web analytics

പടയപ്പ മദപ്പാടിൽ; ജനങ്ങൾ ഭയപ്പാടിൽ

പടയപ്പ മദപ്പാടിൽ; ജനങ്ങൾ ഭയപ്പാടിൽ

പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ കാട്ടാന പടയപ്പ മദപ്പാടിലാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു.

കഴിഞ്ഞ കുറേ ദിവസങ്ങളായി മൂന്നാർ മേഖലയിലുടനീളം നാശം വിതയ്ക്കുന്ന കാട്ടാനയുടെ പെരുമാറ്റം കൂടുതൽ അക്രമാസക്തമായതിനെ തുടർന്നാണ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്.

പൊതുജനങ്ങളും വാഹനങ്ങളും ആനയിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കണമെന്നും, യാതൊരു കാരണവശാലും ആനയുടെ സമീപത്തേക്ക് പോകുകയോ ചിത്രങ്ങൾ പകർത്തുകയോ ചെയ്യരുതെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു.

നിലവിൽ രണ്ട് റാപിഡ് റെസ്പോൺസ് ടീമുകളും (RRT) വെറ്ററിനറി ഓഫീസറും ചേർന്ന് ആനയെ നിരീക്ഷിച്ചുവരികയാണ്. ജനങ്ങൾ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണം.

ആനയെ സംബന്ധിച്ച തെറ്റായ വിവരങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കരുതെന്നും, വാഹനങ്ങളിൽ ഉച്ചത്തിൽ പാട്ടുവയ്ക്കുകയോ ഫോൺ മുഴക്കുകയോ ചെയ്ത് ആനയെ പ്രകോപിപ്പിക്കുന്ന പ്രവൃത്തികൾ ഒഴിവാക്കണമെന്നും വനംവകുപ്പ് മുന്നറിയിപ്പ് നൽകി.

ഇത്തരം പ്രവർത്തനങ്ങൾ നടത്തിയാൽ കർശന നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

നാളുകളായി മൂന്നാർ മേഖലയിലെ പടയപ്പയുടെ ആക്രമണം ശക്തമാണ്. സാധാരണയായി ശാന്തശീലനായിരുന്ന പടയപ്പ, മദപ്പാട് കാലത്ത് അക്രമാസക്തനാകുന്നത് പതിവാണെന്ന് വനംവകുപ്പ് പറയുന്നു.

കഴിഞ്ഞ ദിവസം കന്നിമല ടോപ്പ് ഡിവിഷനിൽ ഓട്ടോറിക്ഷ തകർത്ത പടയപ്പ, ഡിസംബർ 15-ന് മാട്ടുപ്പട്ടി ഹൈറേഞ്ച് സ്കൂളിന് സമീപം നിർത്തിയിട്ടിരുന്ന ഒരു കാറും നശിപ്പിച്ചിരുന്നു.

പ്രദേശത്തെ പച്ചക്കറി കൃഷികൾ വ്യാപകമായി നശിപ്പിക്കുന്നതും പതിവായിട്ടുണ്ട്.

English Summary

Forest officials have confirmed that the wild elephant Padayappa is in musth, causing widespread fear in Munnar. The elephant has been responsible for repeated incidents of destruction in the region. Authorities have issued strict warnings asking the public and motorists to maintain distance, avoid provoking the animal, and refrain from spreading misinformation on social media. Rapid Response Teams and veterinary officials are closely monitoring Padayappa as his aggressive behavior continues during the musth period.

padayappa-in-musth-munnar-elephant-alert

Padayappa, Munnar, Wild Elephant, Forest Department, Kerala News, Human Wildlife Conflict, Musth Elephant

spot_imgspot_img
spot_imgspot_img

Latest news

പാലാ സീറ്റ് വിട്ടുകൊടുക്കില്ല; ജോസ് കെ.മാണി വരണമെങ്കിൽ വരട്ടെ – മാണി സി. കാപ്പൻ

പാലാ സീറ്റ് വിട്ടുകൊടുക്കില്ല; ജോസ് കെ.മാണി വരണമെങ്കിൽ വരട്ടെ – മാണി...

