സാധനമില്ലെന്ന് പരസ്യപ്പെടുത്തല്‍: സപ്ലൈകോ മാനേജര്‍ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട്: മാവേലി സ്റ്റോറില്‍ സാധനമില്ലെന്ന് പരസ്യപ്പെടുത്തിയ സപ്ലൈകോ മാനേജര്‍ക്ക് സസ്‌പെന്‍ഷന്‍. കോഴിക്കോട് പാളയം മാവേലി സ്റ്റോര്‍ മാനേജര്‍ കെ നിതിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സപ്ലൈക്കോയിലെ സാധനക്ഷാമം വാര്‍ത്തയായതിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍.

സ്റ്റോറില്‍ ചില സാധനങ്ങള്‍ ഇല്ല എന്ന് ബോര്‍ഡില്‍ എഴുതി പരസ്യപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഡിപ്പോയില്‍ പരിശോധന നടത്തിയപ്പോള്‍ ഇല്ല എന്ന് പറഞ്ഞ സാധനങ്ങള്‍ കണ്ടെത്തി. ഉളള സാധനങ്ങള്‍ ഇല്ല എന്ന് പറഞ്ഞുവെന്ന് സപ്ലൈകോയുടെ റീജ്യണല്‍ മാനേജര്‍ ഇറക്കിയ സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു.

എന്നാല്‍ പൂപ്പല്‍ പിടിച്ച സാധനങ്ങളാണ് അന്വേഷണസംഘം അവിടെ കണ്ടെത്തിയതെന്നാണ് സപ്ലൈക്കോ മാനേജര്‍ പറയുന്നത്. കണ്ടെത്തിയ സാധനങ്ങള്‍ കുറഞ്ഞ അളവില്‍ മാത്രമേ ഉണ്ടായിരുന്നുളളു. സപ്ലൈക്കോയെ അപമാനിക്കുന്നതിന് വേണ്ടിയല്ല. ആളുകള്‍ക്ക് ഏതെല്ലാം സാധനം ഡിപ്പോയില്‍ ലഭിക്കുമെന്ന് അറിയാന്‍ വേണ്ടിയും ഇല്ലാത്ത സാധനം വാങ്ങാന്‍ ആളുകള്‍ വരി നില്‍ക്കേണ്ട സാഹചര്യം ഒഴിവാക്കാനുമാണ് ബോര്‍ഡ് വെച്ചതെന്നും മാനേജര്‍ വിശദമാക്കിയിരുന്നു. എന്നാല്‍ ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ സസ്‌പെന്‍ഷന്‍ ഉത്തരവിറക്കുകയായിരുന്നു.

 

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

Other news

അപകീര്‍ത്തി പരാമർശം; ശോഭാ സുരേന്ദ്രനെതിരെ കേസെടുക്കും

ആലപ്പുഴ: അപകീര്‍ത്തി പരാമർശത്തിൽ ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ടത്തിന് കേസെടുക്കാന്‍...

നാടിനെ നടുക്കി വൻ കവർച്ച; നഷ്ടമായത് 10 ലക്ഷത്തോളം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ

മലപ്പുറം: മലപ്പുറത്ത് അടച്ചിട്ട വീട്ടിൽ നിന്ന് 10 ലക്ഷത്തോളം രൂപ വിലമതിക്കുന്ന...

കത്തിയതല്ല, കത്തിച്ചതായിരുന്നു… വീടിനു മുന്നിൽ പാർക്ക് ചെയ്ത  വാഹനങ്ങൾ അഗ്നിയ്ക്കിരയായ സംഭവം; പ്രതി പിടിയിൽ

കൊച്ചി: തിരുവനന്തപുരം ഇൻഫോസിസിന് സമീപമുള്ള വീടിന് മുന്നിൽ പാർക്ക് ചെയ്ത വാഹനങ്ങൾക്ക്...

എല്ലാ ബിഎസ്എൻഎൽ ടവറുകളും 4ജി സേവനത്തിലേക്ക് മാറിയ കേരളത്തിലെ ആദ്യ ജില്ല

ആലപ്പുഴ: കേരള സർക്കിളിൽ എല്ലാ ബിഎസ്എൻഎൽ മൊബൈൽ ടവറുകളും 4ജി സേവനത്തിലേക്ക്...

300 രൂപ ധനസഹായം മുടങ്ങിയിട്ട് നാല് മാസം; വയനാട് ദുരന്തബാധിതർ സാമ്പത്തിക പ്രതിസന്ധിയിൽ

വയനാട്: വയനാട്മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്ക് പ്രഖ്യാപിച്ചിരുന്ന 300 രൂപ ധനസഹായം...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!