കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ
തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പിപി ദിവ്യക്കെതിരെ പോലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പിപി ദിവ്യ ഹൈക്കോടതിയിൽ. ദിവ്യയുടെ ആരോപണങ്ങൾ ശരിവെക്കുന്ന തെളിവുകൾ കുറ്റപത്രത്തിലുണ്ടെനാണു പ്രതിഭാഗം അഭിഭാഷകൻ പറയുന്നത്.
അഴിമതി ആരോപണത്തിൽ നവീൻ ബാബു കുറ്റസമ്മതം നടത്തിയെന്ന് കളക്ടറുടെ മൊഴിയിൽ പറയുന്നുണ്ട്. അഴിമതിക്കെതിരേ സംസാരിച്ചതിനാലാണ് ദിവ്യ ക്രൂശിക്കപ്പെട്ടതെന്നും അഭിഭാഷകൻ പറയുന്നു. ടിവി പ്രശാന്ത് വഴി ദിവ്യയെ സ്വാധിനിക്കാൻ നവീൻ ബാബു ശ്രമിച്ചിട്ടുണ്ടെന്നും അഭിഭാഷകൻപറയുന്നു.
പണം വാങ്ങി എന്നതിന് കുറ്റപത്രത്തിൽ നേരിട്ട് തെളിവില്ല എന്നത് ശരിയാണ്, അങ്ങനെ വിശ്വസിക്കാൻ തക്കവിധം സാഹചര്യങ്ങൾ ഉണ്ടായതായി കുറ്റപത്രത്തിലുണ്ട്. നിയമപരമായി നിലനിൽക്കാത്ത കുറ്റപത്രമാണ് പൊലീസ് സമർപ്പിച്ചതെന്നും കുറ്റപത്രം റദ്ദാക്കണമെന്നും ദിവ്യയുടെ അഭിഭാഷകൻ അഡ്വ കെ വിശ്വൻ ഹൈക്കോടതിയെ അറിയിച്ചു.
പാപം ചെയ്യാത്തവർ കല്ലെറിയട്ടെ,താൻ വേട്ടയാടപ്പെട്ട നിരപരാധി; പിപി ദിവ്യയുടെ സോഷ്യൽ മീഡിയ വീഡിയോ
തിരുവനന്തപുരം: താൻ വേട്ടയാടപ്പെട്ട നിരപരാധിയാണെന്ന് കണ്ണൂർ എഡിഎം നവീൻ ബാബുവിൻറെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പിപി ദിവ്യയുടെ വീഡിയോ. ഈസ്റ്റർ ദിനത്തിലാണ് പാപം ചെയ്യാത്തവർ കല്ലെറിയട്ടെയെന്ന തലക്കെട്ടോടെയാണ് പിപി ദിവ്യ സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ക്രിസ്തുവിനെ കുരിശിലേറ്റിയത് നീതിമാനായതിനാലാണെന്നും സമൂഹത്തിൻറെ മനസ് അങ്ങനെയാണെന്നും വേട്ടക്കാരൻറേതാണെന്നും പിപി ദിവ്യ വീഡിയോയിൽ പറയുന്നു. എല്ലാവർക്കും ഈസ്റ്റർ ആശംസകൾ നേർന്നുകൊണ്ടാണ് ദിവ്യയുടെ വീഡിയോ തുടങ്ങുന്നത്. പെസഹ വ്യാഴം, ദുഖവെള്ളി, ഈസ്റ്റർ എന്നിവ നമുക്ക് ചില സന്ദേശങ്ങളാണ് നൽകുന്നത്.
തിന്മയുടെ മുകളിൽ നന്മയ്ക്കായിരിക്കുമെന്നാണ് ഈസ്റ്റർ ഓർമിപ്പിക്കുന്ന സന്ദേശം. നിസ്വാർത്ഥമായ മനുഷ്യർക്കായി ചോദ്യങ്ങൾ ഉന്നയിച്ചതിനാണ് യേശുവിന് കുരിശുമരണം വിധിച്ചത്.വാക്കിലോ പ്രവൃത്തിയിലോ മനോഭാവത്തിലോ തെറ്റ് ചെയ്യാത്തവനായിരുന്നു ഈശോ. എല്ലാവരുടെയും നന്മ മാത്രമാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നത്. പാപം ചെയ്യാത്തവർ കല്ലെറിയട്ടെയെന്ന് പറഞ്ഞ മനുഷ്യ സ്നേഹിയായിരുന്നു യേശു.
