പാതി വിലയ്ക്ക് ഇരുചക്ര വാഹനങ്ങളും വീട്ടുപകരണങ്ങളും നൽകുമെന്ന പേരിൽ തൊടുപുഴ കൊളപ്ര സ്വദേശി അനന്തു കൃഷ്ണന്റെ (27) നേതൃത്വത്തിൽ തട്ടിയെടുത്തത് 1000 കോടി രൂപയിലധികം. Over 1000 crores embezzled through scooter scam at half price
വിവിധ സംഘടനകളുടെ നേതൃത്വത്തിൽ രണ്ടു ലക്ഷത്തോളം ആളുകളിൽ നിന്നും പണം പിരിച്ചതായി റിപ്പോർട്ട്. നിലവിൽ 450 കോടി രൂപയുടെ ഇടപാടുകൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്. അനന്തു കൃഷ്ണന്റെ മൂന്ന് അക്കൗണ്ടുകളാണ് വിനിമയത്തിന് ഉപയേഗിച്ചിട്ടുള്ളത്.
വയനാട്ടിൽ 1200 പേർക്ക് പണം നഷ്ടപ്പെട്ടു. എറണാകുളത്ത് 5000 പേർക്കാണ് പണം നഷ്ടമായത്. പാലക്കാട് 519 പേരും ആലപ്പുഴയിൽ 500 പേരും പരാതി നൽകിയിട്ടുണ്ട്. ഇടുക്കിയിൽ 303 കോഴിക്കോട് 98 എന്നിങ്ങനെയാണ് പരാതികൾ. നിലവിൽ 45 കേസുകളാണ് അനന്തുകൃഷ്ണനെതിരെ പോലീസ് രജിസ്റ്റർ ചെയ്തത്. സംസ്ഥാനം ഒട്ടാകെ 6500 പേർ പരാതി നൽകിയതായാണ് വിവരം.