല്ലപ്പെട്ടവരിൽ എല്ലാവരും “പ്രധാനപ്പെട്ട ആളുകളാണ്” എന്നുമാണ് സൈനിക വൃത്തങ്ങളുടെ പ്രതികരണം.

ഇന്ത്യയുടെ പ്രതികരണമായ ഓപ്പറേഷൻ സിന്ദൂർ പാർലമെന്റിൽ ചർച്ച ചെയ്യാനിരിക്കെയാണ് ഈ ഏറ്റുമുട്ടലുണ്ടായത്, എന്നതിനാൽതന്നെ അതിനൊരു പ്രധാന രാഷ്ട്രീയവും ഭീകരവിരുദ്ധ താത്പര്യവുമുണ്ട്. ദൗത്യം ഇപ്പോഴും തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. ഹൽഗാമിൽ നടന്നത് പാക്കിസ്ഥാൻ സ്‌പോൺസർ ചെയ്ത ഭീകരാക്രമണം
പാക്കിസ്ഥാൻ സ്‌പോൺസർ ചെയ്ത ഭീകരാക്രമണമായിരുന്നു പഹൽഗാമിൽ നടന്നത്. ഇതുകൊണ്ടെന്നും ജമ്മു കശ്മീരിലെ സുരക്ഷ അന്തരീക്ഷം പൂർണമായും ഇല്ലാതായി എന്ന് പറയാൻ കഴിയില്ല.

കശ്മീരിൽ സമാധാനം ഉണ്ടാകരുത് എന്നാണ് പാക്കിസ്ഥാൻ ആഗ്രഹം. എന്നാൽ ജനങ്ങൾ തന്നെ ഇതിനെ എതിർത്ത് തോൽപ്പിക്കും.

ഓപ്പറേഷൻ സിന്ദൂർ പാകിസ്ഥാനുള്ള വലിയ തിരിച്ചടി ആയിരുന്നു. അതിനുശേഷം ജമ്മു കശ്മീർ മേഖലയിൽ ഒരു ആക്രമണവും നടത്താൻ പാകിസ്ഥാൻ തീാവ്രവദികൾക്ക് ധൈര്യം വന്നിട്ടില്ലെന്നും മനോജ് സിൻഹ വ്യക്തമാക്കി. പഹൽഗാമിൽ നടന്നത് വളരെ ദൗർഭാഗ്യകരമായ കാര്യമാണെന്നും നിരപരാധികളായ ആളുകൾ ക്രൂരമായി കൊല്ലപ്പെട്ടുവെന്നും പറഞ്ഞ മനോജ് സിൻഹ, സംഭവം സുരക്ഷ വീഴ്ച തന്നെയാണെന്ന്നിസംശയം പറയാമെന്നും കൂട്ടിച്ചേർത്തു. പഹൽഗാമിൽ സംഭവിച്ചതെന്തോ അത് ദൗർഭാഗ്യകരമായ ഒരു കാര്യമാണ്. നിഷ്‌കളങ്കരായ മനുഷ്യരാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്.

ENGLISH SUMMARY:

Hashim Musa, the alleged mastermind behind the Pahalgam terror attack, is reportedly among the three militants killed in Operation Mahadev near Harwan, Srinagar. Official confirmation is awaited.

spot_imgspot_img
spot_imgspot_img

Latest news

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

Other news

വീണ്ടും ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വീണ്ടും ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തിരുവനന്തപുരംകേരളത്തില്‍ വീണ്ടും കാലവര്‍ഷം...

രാഗ രഞ്ജിനിക്കെതിരെ മാനനഷ്ട കേസ് നല്‍കി പി.സരിന്‍

രാഗ രഞ്ജിനിക്കെതിരെ മാനനഷ്ട കേസ് നല്‍കി പി.സരിന്‍ കോഴിക്കോട്: ലൈംഗികാരോപണമുന്നയിച്ച ട്രാന്‍സ് വുമണ്‍...

നഷ്ടപ്പെട്ട ഫോൺ ചെന്നൈയിൽ എത്തിച്ചുനൽകി ദുബായ് പോലീസ്

നഷ്ടപ്പെട്ട ഫോൺ ചെന്നൈയിൽ എത്തിച്ചുനൽകി ദുബായ് പോലീസ് ദുബായ്: ദുബായ്: ചെന്നൈയിലേക്കുള്ള യാത്രയ്ക്കൊരുങ്ങവെ...

എസിയുടെ കംപ്രസർ പൊട്ടിത്തെറിച്ചു; മൂന്ന് മരണം

എസിയുടെ കംപ്രസർ പൊട്ടിത്തെറിച്ചു; മൂന്ന് മരണം ഫരീദാബാദ്: എയർ കണ്ടിഷണറിന്റെ കംപ്രസർ പൊട്ടിത്തെറിച്ച്...

ഇന്ത്യ മുന്നണി ഇലക്ഷൻ അട്ടിമറിക്കുമോ

ഇന്ത്യ മുന്നണി ഇലക്ഷൻ അട്ടിമറിക്കുമോ നാളെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അവസാനഘട്ട ഒരുക്കങ്ങളിലാണ്...

എന്റെ ജീവിതത്തെ മാ​റ്റിമറിച്ച കഥാപാത്രമായിരുന്നു അത്

എന്റെ ജീവിതത്തെ മാ​റ്റിമറിച്ച കഥാപാത്രമായിരുന്നു അത് മലയാള സിനിമയിലെ ഹാസ്യരാജാക്കന്മാരിൽ ഒരാളാണ്...

Related Articles

Popular Categories

spot_imgspot_img