കണ്ണൂർ എഡിഎം നവീൻ ബാബുവിൻറെ മരണവുമായി ബന്ധപ്പെട്ട് പിപി ദിവ്യ ഇത്തരത്തിൽ പ്രതികരിക്കുന്നത് ഇതാദ്യമായല്ല. നവീൻ ബാബുവിൻറെ മരണവും അതിനുപിന്നാലെയുള്ള കേസും പാർട്ടി നടപടി തുടങ്ങിയ കാര്യങ്ങളെയെല്ലാം ഈസ്റ്ററുമായും ഉയിർത്തെഴുന്നേൽപ്പുമായി ബന്ധപ്പെടുത്തിയാണ് വീഡിയോയിൽ പിപി ദിവ്യ വിശദീകരിക്കുന്നത്. ഒപ്പമുണ്ടായിരുന്നവർ തന്നെയാണ് കല്ലെറിഞ്ഞതെന്നടക്കമുള്ള കാര്യങ്ങളും വീഡിയോയിൽ ദിവ്യ പറയുന്നുണ്ട്. എഡിഎമ്മിൻറെ മരണത്തിൽ താനാണ് വേട്ടയാടപ്പെട്ടതെന്നും സത്യം പുറത്തുവരുമെന്നുമാണ് പിപി ദിവ്യ വീഡിയോയിൽ പറയുന്നത്.
നക്കാപ്പിച്ച കമ്മീഷൻ കിട്ടാത്തതിന്റെ കലിപ്പിൽ ഒരാളെ കൊന്ന ന്യൂജൻ സഖാവിനു അഭിവാദ്യങ്ങൾ, രക്തം ചിന്താതെ ഒരു മനുഷ്യനെ പച്ചക്ക് കൊന്നപ്പോൾ നിങ്ങൾക്ക് സമാധാനം ആയോ ? അഹങ്കാരത്തിന് കയ്യും കാലും വെച്ചാൽ അത് പിപി ദിവ്യ ആയി…സൈബറിടം കട്ടക്കലിപ്പിൽ; പി.പി. ദിവ്യയ്ക്കു നേരെ രൂക്ഷ വിമർശനങ്ങൾ
കണ്ണൂർ: കണ്ണൂർ അഡീഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് നവീൻ ബാബുവിന്റെ മരണത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയ്ക്കു നേരെ രൂക്ഷ വിമർശനവുമായി സൈബർ ലോകം. നവീൻ ബാബുവിനെതിരെ പി.പി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇതിൽ മനംനൊന്താവാം നവീനിന്റെ ആത്മഹത്യ.
ഇതോടെ സൈബർ ലോകത്ത് ദിവ്യക്ക് എതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. യാത്രയയപ്പ് യോഗത്തിൽ തന്നെ വേണമായിരുന്നോ ഇത്തരത്തിലുള്ള ആക്ഷേപമെന്നും നിങ്ങൾ ക്ഷണിക്കാതെ അവിടെ ചെന്ന് എന്തെല്ലാമാണ് പറഞ്ഞതെന്നും ആളുകൾ ചോദിച്ചു.
ദിവ്യയുടെ ഫെയ്സ്ബുക് പേജിലെ പോസ്റ്റുകൾക്കു താഴെ കമൻറുകളായാണ് ചോദ്യങ്ങൾ ഉയരുന്നത്.. പൊതുവേദിയിൽ അഴിമതിക്കാരനാക്കി അപമാനിച്ച ദിവ്യയുടെ പ്രവർത്തിയെയാണ് ഭൂരിഭാഗം പേരും വിമർശിക്കുന്നത്.
തെറ്റായ പ്രവർത്തി ഒരു ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നുണ്ടായാൽ അതിനെ നിയമവഴിയിൽ നേരിടുകയാണ് ചെയ്യേണ്ടത്. അല്ലാതെ വിളിക്കാത്ത ചടങ്ങിൽ പോയി പട്ടി ഷോ കാണിക്കുയല്ല വേണ്ടതെന്നാണ് സോഷ്യൽ മീഡിയയിലെ വിമർശനം. ദിവ്യക്കെതിരെ ആത്മഹത്യാപ്രേരണക്ക് കേസെടുക്കണമെന്നും ആവശ്യപ്പെടുന്നവരുണ്ട്.
മനുഷ്യനാകൂ എന്ന് പാട്ട് പാടിയാൽ മാത്രം പോര.. മനുഷ്യനാവുകയെങ്കിലും ചെയ്യണം..നവീൻ ബാബുവിന്റെ ചോരയുടെ മണം ജീവിതകാലം മുഴുവനും നിങ്ങളെ പിന്തുടരട്ടെ..
സമാധാനം ആയോ ദിവ്യേ?? ??ഒരാളുടെ മരണത്തിനു ഉത്തരവാദി ആകുക എന്നുള്ളത്… ലോകത്തിൽ ഏറ്റവും ശപിക്കപെട്ട കാര്യമാണ് ??
