സംസ്ഥാനത്ത് എവിടെ നോക്കിയാലും റോഡരികിൽ ഓറഞ്ചു മയമാണ് . കൂട്ടിയിട്ട് കുറഞ്ഞ വിലക്ക് വിൽക്കുന്ന ഓറഞ്ചുകൾ വരുന്നത് എവിടെ നിന്നാണ് എന്ന കാര്യം പലരുടേയും ചിന്തകളിൽ വന്നിട്ടുണ്ടാകും. മഹാരാഷ്ട്രയിലെ നാഗ്പൂർ.Orange revolution in Kerala as harvest begins in Nagpur.
മധ്യപ്രദേശിലെ ചില സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് ഓറഞ്ച് എത്തുന്നത്. നവംബർ മുതൽ മാർച്ച് വരെയാണ് ഇവിടങ്ങളിൽ വിളവെടുപ്പ് കാലം.
ഗുണമേന്മയനുസരിച്ച് 16 രൂപ മുതൽ 40 രൂപ വരെയാണ് നാഗ്പൂരിലെ ഓറഞ്ചിൻ്റെ വില. 1200 ൽ അധികം കിലോമീറ്റർ കടന്ന് കേരളത്തിലെത്തുമ്പോൾ ചരക്ക് കടത്ത് കൂലിയും പല തവണ കൈമറിഞ്ഞെത്തുന്ന ഇടനിലക്കാരുടെ ലാഭവും ഒക്കെ ഉൾപ്പെടുത്തി വില പല മടങ്ങ് വർധിക്കും.
നിലവിൽ നാഗ്പൂരിലെ ഓറഞ്ച് വിളവെടുത്ത് തീരാറായി ഇനി മധ്യ പ്രദേശിലാണ് വിളവെടുപ്പ് കാലം വരുന്നത്. ഇത്തവണ രണ്ടിടത്തും വിളവ് ഏറെയാണ്.