മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ

കൊല്ലം: നഗരത്തിൽ സിറ്റി പൊലീസിന്റെ ഓപ്പറേഷൻ റൈഡർ പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ച 17 ഡ്രൈവർമാർ പിടിയിലായി. പിടിയിലായവരിൽ ഒരു കെഎസ്ആർടിസി ഡ്രൈവർ, അഞ്ച് സ്കൂൾ ബസ് ഡ്രൈവർമാർ എന്നിവരും ഉൾപ്പെടുന്നു. കൊല്ലം നഗരത്തിൽ സ്വകാര്യ, കെഎസ്ആർടിസി, സ്കൂൾ ബസുകൾ കേന്ദ്രീകരിച്ചായിരുന്നു സിറ്റി പൊലീസിൻറെ മിന്നൽ പരിശോധന.

പിടിയിലായവരിൽ അഞ്ച് സ്‌കൂൾ ബസ് ഡ്രൈവർമാരുമുണ്ട്. ബ്രത്ത് അനലൈസർ ഉപയോഗിച്ചായിരുന്നു പരിശോധന. രണ്ടര മണിക്കൂർ മാത്രം നീണ്ടു നിന്ന പരിശോധനയിലാണ് ഒരു കെഎസ്ആർടിസി ബസും പത്ത് സ്വകാര്യ ബസുകളും അഞ്ച് സ്കൂൾ ബസുകളും കോൺട്രാക്ട് വ്യവസ്ഥയിൽ തൊഴിലാളികളെ കൊണ്ട് പോകുകയായിരുന്ന ഒരു ടെമ്പോ ട്രാവലറും പിടിച്ചെടുക്കുകയും ഈ ബസുകളിലെ 17 ഡ്രൈവർമാരെയും പിടികൂടിയത്.

രാവിലെ 6.30 മുതൽ 8.30 വരെ നടന്ന രണ്ട് മണിക്കൂർ നീണ്ട മിന്നൽ പരിശോധനയിലാണ് നടപടികൾ ഉണ്ടായത്. ബ്രത്ത് അനലൈസർ ഉപയോഗിച്ചായിരുന്നു പരിശോധന.

പിടികൂടിയ വാഹനങ്ങൾ

കരുനാഗപ്പള്ളിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ഒരു കെഎസ്ആർടിസി ബസ്

മൂന്ന് സ്കൂൾ ബസുകൾ

രണ്ട് കോളേജ് ബസുകൾ

പത്ത് സ്വകാര്യ ബസുകൾ

ഒരു ടെമ്പോ ട്രാവലർ

ഇവയാണ് പിടിച്ചെടുത്തത്. ഡ്രൈവർമാരെ വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് കൊണ്ടുപോയി.

പരിശോധനയെക്കുറിച്ചുള്ള വിവരം വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി ചില സ്വകാര്യ ബസ് ഡ്രൈവർമാർക്ക് ചോർന്നതായി ആരോപണമുണ്ട്. ഇതിന്റെ പിന്നാലെ പല സ്ഥലങ്ങളിലും സ്വകാര്യ ബസ് സർവീസുകൾ നിർത്തിവെച്ചുവെന്നാണ് വിവരം.

പരിശോധനയ്ക്ക് നേതൃത്വം നൽകിയത് കൊല്ലം എസിപി എസ്. ഷെരീഫ്. കൊല്ലം വെസ്റ്റ് സി.ഐ. ഫയാസ്, ഈസ്റ്റ് എസ്.ഐ. വിപിൻ, കിളികൊള്ളൂർ എസ്.ഐ. ശ്രീജിത്ത്, ഇരവിപുരം എസ്.ഐ. ജയേഷ്, ജൂനിയർ എസ്.ഐ. സബിത എന്നിവരും സംഘത്തിലുണ്ടായിരുന്നു.

മദ്യപിച്ച് ലക്കുകെട്ട് ഡ്യൂട്ടിക്കെത്തി; സ്റ്റേഷൻ മാസ്റ്റർ അറസ്റ്റിൽ

കാസർകോട്: മദ്യലഹരിയിൽ ഡ്യൂട്ടിക്കെത്തിയ സ്റ്റേഷൻ മാസ്റ്റർ അറസ്റ്റിൽ. കാസർകോട് നീലേശ്വരം റെയിൽവേ സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്റർക്കെതിരെയാണ് നടപടി. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം.

രാജസ്ഥാൻ സ്വദേശി ഘനശ്യാം മഹവയാണ് മദ്യപിച്ചെത്തിയത്. ഇയാൾക്ക് ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമായിരുന്നതിനാൽ സഹപ്രവർത്തകർ മറ്റൊരു സ്റ്റേഷൻ മാസ്റ്ററെ വിളിച്ചുവരുത്തി ഡ്യൂട്ടി ഏൽപ്പിക്കുകയായിരുന്നു.

തുടർന്ന് ആർപിഎഫിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ സ്റ്റേഷൻ മാസ്റ്റർക്കെതിരെ റെയിൽവേ ആക്‌ട് പ്രകാരം ആണ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) കേസെടുത്തത്.

