മെറ്റാ ഗ്ലാസ് ധരിച്ച് പത്മനാഭസ്വാമി ക്ഷേത്രത്തിനുള്ളിൽ; ശ്രീലങ്കൻ സ്വദേശി പിടിയിൽ
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിനുള്ളിൽ മെറ്റാ ഗ്ലാസ് ധരിച്ച് പ്രവേശിച്ച ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പിടിയിലായിരിക്കുന്നത് ശ്രീലങ്കൻ സ്വദേശിയായ യുവാവാണെന്ന് പൊലീസ് അറിയിച്ചു. സുരക്ഷാ പരിശോധനയ്ക്കിടെയാണ് ഇയാൾ മെറ്റാ ഗ്ലാസ് ധരിച്ച് ക്ഷേത്രത്തിനുള്ളിൽ കടന്നത് കണ്ടെത്തിയത്.
തുടർന്ന് ഇയാളെ ഫോർട്ട് പൊലീസ് സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ പുറത്തിറക്കിയ അത്യാധുനിക സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തിയ സ്മാർട്ട് ഗ്ലാസാണ് മെറ്റാ ഗ്ലാസ്.
സ്മാർട്ട്‌ഫോൺ സ്‌ക്രീനിൽ കാണുന്നതുപോലെ സന്ദേശങ്ങളും ചിത്രങ്ങളും കാണാൻ കഴിയുന്ന സംവിധാനമുള്ള ഈ ഗ്ലാസിൽ ക്യാമറയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇതിലൂടെ ഫോട്ടോകൾ പകർത്താനും സാധിക്കും.
എഐ സംവിധാനങ്ങൾക്ക് പുറമേ, വിരലുകളുടെ ചലനത്തിലൂടെ കണ്ണട നിയന്ത്രിക്കാൻ സഹായിക്കുന്ന ന്യൂറൽ ബാൻഡുകളും മെറ്റ പുറത്തിറക്കിയിട്ടുണ്ട്.
ക്ഷേത്രത്തിലെ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്.
English Summary
Police detained a Sri Lankan national after he entered the Sree Padmanabhaswamy Temple in Thiruvananthapuram wearing Meta smart glasses. The individual is being questioned at the Fort Police Station. Meta glasses are advanced smart wearables equipped with cameras and AI-enabled features, raising security concerns inside the temple.
padmanabhaswamy-temple-meta-glasses-man-detained
Padmanabhaswamy Temple, Meta Glasses, Thiruvananthapuram, Temple Security, Sri Lankan National, Police Custody, Kerala News