”കൈ”പിടിച്ച് ഐഷാ പോറ്റി

''കൈ''പിടിച്ച് ഐഷാ പോറ്റി തിരുവനന്തപുരം: മുൻ സിപിഎം എംഎൽഎ ഐഷാ പോറ്റി കോൺഗ്രസിൽ...

മാങ്കൂട്ടത്തിൽ മൂന്ന് ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ; ‘നമ്പർ വൺ കോഴി’ എന്ന് എഴുതിയ ട്രോഫിയുമായി യുവമോർച്ച പ്രവർത്തകർ

മാങ്കൂട്ടത്തിൽ മൂന്ന് ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ; ‘നമ്പർ വൺ കോഴി’ എന്ന്...

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു തിരുവനന്തപുരം: സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന്...

Other news

പാലാ സീറ്റ് വിട്ടുകൊടുക്കില്ല; ജോസ് കെ.മാണി വരണമെങ്കിൽ വരട്ടെ – മാണി സി. കാപ്പൻ

പാലാ സീറ്റ് വിട്ടുകൊടുക്കില്ല; ജോസ് കെ.മാണി വരണമെങ്കിൽ വരട്ടെ – മാണി...

‘നിന്നെ ഞാന്‍ ഗര്‍ഭിണിയാക്കും’ എന്ന് വീമ്പിളക്കുന്നവരോട്…’ഒരു അബദ്ധം പറ്റിപ്പോയി’ എന്ന് പറയേണ്ടി വരരുത്; മുന്നറിയിപ്പുമായി ഡോ. ഹാരിസ് ചിറക്കല്‍

'നിന്നെ ഞാന്‍ ഗര്‍ഭിണിയാക്കും' എന്ന് വീമ്പിളക്കുന്നവരോട്…'ഒരു അബദ്ധം പറ്റിപ്പോയി' എന്ന് പറയേണ്ടി...

ഗ്രൂപ്പ് പോര് പുറത്ത്, വിജയസാധ്യത മാത്രം മാനദണ്ഡം; സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ ‘സ്ക്രീനിംഗ് കമ്മിറ്റി’ കേരളത്തിലേക്ക്

തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ചിത്രം തെളിയുന്നു. സ്ഥാനാർത്ഥി നിർണയത്തിനുള്ള അതിനിർണ്ണായകമായ...

പോക്കുവരവ് നടത്തുന്നതിന് 5000 രൂപ കൈക്കൂലി; മുൻ വില്ലേജ് ഓഫീസർക്ക് ആറു വർഷം കഠിനതടവ്

പോക്കുവരവ് നടത്തുന്നതിന് 5000 രൂപ കൈക്കൂലി; മുൻ വില്ലേജ് ഓഫീസർക്ക് ആറു...

ലൈറ്റ്, മീഡിയം, സ്ട്രോങ്…വാരാണസി യാത്രയ്ക്കിടെ ‘ബാബ തണ്ടായി’ കുടിച്ച അനുഭവം പങ്കുവെച്ച് നടി പാർവതി കൃഷ്ണ

ലൈറ്റ്, മീഡിയം, സ്ട്രോങ്…വാരാണസി യാത്രയ്ക്കിടെ ‘ബാബ തണ്ടായി’ കുടിച്ച അനുഭവം പങ്കുവെച്ച്...

വീട്ടമ്മയെ ലൈംഗികമായി പീ‍ഡിപ്പിച്ചു; സിപിഎം നേതാവിനെതിരെ കേസ്

വീട്ടമ്മയെ ലൈംഗികമായി പീ‍ഡിപ്പിച്ചു; സിപിഎം നേതാവിനെതിരെ കേസ് വീട്ടമ്മ നൽകിയ ലൈംഗിക പീഡന...

Related Articles

Popular Categories

spot_imgspot_img