മദ്യപിച്ച് വാഹനമോടിച്ച് അപകടം; പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി

തൃശൂർ: മാളയിൽ മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. ചാലക്കുടി ഹൈവേ പൊലീസിലെ ഡ്രൈവർ അനുരാജ് പി പിയെ സസ്പെൻഡ് ചെയ്തു.

തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാർ ആണ് സസ്പെൻഷൻ സംബന്ധിച്ച ഉത്തരവിറക്കിയത്. ഞായറാഴ്ച രാത്രിയാണ് സംഭവം. അനുരാജ് മദ്യലഹരിയിൽ കാറോടിച്ച് തൃശൂർ മലയിലാണ് അപകടമുണ്ടാക്കിയത്.

കാർ സ്‌കൂട്ടറിലും മറ്റൊരു കാറിലും ഇടിച്ചെങ്കിലും അനുരാജ് വാഹനം നിർത്തിയില്ല. തുടർന്ന് മേലടൂരിൽ വെച്ച് കാർ പോസ്റ്റിൽ ഇടിച്ച് തല കീഴായി മറിയുകയായിരുന്നു.

ഇവിടെ നിന്ന് നാട്ടുകാർ അനുരാജിനെ തടഞ്ഞുവെച്ച് മാള പൊലീസിനെ ഏൽപ്പിച്ചു. കാറിൽ നിന്ന് മദ്യക്കുപ്പികളും കണ്ടെടുത്തിട്ടുണ്ട്. ചാലക്കുടി താലൂക്ക് ആശുപത്രിയിൽ നടത്തിയ വൈദ്യപരിശോധനയിൽ അനുരാജ് മദ്യപിച്ചിരുന്നതായി കണ്ടെത്തിയതിനെത്തുടർന്നു പൊലീസ് കേസെടുത്തു.

ENGLISH SUMMARY:

Kollam City Police’s Operation Raider caught 17 drivers drunk driving, including a KSRTC driver and five school bus drivers. Surprise checks were conducted on KSRTC, private, and school buses in the city.

spot_imgspot_img
spot_imgspot_img

Latest news

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

ഹൊറൈസൺ മോട്ടോഴ്സ്- സി.എം.എസ്. കോളജ്- വിമുക്തി മിഷൻ മിനി മാരത്തൺ സീസൺ 3 നാളെ

കോട്ടയം: ഹൊറൈസൺ മോട്ടോഴ്സും സി.എം.എസ്. കോളജും വിമുക്തി മിഷനും ചേർന്ന് നടത്തുന്ന...

Other news

ജയിൽ വകുപ്പിന്‍റെ ഭക്ഷണശാലയിൽ മോഷണം

ജയിൽ വകുപ്പിന്‍റെ ഭക്ഷണശാലയിൽ മോഷണം തിരുവനന്തപുരം: ജയിൽ വകുപ്പിന്‍റെ ഭക്ഷണശാലയിൽ വൻ മോഷണം....

മൂന്നാറിൽ സ്കൂൾ തകർത്ത് കാട്ടാനക്കൂട്ടം

മൂന്നാറിൽ സ്കൂൾ തകർത്ത് കാട്ടാനക്കൂട്ടം അടിമാലി: മൂന്നാറിൽ കാട്ടാനക്കൂട്ടം സ്കൂൾ തകർത്തു. കന്നിമല...

സഞ്ചാരികൾ ഇരമ്പി മൂന്നാർ കുരുങ്ങി

സഞ്ചാരികൾ ഇരമ്പി മൂന്നാർ കുരുങ്ങി ഏതാനും ദിവസങ്ങളായി സഞ്ചാരികൾ എത്തിത്തുടങ്ങിയതോടെ മൂന്നാറിൽ ഗതാഗതക്കുരുക്ക്...

ഫോട്ടോ എടുക്കുന്നവർക്കും ഗ്രൂപ്പ് ഫോട്ടോയിൽ ഇടം നേടാം! ആപ്പിൾ തോൽക്കും ഫീച്ചറുകൾ; പിക്‌സൽ 10 എത്തും ദിവസങ്ങൾക്കകം

ഫോട്ടോ എടുക്കുന്നവർക്കും ഗ്രൂപ്പ് ഫോട്ടോയിൽ ഇടം നേടാം! ആപ്പിൾ തോൽക്കും ഫീച്ചറുകൾ;...

പുട്ടിൻ്റെ മലമൂത്രങ്ങൾ വരെ ചുമക്കാൻ ആളുണ്ട്; അമേരിക്കയിലെത്തിയപ്പോൾ നടത്തിയ മലമൂത്ര വിസർജനം ബോക്സിലാക്കി റഷ്യക്ക് കൊണ്ട് പോയി

പുട്ടിൻ്റെ മലമൂത്രങ്ങൾ വരെ ചുമക്കാൻ ആളുണ്ട്; അമേരിക്കയിലെത്തിയപ്പോൾ നടത്തിയ മലമൂത്ര വിസർജനം...

Related Articles

Popular Categories

spot_imgspot_img