എന്തായാലും ദിവ്യ എന്ന സ്ത്രീ രണ്ടു പെണ്മക്കൾക്ക് അവരുടെ പ്രിയപ്പെട്ട അച്ഛനെ ഇല്ലാതാക്കി ??
നക്കാപ്പിച്ച കമ്മീഷൻ കിട്ടാത്തതിന്റെ കലിപ്പിൽ ഒരാളെ കൊന്ന ന്യൂജൻ സഖാവിനു അഭിവാദ്യങ്ങൾ. ……ഇനീം മാല ഇട്ട് സ്വീകരിക്കണം സഖാക്കളെ. …
എന്തിന്റെ അടിസ്ഥാനത്തിലാണ് ഒരു വ്യക്തിക്കെതിരെ ആരോപണം ഉന്നയിച്ചത് ????വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലാണോ ??? എങ്കിൽ ആ തെളിവ് പുറത്ത് വിടാൻ നിങ്ങൾ ബാധ്യസ്ഥയാണ് അല്ലാത്ത പക്ഷം ഈ മരണത്തിന് നീ ഉത്തരവാദി ആയിരിക്കും..!
തീർത്തും ഒരു കൊലപാതകി എന്ന് തന്നെ വിളിക്കേണ്ടി വരും…
ഈ കൊലപാതകം നിന്നേയും നിന്റെ കുടുംബത്തേയും വേട്ടയാടിക്കൊണ്ടേയിരിക്കും മരണംവരെ;തീർച്ച..!
നിന്നെ പോലുള്ള ഫ്രോഡുകൾ കാരണം ആൾക്കാർക്ക് ആത്മഹത്യ ചെയ്യേണ്ട അവസ്ഥ ആയി. പോയി ചത്തൂടെ ശവമേ
ഇവർ കൊലയാളി ആണ്. രക്തം ചിന്താതെ ഒരു മനുഷ്യനെ പച്ചക്ക് കൊന്നപ്പോൾ നിങ്ങൾക്ക് സമാധാനം ആയോ ?
നിങ്ങളും നിങ്ങളുടെ കുടുംബവും അനുഭവിക്കാതെ പോകില്ല, ദൈവം വലിയവൻ ആണ്
പിപി ദിവ്യയുടെ ബിനാമി നിക്ഷേപങ്ങളും പാർട്ടി അന്വേഷിക്കണം
അഹങ്കാരത്തിന് കയ്യും കാലും വെച്ചാൽ അത് പിപി ദിവ്യ ആയി
മുൻപ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിരിക്കുമ്പോൾഎനിക്ക് പുതിയ ഇന്നോവ വേണം എന്നു പറഞ്ഞു വാശി പിടിച്ചു പഞ്ചായത്തിൽ കുഴപ്പം ആക്കിയപ്പോൾ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജൻകണ്ണൂർ ജില്ലാ കമ്മിറ്റി എന്നിവർ താക്കീത് ചെയ്തതാണ്. എന്നിട്ടും ആഡംബര സ്വഭാവത്തിൽ ഒരു മാറ്റവും ഇല്ല. പിപി ദിവ്യയുടെ ബിനാമി നിക്ഷേപങ്ങളും പാർട്ടി അന്വേഷിക്കണം.
കണ്ണൂരിൽ പുതിയ ഫ്‌ളാറ്റ് വാങ്ങിയതും എല്ലാം പാർട്ടി അന്വേഷിക്കണം പിപി ഷാജിയും പിപി ദീപയും ചേർന്ന് നടത്തുന്ന ബിനാമി നിക്ഷേപങ്ങൾ പാർട്ടി അന്വേഷിക്കണം.ബന്ധുക്കളുടെ പേരിൽ ഇവർ രണ്ടുപേരും നടത്തുന്ന ബിനാമി നിക്ഷേപങ്ങൾ പാപ്പിനിശ്ശേരിയിൽ പരസ്യമായ രഹസ്യമാണ്.
ഇങ്ങനെ പോകുന്നു വിമർശനങ്ങൾ.
ദിവ്യയെ സംരക്ഷിക്കാനുളള ക്യാപ്‌സ്യൂൾ ഉടൻ തന്നെ വരുമെന്ന കമന്റുകളും നിറയുകയാണ്. ദിവ്യയുടെ ഫെയ്‌സബുക്ക് പേജിൽ മാത്രമല്ല സിപിഎമ്മുമായി ബന്ധപ്പെട്ട എല്ലാ സൈബർ ഇടങ്ങളിലും ഈ വിമർശനങ്ങൾ ഉയരുന്നുണ്ട്.
English Summary:
In the case related to the suicide of former ADM Naveen Babu, CPI(M) leader P.P. Divya has approached the High Court seeking to quash the chargesheet filed against her by the police. The defense lawyer argued that the chargesheet contains evidence supporting the allegations made against Divya.