കാടുകയറാതെ പടയപ്പ; മൂന്നാറിൽ ഭീതി….
മൂന്നാറിലും പരിസരത്തും ഇറങ്ങുന്ന ഒറ്റയാൻ പടയപ്പ കാടുകയറാൻ തയാറാകാതെ ജനവാസ മേഖലകളിൽ തുടരുന്നു. ദിവസങ്ങളായി മൂന്നാർ പ്രദേശത്തെ ജനവാസമേഖലയിലാണ് പടയപ്പ തമ്പടിച്ചിരിക്കുന്നത്.
അരുവിക്കാട് മേഖലയിൽ വ്യാപ കമായി കൃഷിനശിപ്പിച്ച ആന രാ പകൽ വ്യത്യാസമില്ലാതെ ജനവാ സമേഖലയിൽ തുടരുകയാണ്. മൂന്ന് ദിവസം മുമ്പാണ് സൈല ന്റ്വാലിയിൽനിന്ന് മാട്ടുപ്പട്ടി പ്ര ദേശത്തെത്തിയത്.
ചൊവ്വാട്ട രാത്രി അരുവിക്കാട് എസ്റ്റേറ്റിൽ എത്തിയ പടയപ്പ പച്ചക്കറി, വാഴ തുടങ്ങിയ കൃഷികൾ നശിപ്പിച്ചു. ബുധനാഴ്ച രാവിലെ അരുവിക്കാട് തേയില ഫാക്ടറിക്കുസമീപം ഏറെ നേരം നിലയുറപ്പിച്ചു.
എന്നാൽ ആക്രമണത്തിന് മുതിർന്നില്ല. പി ന്നീട് പച്ചക്കാട് ഡിവിഷനിലേക്ക് നീങ്ങിയ പടയപ്പ അവിടെയും കൃഷിനശിപ്പിച്ചു. പച്ചക്കാട് ക്ഷേത്രത്തിനുസമീപം നിന്ന വാഴ തിന്നു കൊണ്ട് ആന ഏറെനേരം എസ്റ്റേറ്റ് റോഡിൽ നിലയുറപ്പിച്ചിരുന്നു.
പകൽ സമയത്ത് പടയപ്പ തൊഴി ലാളി ലയങ്ങൾക്കു സമീപത്ത് നടക്കുന്നത് പ്രദേശത്ത് ഭീതിപരത്തുന്നുണ്ട്. നാട്ടുകാർ തുരത്താൻ ശ്രമിച്ചാലും ആന പിൻവാങ്ങാറില്ല. പടയപ്പ മദപ്പാടുകാലത്ത് അക്ര മാസക്തനാകാറുണ്ട്.
ഇതോടെ മൂന്നാറിലെ തോട്ടം തൊഴിലാളികൾ ഉൾപ്പെടെയുള്ള പ്രദേശവാസികൾ ഭീതിയിലാണ്. പടയപ്പയെ ജനവാസ കേന്ദ്രത്തിൽ നിന്നും തുരത്താൻ വനം വകുപ്പ് നടപടിയെടുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
മൂന്നാറിൽ ബൈക്ക് യാത്രികർക്ക് നേരെ പടയപ്പയുടെ ആക്രമണം; രണ്ടുപേർക്ക് പരിക്ക്
ചിന്നക്കനാൽ: മൂന്നാറിൽ വീണ്ടും പടയപ്പയുടെ ആക്രമണം. കന്നിമലയിൽ ബൈക്ക് യാത്രക്കാരെയാണ് കാട്ടാനയാക്രമിച്ചത്. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
കന്നിമല സ്വദേശി ബാലദണ്ഡൻ, വിഗനേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. മൂപ്പത് മിനിറ്റോളമാണ് പടയപ്പ റോഡ് തടഞ്ഞത്. പിന്നാലെ ആനയെ കാട്ടിലേക്ക് തുരത്തുകയായിരുന്നു.
മൂന്നാറിൽ കഴിഞ്ഞ ദിവസവും പടയപ്പയുടെ ആക്രമണമുണ്ടായിരുന്നു. രാത്രി മുഴുവനും മറയൂർ–മൂന്നാർ റോഡിൽ പടയപ്പ വാഹനങ്ങൾക്ക് നേരെ പാഞ്ഞടുത്തു.
വ്യാഴാഴ്ച രാത്രി 10 മുതൽ കടുകുമുടി എട്ടാംമൈൽ ഭാഗത്താണ് പടയപ്പ വാഹനങ്ങൾക്ക് നേരെ ആക്രമണം നടത്തിയത്.
