പത്തനംതിട്ട: മലങ്കര ഓർത്തഡോക്സ് സഭാ നിലയ്ക്കൽ ഭദ്രാസന സെക്രട്ടറിയായ ഫാദർ ഷൈജു കുര്യൻ ശനിയാഴ്ച്ച ബിജെപിയിൽ അംഗത്വം സ്വീകരിച്ചിരുന്നു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ നേരിട്ടെത്തിയാണ് വൈദീകന് പാർട്ടി അംഗത്വം നൽകിയത്. എന്നാൽ വൈദീകന്റെ ബിജെപി പ്രവേശനത്തെ ഓർത്തഡോക്സ് സഭ തള്ളി.സഭാ നിയമം അനുസരിച്ച് വൈദികർ രാഷ്ട്രിയപാർട്ടിയിൽ അംഗത്വം എടുക്കാൻ പാടില്ല.അത് കൊണ്ട് തന്നെ ഫാദർ ഷൈജു കുര്യന്റെ നീക്കം വിശദമായി പരിശോധിച്ച് നടപടിയെടുക്കുമെന്ന് നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്ത മാധ്യമങ്ങളോട് പറഞ്ഞു. സഭയില്‍ അറിയിച്ച ശേഷമാണ് അംഗത്വം സ്വീകരിച്ചതെന്ന ഷൈജു കുര്യന്റെ പ്രസ്താവന ശരിയല്ലെന്നും സഭ വ്യക്തമാക്കി. വൈദീകന്റെ ബിജെപി പ്രവേശനം മാധ്യമ വാര്‍ത്തകളിലൂടെയാണ് അറിഞ്ഞത്. ഓര്‍ത്തഡോക്‌സ് സഭാ വലിയ മെത്രാപ്പൊലീത്ത കുര്യാക്കോസ് മാര്‍ ക്ലിമീസും ചടങ്ങിൽ പങ്കെടുത്തത് ശ്രദ്ധയിൽ പെടുത്തിയപ്പോൾ അതും പരിശോധിക്കുമെന്ന് ജോഷ്വാ മാര്‍ നിക്കോദീമോസ് പ്രതികരിച്ചു.
പത്തനംതിട്ടയില്‍ ബിജെപി സംഘടിപ്പിച്ച ക്രിസ്മസ് സ്‌നേഹ സംഗമത്തിലാണ് വൈദികനും സഭാ വിശ്വാസികളെന്ന് അവകാശപ്പെട്ട് 47 പേരും ബിജെപിയിൽ അംഗത്വം എടുത്തത്. ക്രൈസ്തവരെ പാര്‍ട്ടിയുമായി അടുപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് ബിജെപി. ക്രിസ്മസ് ദിനത്തില്‍ പ്രധാനമന്ത്രി ക്രിസ്ത്യന്‍ പുരോഹിതരുമായി കൂടിക്കാഴ്ച നടത്തുകയും വിരുന്ന് ഒരുക്കുകയും ചെയ്തിരുന്നു.
നരേന്ദ്രമോദിയുടെ വികസന കാഴ്ചപ്പാട് ഉൾക്കൊണ്ടാണ് ബിജെപിയില്‍ ചേർന്നതെന്ന് ഫാ. ഷൈജു കുര്യന്‍ ശനിയാഴ്ച്ച മാധ്യമങ്ങളോട് പറഞ്ഞു. മണിപ്പൂരിലടക്കം ക്രൈസ്തവര്‍ക്കെതിരെ ഉണ്ടാകുന്ന ആക്രമണങ്ങളില്‍ നിയമനടപടി സ്വീകരിക്കുകയാണ് വേണ്ടതെന്ന് ഷൈജു കുര്യന്‍ ആവിശ്യപ്പെട്ടു.
Read More : കല്ലുവാതുക്കൽ വ്യാജമദ്യ ദുരന്തകേസിലെ കുറ്റവാളി മണിച്ചന്റെ നികുതി കുടിശിക എഴുതി തള്ളാൻ സർക്കാർ നീക്കം.