സംവിധായകന്‍ സിദ്ദിഖിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി നടന്‍ മമ്മൂട്ടി. ചുരുങ്ങിയ വാക്കുകളിലാണ് മമ്മൂട്ടി സിദ്ദിഖിനെ അനുസ്മരിച്ചത്. ‘വളരെ പ്രിയപ്പെട്ടവരുടെ തുടരേയുള്ള വേര്‍പാടുകള്‍. അതുണ്ടാക്കുന്ന നിസീമമായ വ്യഥ അനുഭവിച്ചുകൊണ്ട് തന്നെ. സ്വന്തം സിദ്ദിഖിന്, ആദരാഞ്ജലി’. മമ്മൂട്ടി തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
സിനിമ, രാഷ്ട്രീയ രം?ഗത്തെ തന്റെ പ്രിയ സുഹൃത്തുക്കളെ ഓര്‍മ്മിച്ചുകൊണ്ടായിരുന്നു മമ്മൂട്ടിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്. സിനിമയില്‍ മമ്മൂട്ടിയുടെ സഹപ്രവര്‍ത്തകരായിരുന്ന നെടുമുടി വേണു, കെപിഎസി ലളിത, ഇന്നസെന്റ്, മാമുക്കോയ തുടങ്ങിയവരുടെ വിയോ?ഗം സമീപകാലത്തായിരുന്നു.
കഴിഞ്ഞ മാസം 18 നായിരുന്നു പൊതുരം?ഗത്തെ മമ്മൂട്ടിയുടെ പ്രിയ സുഹൃത്തും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയുടെ വിയോ?ഗം. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയില്‍ മികച്ച നടനായത് മമ്മൂട്ടി ആയിരുന്നു. എങ്കിലും പുരസ്‌കാര വിജയത്തിന്റെ ആഘോഷങ്ങള്‍ മമ്മൂട്ടി ഒഴിവാക്കി. ഉമ്മന്‍ ചാണ്ടിയോടുള്ള ബഹുമാനാര്‍ത്ഥമാണ് മമ്മൂട്ടി ആഘോഷങ്ങള്‍ ഒഴിവാക്കിയത്. പിന്നാലെയാണ് മറ്റൊരു പ്രിയ സുഹൃത്തിന്റെ വിയോഗവാര്‍ത്തയും മമ്മൂട്ടിയുടെ കാതുകളിലേക്ക് എത്തുന്നത്.