മൂന്നാറിൽ നിന്ന് മറയൂർ വഴി ഉദുമൽപേട്ടയ്ക്ക് സർവീസ് നടത്തിയ കെഎസ്ആർടിസി ബസിന് പിന്നിലേക്കും പടയപ്പ പാഞ്ഞടുത്തു.
അഞ്ചു പേരടങ്ങുന്ന സംഘമാണ് ഇനി മുതല്‍ പടയപ്പയെ നിരീക്ഷിക്കുക; മദപ്പാട് തന്നെ എന്ന നിഗമനത്തില്‍ വനംവകുപ്പും
ഇടുക്കി: മൂന്നാറിനെ വിറപ്പിക്കുന്ന കാട്ടുകൊമ്പന്‍ പടയപ്പക്ക് മദപ്പാട് എന്ന നിഗമനത്തില്‍ വനംവകുപ്പും. ഇടത് ചെവിക്ക് സമീപത്താണ് മദപ്പാട് കണ്ടെത്തിയത്.
വനം വകുപ്പ് അധികൃതര്‍ ആനയുടെ ചിത്രങ്ങള്‍ പകര്‍ത്തി വെറ്ററിനറി ഡോക്ടര്‍ക്ക് അയച്ചു നല്‍കിയിരുന്നു. തുടർന്ന് ഡോക്ടറാണ് മദപ്പാട് സ്ഥിരീകരിച്ചത്.
കഴിഞ്ഞവര്‍ഷം ഫെബ്രുവരി പകുതിയോടെ പടയപ്പ മദപ്പാട് ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയതായാണ് റിപ്പോർട്ട്. ഇതേ തുടര്‍ന്ന് നിരവധി വീടുകളും വാഹനങ്ങളും തകര്‍ത്തിരുന്നു.
കുറെ ഏറെ കാലമയി പടയപ്പ ഉള്‍ക്കാട്ടിലേക്ക് പിന്‍വാങ്ങാതെ ജനവാസമേഖലയില്‍ തുടരുകയാണ്. വനം വകുപ്പിന്റെ ആര്‍.ആര്‍.ടി.സംഘം ആനയെ നിരീക്ഷിക്കുന്നുണ്ട്.
ഇതിനു പുറമേയാണ് ആനയെ നിരീക്ഷിക്കാന്‍ പ്രത്യേക വാച്ചര്‍മാരെ ഏര്‍പ്പെടുത്തിയത്. മൂന്നാര്‍ റേഞ്ച് ഓഫീസര്‍ എസ്.ബിജു ആണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.
അഞ്ചു പേരടങ്ങുന്ന സംഘമാണ് ഇനി മുതല്‍ പടയപ്പയെ നിരീക്ഷിക്കുക. അതേസമയം ആന നില്‍ക്കുന്ന സ്ഥലങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങൾ വനംവകുപ്പിന് ലഭിക്കുന്നുണ്ട്. ഇവ പ്രദേശവാസികള്‍ക്കും മറ്റും അലെര്‍ട് സന്ദേശങ്ങളായി എത്തുന്നുമുണ്ട്.
എന്നാല്‍ മറയൂര്‍ ഉദുമലപേട്ട അന്തര്‍ സംസ്ഥാന പാതയിലൂടെ വരുന്ന വാഹനങ്ങളിലെ യാത്രക്കാര്‍ക്ക് ഈ വിവരം ലഭ്യമാകുന്നില്ല എന്നത് പോരായ്മയാണ്.
ഇത്തരത്തില്‍ സഞ്ചാരികള്‍ക്കും വിവരങ്ങൾ ലഭ്യമായാല്‍ കഴിഞ്ഞദിവസം നടന്നതുപോലെയുള്ള അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കഴിയും എന്നും അതിനാല്‍ തന്നെ രണ്ടു ദിവസത്തിനുള്ളില്‍ സഞ്ചാരികളുടെ ഫോണിലേക്ക് ഈ അലേര്‍ട്ട് സന്ദേശങ്ങള്‍ എത്തുന്ന സംവിധാനം ഒരുക്കുമെന്നും റേയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പറഞ്ഞു.
Summary:
A lone tusker named Padayappa has been roaming in and around Munnar, refusing to return to the forest. For the past several days, the elephant has been staying in residential areas, causing concern among locals.